പാർട്ട് ടൈം ജോലി ഒക്കെ നോക്കി ഇവിടെ പഠിക്കാൻ ആണവൻ വന്നത്. അവൻ ഗോപുവിന്റെ അടുത്ത് ചോദിച്ചു
അണ്ണാ ഇവിടെ വല്ല പാർട്ട് ടൈം ജോലി ഒക്കെ കിട്ടുമോ
ഗോപു. എന്ത് ജോലി ആണ് വേണ്ടത്
കാർത്തി. എന്തായാലും കുഴപ്പമില്ല
ഗോപു. നോക്കട്ട് ഏതായാലും നമ്പർ താ
കാർത്തി അവനു തന്റെ നമ്പർ നൽകി. അപ്പോൾ ഒരു കാര്യം ഗോപുവിന്റെ മനസ്സിൽ കയറി.
പെരുമാൾ മാമന്റെ കടയുടെ അടുത്തുള്ള ഒരു സ്ഥാപനത്തിൽ ഒരു കണക്ക് എഴുത്ത് കാരന്റെ ഒഴിവ് ഉണ്ട് പാർട്ട് ടൈം ആയി കിട്ടുമോ എന്ന് അറിയില്ല.
പിന്നെ ഗോപു ഒന്നും നോക്കിയില്ല അവിടുത്തെ ആളെ വിളിച്ചു ചോദിച്ചു അയാൾ പാർട്ട് ടൈം ആയി ആ ജോലി കൊടുക്കാൻ റെഡി ആണ് ആഴ്ചയിൽ മൂന്നു ദിവസമാണ് ഉള്ളത്. നല്ല ശമ്പളം കൊടുക്കാം.
അവൻ ആ കാര്യം കാർത്തിയുടെ അടുത്ത് പറഞ്ഞു. കാർത്തി നന്ദിയോടെ ഗോപുവിന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു.
അണ്ണാ അണ്ണൻ എനിക്ക് ദൈവമാണ്
അവന്റെ ആ പറച്ചിൽ ഗോപുവിന് അവനോട് ഒരു സഹോദര സ്നേഹം തോന്നി. പിന്നെ അങ്ങോട്ട് ദിവസങ്ങളിൽ ഗോപുവിന് കാർത്തി സ്വന്തം സഹോദരൻ ആയിരുന്നു.
കൂടപ്പിറപ്പ് ഇല്ലാത്ത. തനിക്ക് ഒരു അനിയനെ കിട്ടിയിരിക്കുന്നു. ഇതിനിടെ കോളേജിൽ ക്ലാസ്സ് തുടങ്ങി . കാവേരിയും കാർത്തിയുടെ ക്ലാസിൽ ആയിരുന്നു. കാവേരിക്ക് തന്റെ ഭർത്താവും ഗോപുവും തമ്മിൽ ഉള്ള അടുപ്പം അറിയാമായിരുന്നു.
ക്ലാസ്സിൽ അവൾ അവനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത് ഭർത്താവിന്റെ അനിയൻ എന്ന നിലക്ക് ആയിരുന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ആദ്യം ഒക്കെ കാവേരിയെ വണ്ടിയിൽ കൊണ്ടേ ആണ് ഗോപു വീട്ടിരുന്നേ പിന്നെ അതു ബസിൽ ആക്കി കാരണം ഗോപുവിന്റെ ജോലി തിരക്ക്.
കാർത്തി ക്ലാസിൽ പോകുന്ന ഒപ്പം വൈകുന്നേരം ജോലിക്ക് കയറും ആദ്യം ഒക്കെ എല്ലാ ദിവസവും അവൻ ജോലിക്ക് പോകുന്നുണ്ടായിരുന്നു കാരണം പെട്ടന്ന് തന്നെ എല്ലാം പഠിക്കാൻ പിന്നെ പോകെ അതു ആഴ്ചയിൽ മൂന്ന് ദിവസം ആയി.അവന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ആണ് അവന്റെ താമസം വാടക
ഒന്നുമില്ല. ഒരു ചെറിയ ചെറിയ ഒരു മുറിയും അടുക്കളയും ഉള്ള വീട് വെപ്പും കുടിയും എല്ലാ അവിടെ തന്നെ. കാർത്തിക്ക് മനസിലായി ഗോപുവിന്റെ പരിചയം കൊണ്ടുള്ള ഗുണം അത് ജോലിസ്ഥലത്തു അവൻ ആവോളം അനുഭവിച്ചു.
തന്റെ അനുജനെ പോലെ ആണെന്ന് അവൻ അവിടെ പറഞ്ഞത്.
ക്ലാസ്സ് തുടങ്ങി കാർത്തി ഗോപുവിനെ കാണാൻ ഒക്കെ അവൻ പോകും പറ്റുന്ന സഹായം ഒക്കെ അവൻ ചെയ്യും. ഇടക്ക് രാത്രിയിൽ ഗോപു വണ്ടിയിൽ പോകുമ്പോൾ (ചില പ്രത്യേക ലോഡ് ) അവധി ദിവസം ആകുമ്പോൾ കാർത്തിയും
പോകും ഗോപു മനസ്സിൽ ചിന്തിക്കുന്നത് അവൻ കണ്ടു അറിഞ്ഞു ചെയ്യും. അതോടെ ആ
യപ്പോൾ ഗോപുവിന്റെ മനസ്സിൽ കാർത്തിക്ക്
വലിയ സ്ഥാനം ആയി അവന്റെ വലം കൈ. ഇടക്ക് അവൻ ഗോപുവിന്റെ കൂടെ അവന്റെ വീട്ടിൽ പോകും അവിടെ തങ്ങും. കാവേരിക്ക് ഇഷ്ടം അല്ല എന്ന് വിചാരിച്ചു ഇടക്ക് പോകാൻ വിസമ്മതം പ്രകടിപ്പിച്ചു എങ്കിലും അതു മനസിലാക്കി കാവേരി അവനോട് സംസാരിച്ചു.
എടാ നീ ഗോപുഅണ്ണന്റെ അനിയനെ പോലെ അല്ലേ അല്ല അനിയൻ ആയിട്ടാണ് അങ്ങേര് കാണുന്നെ അങ്ങനെ ഉള്ള നിനക്ക് വീട്ടിൽ വന്നാൽ എന്താണ് പ്രശനം.
എടാ എനിക്ക് പ്രശനം അല്ല. എന്റെ സഹപാഠി കൂടി ആണ് നീ. നന്നായി പഠിക്കുന്നത് നീ വേണം എന്നെ പഠിക്കാൻ ഒക്കെ സഹായിക്കാൻ കേട്ടോ….
ഇങ്ങനെ ഒക്കെ പറഞ്ഞു അവന്റെ മനസു മാറ്റി. അവൻ വീണ്ടും ഗോപുവിന്റെ കൂടെ വീട്ടിൽ പോയി തുടങ്ങി. പോകും ഇടക്ക് അവിടെ തങ്ങും കാവേരിയെ പഠിക്കുന്നതിന്നു സഹായിക്കും.
ചില ദിവസങ്ങളിൽ രാത്രിയിൽ വൈകുവോളം ഇരുവരും കമ്പയിൻ സ്റ്റഡി നടത്തും. ഗോപു അവർക്ക് കൂട്ടിരിക്കും. അവർക്ക് ആവശ്യമായ കട്ടൻ കാപ്പി ഒക്കെ ഉണ്ടാക്കി നൽകും
അവന്റെ പഠിക്കാൻ ഉള്ള കഴിവും തന്നെ തനിക്ക് പറഞ്ഞു നൽകാനുള്ള കഴിവ് കൂടി കണ്ടപ്പോൾ കാവേരിക്ക് അവനോട് ഒരു ആരാധന ഒക്കെ തോന്നി.
അവളുടെ മനസ്സിൽ നിന്ന് ഏതൊക്കെയോ പുറത്തു വരാൻ വെമ്പൽ കൊണ്ടു
