ടാബ്‌ലെറ്റിലെ “ACCESS DENIED” എന്ന സന്ദേശം കണ്ട സാലിനി ഉടൻ തന്നെ തന്റെ ഫോണെടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തു..
”സാലിനി, നീ എന്താണ് ഈ ചെയ്യുന്നത്?” മാധവൻ മേനോൻ പരിഭ്രമത്തോടെ ചോദിച്ചു.
സാലിനി അത് ശ്രദ്ധിക്കാതെ ഫോണിലൂടെ സംസാരിച്ചു: “ഹലോ വികാസ് , എനിക്ക് ഉടനടി ഒരു എൻക്രിപ്ഷൻ ബ്രേക്ക് ചെയ്യണം. നമ്മുടെ കമ്പനിയിലെ ഒരു എംപ്ലോയിയുടെ പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ഞാൻ ലിങ്ക് ഇപ്പോൾ അയക്കാം, എനിക്ക് അഞ്ചു മിനിറ്റിനുള്ളിൽ റിസൾട്ട് വേണം.”
അവൾ ഫോൺ വെച്ച ഉടനെ മാധവൻ മേനോൻ അവളുടെ കയ്യിൽ പിടിച്ചു. “വേണ്ട സാലിനി! ഇത് നിയമവിരുദ്ധമാണ്. ഒരു പ്രൈവറ്റ് ഹാക്കറെ ഉപയോഗിച്ച് നമ്മുടെ സ്വന്തം കമ്പനിയുടെ സെർവർ ഹാക്ക് ചെയ്യുന്നത് വലിയ പ്രശ്നമാകും. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അറിഞ്ഞാൽ നമ്മൾ ഉത്തരം പറയേണ്ടി വരും.”
”എനിക്ക് നിയമങ്ങളെക്കുറിച്ച് ഇപ്പോൾ ആകുലതയില്ല മാധവൻ,” സാലിനി കൈകൾ വിടുവിച്ചു കൊണ്ട് പറഞ്ഞു. “എന്റെ കണ്ണിൽ നോക്കി എന്നെ ‘മാഡം’ എന്ന് വിളിച്ച് പരിഹസിക്കുന്ന ആ പയ്യൻ ആരാണെന്ന് എനിക്ക് അറിഞ്ഞേ തീരൂ. ഈ എൻക്രിപ്ഷൻ ഒരു സാധാരണ കാര്യമല്ല. നമ്മുടെ സെക്യൂരിറ്റി സിസ്റ്റത്തിന് മുകളിൽ മറ്റൊരു ലെയർ അവൻ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത് എന്തിനാണ്?”
”സാലിനി, നീ വെറുതെ സംശയിക്കുകയാണ്,” മാധവൻ മേനോൻ ശാന്തനാകാൻ ശ്രമിച്ചു. “അവൻ ഒരുപക്ഷേ നല്ലൊരു ടെക്കി ആയിരിക്കും, അതുകൊണ്ട് തന്റെ പ്രൈവസിക്ക് വേണ്ടി ചെയ്തതാകാം. നീ ഇത് ഇത്ര വലിയ കാര്യമാക്കരുത്.”
പെട്ടെന്ന് സാലിനിയുടെ ഫോണിലേക്ക് ഹാക്കറായ വിക്രമിന്റെ കോൾ വന്നു. സാലിനി സ്പീക്കർ ഓൺ ചെയ്തു.
”മാഡം… ഐ ആം സോറി. ഇത് എനിക്ക് ചെയ്യാൻ പറ്റില്ല,” വികാസിന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു.
”എന്താ? നിനക്ക് ഇതിനുള്ള പണം ഞാൻ തരാമെന്ന് പറഞ്ഞല്ലോ,” സാലിനി ദേഷ്യപ്പെട്ടു.
”ഇത് പണത്തിന്റെ പ്രശ്നമല്ല മാഡം. ഞാൻ ഈ എൻക്രിപ്ഷൻ തൊട്ടപ്പോൾ തന്നെ എന്റെ സിസ്റ്റം റിവേഴ്സ് ട്രാക്ക് ചെയ്യപ്പെട്ടു. ഇത് ഡിഫൻസ് ലെവൽ സെക്യൂരിറ്റിയാണ്. ഇതിൽ കൂടുതൽ മുന്നോട്ട് പോയാൽ എന്റെ ഐ.പി അഡ്രസ്സ് ബ്ലോക്ക് ചെയ്യപ്പെടും. ഈ ഡാറ്റ പ്രൊട്ടക്ട് ചെയ്തിരിക്കുന്നത് ഒരു പ്രൈവറ്റ് സെർവർ വഴിയല്ല, മറിച്ച് ഹൈ-ലെവൽ ഗവൺമെന്റ് പ്രോട്ടോക്കോൾസ് ഉപയോഗിച്ചാണ്. നിങ്ങൾ ആരെയാണ് ഈ തിരയുന്നത്?”
സാലിനിടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. മാധവൻ മേനോൻ ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. അർജുൻ ആ ഓഫീസിന്റെ പടികൾ ഇറങ്ങി പോകുന്നത് അവർ രണ്ടുപേരും കണ്ടു….
അർജുൻ സ്റ്റെപ്പിറങ്ങി താഴേക്ക് വരുമ്പോൾ മൊബൈൽ അലാറം അടിച്ചു..
Unknown Authorization..
വിക്രം സാലിനിക്ക് വേണ്ടി അർജുന്റെ ഡാറ്റ ചോർത്താൻ ശ്രമിച്ച അതേ നിമിഷം തന്നെ, അർജുൻ ആ സിഗ്നലിനെ തിരിച്ചു പിന്തുടർന്നു (Reverse Hack). വിക്രമിന്റെ സ്ക്രീൻ പെട്ടെന്ന് കറുത്തു ഇരുണ്ടു. അതിൽ ഒരു മെക്കാനിക്കൽ ശബ്ദം മുഴങ്ങി.
വിക്രം പരിഭ്രാന്തനായി തന്റെ കീബോർഡിൽ അടിച്ചു. പക്ഷേ അവന്റെ സിസ്റ്റത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. സ്പീക്കറിലൂടെ ആ ഗാംഭീര്യമുള്ള മെക്കാനിക്കൽ ശബ്ദം കേട്ടു:
#”നിന്റെ പരിധികൾ തിരിച്ചറിയുക. അനുവാദമില്ലാതെ തുറക്കാൻ ശ്രമിക്കുന്ന വാതിലുകൾ നിനക്ക് തന്നെ വിനയാകും.”#
വിക്രം വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു, “നീ… നീ ആരാണ്?”
അർജുൻ തന്റെ ഫോണിലൂടെ വിക്രമിനെ നേരിട്ട് വിളിച്ചു. മറുതലയ്ക്കൽ ഫോൺ എടുത്ത വിക്രമിനോട് അർജുൻ ശാന്തനായി സംസാരിക്കാൻ തുടങ്ങി.
”വിക്രം, പ്രായം 28. താമസം ബാംഗ്ലൂർ, ഇന്ദിരാനഗർ തേർഡ് മെയിൻ. നിന്റെ അക്കൗണ്ടിൽ ഇപ്പോൾ കൃത്യം 4.5 ലക്ഷം രൂപയുണ്ട്. കഴിഞ്ഞ മാസം നീ ചെയ്ത ഡാർക്ക് വെബ് ട്രാൻസാക്ഷന്റെ വിവരങ്ങൾ എന്റെ കയ്യിലുണ്ട്.”

ഗംഭീരം നല്ല ഒരു വെബ്‌സിരീസ് കണ്ടത്പോലെ ഉണ്ട് ഇനിയും തുടരുക
താങ്കൾ ഒരു geineas ആണ്
Poli story bro വിശ്വനാഥൻ അതിന് ഒരു തീരുമാനം ആകും❤️