ബന്ധിതൻ – 1 Likeഅടിപൊളി  

പോകാൻ തുനിഞ്ഞ പെരുമാൾ ഒന്ന് നിന്നു. പിന്നെ പറഞ്ഞു

നീ പറഞ്ഞ ആ ലൊക്കേഷനിൽ ഉരുൾ പൊട്ടി

ഗോപു. എന്നിട്ട്

പെരുമാൾ. നീ അവിടെ നിന്ന് പൊന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞു.എല്ലാം ഒലിച്ചു പോയി റോഡ് തകർന്നു. അതിനർത്ഥം അതൊരിക്കലും പൊങ്ങി വരുവാൻ പോകുന്നില്ല.

നദിയുടെ ആഴങ്ങളിൽ മണ്ണിൽ പൊതിഞ്ഞ് അതിപ്പോഴും കിടക്കുന്നുണ്ടാകും

ഗോപുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

അവരുടെ ഊഹം ശരിയായിരുന്നു. നദിയുടെ ആഴങ്ങളിൽ അവർ സംസാരിച്ച വസ്തു കിടക്കുന്നു ആർക്കും പെട്ടന്ന് കണ്ടു പിടിക്കാൻ പറ്റാത്ത സ്ഥലത്തു

രാവിലെ വീട്ടിൽ പോകണം അത് ഓർത്തു ഗോപു അവിടെ കണ്ട ലോറിയിൽ കയറി ക്യാബിൻ സീറ്റിൽ കിടന്നു….

******** ******-* ******** ********–

ഇവൻ ഗോപു ചെറുതിലെ അച്ഛനും അമ്മയും അവന്റെ ആറാം വയസ്സിൽ മരിച്ചു… പിന്നെ അമ്മാവന്റെ സംരക്ഷണം ആയിരുന്നു അവനു തുണ. അയാൾ ( കുമരൻ )അവന്റെ അമ്മക്ക് മരിക്കുന്നതിന് മുൻപ് വാക്ക് കൊടുത്തു അന്ന് വിവാഹിതൻ ആയിരുന്ന അയാൾ

തനിക്ക് ഉണ്ടായപെൺകുട്ടികുട്ടിയെ ഗോപുവിനെ കല്യാണം കഴിപ്പിക്കും

എന്നെന്നും തന്റെ സംരക്ഷണയിൽ നിർത്തും എന്ന് വാക്ക് കൊടുത്ത്. ഗോപുവിന്റെ ഇരുപത്തിഏഴാം വയസിൽ അയാൾ വാക്ക് പാലിച്ചു ഡിഗ്രി അവസാനം വർഷം പഠിക്കുന്ന തന്റെ മകൾ കാവേരിയെ ഗോപുവിനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.

കാവേരി നല്ല വെളുത്ത സുന്ദരിയാണ് എന്നാൽ ഗോപു അല്പം ഇരുണ്ട നിറമുള്ള ആൾ ആണ് എന്നാൽ ആരും തെറ്റ് പറയില്ല.കാവേരിക്ക് അവളുടെ മനസ്സിൽ ഒരാളോട് ഒരു പ്രണയം ഉണ്ടായിരുന്നു.

ഒറ്റ നോട്ടത്തിൽ കണ്ട ഇഷ്ടം. പക്ഷെ ഒരു തവണയെ അവൾ അവനെ കടിട്ടുണ്ടായിരുന്നത്. അതും അവൾ പോയ ക്ഷേത്രത്തിൽ വച്ചു. നന്നായി വരക്കുമായിരുന്ന കാവേരി അവന്റെ രൂപം മനസ്സിൽ നിന്ന് കടലാസ്സിൽ ആക്കി.

എന്നാൻ ഒരുപാടു തേടി അതായത് ആ ക്ഷേത്രത്തിൽ അവൾ പലതവണ പോയി എന്നാൽ അവൾ തേടിയ ആൾ മാത്രം വന്നില്ല.ശ്രീകോവിലിന്റെ മുൻപിൽ കണ്ണടച്ച് തൊഴുന്ന അവന്റെ രൂപം ആണ് അവമുടെ മനസ്സിൽ അത് അവൾ പലതവണ കടലാസ്സിൽ വരച്ചു.

അന്ന് തൊഴുതു കഴിഞ്ഞു തിരിഞ്ഞ അവന്റെ കണ്ണുകൾ അതുമായി തന്റെ കണ്ണ് കോർത്തു അന്ന് ഹൃദയത്തിൽ ആഴ്ന്ന് വീണു അവന്റെ മിഴി മുന.

ആരാണവൻ എവിടെ നിന്ന് വന്നു എന്നീ ചോദ്യങ്ങൾ ചോദിക്കാൻ തന്റെ മനസ്സിൽ മാത്രമേ കഴിഞ്ഞുള്ളു. അവനെപ്പറ്റി ഒരു അന്വേഷണം നടത്താൻ അവൾക്ക് പറ്റിയില്ല

ഗോപുവും ആയുള്ള കല്യാണത്തിന് അവൾ മനസ്സില്ലാ മനസ്സോടെ ആയിരുന്നു സമ്മതം നൽകിയത് അതും അവളുടെ അച്ഛന്റെ നിരന്തര നിർബന്ധം. അതുകൊണ്ട് മാത്രം ആവൾ അതിനു സമ്മതം നൽകിയത്.

അവളുടെ അച്ഛന് താൻ നൽകിയ

വാക്ക് അത് എങ്ങനെ എങ്കിലും പാലിക്കണം അത് മാത്രമായിരുന്നു മനസ്സിൽ. കാവേരി ഒരു ഡിമാൻഡ് അവൾക്ക് പിജി ചെയ്യണം അതു കഴിഞ്ഞു മതി കുട്ടികൾ അതു വീട്ടുകാർ അംഗീകരിച്ചു ഗോപുവും അവളുടെ അച്ഛന് ആ സമയം സാമ്പത്തികമായി ഇത്തിരി പ്രശ്നം

വന്നു.ഗോപു അവളെ പഠിപ്പിക്കാൻ സമ്മതം നൽകി . ഡിഗ്രി കഴിഞ്ഞിട്ടും ഇല്ലാ പിജിയും പഠിക്കണം അതുകൊണ്ട് സൂക്ഷിച്ചു ആണവർ ദാമ്പത്യബന്ധം കൊണ്ടു പോയത്.

എന്തിനും ഗോപു റെഡിയാണ്. ചെറുപ്പം മുതൽ ഗോപുവിന്റെ പെണ്ണ് ആണ് കാവേരി എന്ന് കേട്ട് വളർന്നു കൊണ്ട് അവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം വളരെ വലുത് ആയിരുന്നു.

എന്നാൽ കാവേരിക്ക് അങ്ങോട്ട് അത് അത്ര ഇല്ലായിരുന്നു.

ഗോപുവിനെ ജോലി പെരുമാളിന്റെ കൂടെയാണ്. ഈ പെരുമാൾ എന്ന് പറയുന്നത് ഗോപുവിന്റെ അച്ഛന്റെ കൂട്ടുകാരനായിരുന്നു. തന്റെ സുഹൃത്തിന്റെ മകനെ തന്റെ കൂടെ നിർത്തി തന്റെ മകനെ പോലെ തന്നെയാണ് പെരുമാൾ കൊണ്ട് നടന്നിരുന്നത്.

ചുരുക്കത്തിൽ ഗോപിന്റെ ഒരു രക്ഷകർത്താവ് തന്നെയായിരുന്നു പെരുമാൾ. അയാളുമായിട്ട് അവനു യാതൊരുവിധ രഹസ്യങ്ങളും ഇല്ല. അതുപോലെതന്നെ പെരുമാളിനും. ഗവൺമെന്റിൽ വളരെയധികം സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്നു പെരുമാൾ

നേരെ പോ നേരെ വാ അതായിരുന്നു അയാളുടെ ഒരു രീതി. സ്നേഹിച്ചാൽ സ്വന്തം തല വെട്ടിക്കൊടുക്കും വെറുപ്പിച്ചാൽ വെട്ടിയെടുക്കും അതായിരുന്നു ഒരു സ്റ്റൈൽ

Updated: November 29, 2026 — 6:17 am

Leave a Reply

Your email address will not be published. Required fields are marked *