ഓർക്കൽ അവനോട് അവൾ ചോദിച്ചു . നിനക്ക് വല്ല പ്രണയം ഉണ്ടായിരുനോ
കാർത്തി. ഇല്ലാ എന്റെ ജീവിതം തന്നെ ഒരു പടവെട്ട് അല്ലെ
പാർട്ട് ടൈം ജോലി അതിനിടക്ക് എവിടെ സമയം
കാവേരി. ഒന്നുമില്ലേ
കാർത്തി. ഇല്ലാ എന്ന് പറയുന്നില്ല ഒരാളോട് തോന്നി പക്ഷെ one വേ ആയിരുന്നു
കാവേരി. അല്ല നീ നിന്റെ ഇഷ്ടം പറഞ്ഞില്ലേ
കാർത്തി. അതിനുള്ള സമയം കിട്ടിയില്ല
കാവേരി. ശെ……… വിട്ട് കളഞ്ഞു
കാർത്തി. അല്ല ഞാൻ ഒരിക്കൽ ഒരു അമ്പലത്തിൽ പോയി കണ്ണടച്ച് തോഴുതു തിരിഞ്ഞതും ഞാൻ കണ്ണ് തുറന്നു നോക്കി അപ്പോൾ എന്റെ കണ്ണിൽ അവൾ പതിഞ്ഞു.
അതിനു സമ്മതം എന്നവണ്ണം അകത്തു മണി മുഴുകി
കാവേരി. കൊള്ളാമല്ലോ എവിടെ ആണ്
കാർത്തി. ഇവിടെ നിന്ന് കുറെ മാറി ( അവൻ പേര് പറഞ്ഞു )
കാവേരി.ആഹാ ഞാനും അവിടെ പോകുമായിരുന്നു.എന്നിട്ട് നീ അവളുടെ പിറകെ പോയില്ലേ
കാർത്തി. പോയി പക്ഷെ തിരക്ക് മൂലം പിന്നെ കാണാൻ പറ്റിയില്ല
കാവേരി. എന്നിട്ട്
കാർത്തി. എന്ന് എന്തായി അവൾ എന്റെ മനസ്സിൽ നിറഞ്ഞു. കണ്ടു പിടിക്കാൻ പല വഴി നോക്കി പലവട്ടംഅവിടെ പോയി അന്ന് പോയ ദിവസത്തെ പ്രത്യേകത മനസ്സിലാക്കി ആ ദിവസം വരുമ്പോൾ പോകും.
അവസാനം ഉള്ള പണി പോകും എന്നായപ്പോൾ നിർത്തി
കാവേരി. എന്നാൽ നിനക്ക് അവളെ കണ്ടു പിടിക്കാൻ സാധിക്കട്ടെ. എന്നാൽ നിനക്ക് ഈ കോളേജിൽ നിന്ന് നോക്കാമല്ലോ ഒരുപാടു എണ്ണം ഉണ്ടല്ലോ
കാർത്തി. എനിക്ക് എങ്ങും വേണ്ട….. പിന്നെ പറ്റിയ ഒരാൾ ഉണ്ട് എന്റെ മനസ്സിൽ ഉള്ള കോൺസെപ്റ്റ് മാച്ച് പക്ഷെ നടക്കില്ല
കാവേരി. ഞാൻ സംസാരിക്കാം
കാർത്തി. നടക്കില്ല മോളെ അവളുടെ കല്യാണം കഴിഞ്ഞത് ആണ്. ഇനി
അവളെ പോലെയുള്ള ഒരുവളെ കണ്ടു പിടിക്കണം
കാവേരി. ആരാണ് അവൾ
കാർത്തി അവളുടെ കൈ പിടിച്ചു കുലുക്കി
Congrats ….. നീ ആണ് അത്……
അതു കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു
കാർത്തി. ദേ… ദേ….. പെണ്ണിന് നാണം വന്നു
കാവേരി . ച്ചീ പോടാ…. അവന്റെ കൈയിൽ ചെറുതായി തട്ടി ആവൾ ക്ലാസ്സിൽ പോയി. അവൻ അവളുടെ ആ പോക്ക് നോക്കി നിന്നു .
അവൻ നെടുവീർപെട്ടു അറിയാതെ ഒരു സങ്കടം അവന്റെ മുഖത്തു ഉണ്ടായിരുന്നു
ക്ലാസ്സിലും കോളേജിലും ഉണ്ടായിരുന്നു അവനു ആരാധികമാർ എന്നാൽ ആരെയും അവൻ വകവച്ചില്ല.
കുറച്ചു നാൾ കഴിഞ്ഞു
അന്നൊരു ദിവസം ക്ലാസിൽ കാവേരിയുടെ കൂട്ടുകാരി ദിവ്യ( ഈ കോഴ്സിനു ചേർന്നപ്പോൾ ആണ് ഇവളെ പരിജയപെട്ടത് ) എന്തൊക്കയോ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഗോപുവിന്റെ കാര്യം എത്തി
ദിവ്യാ. എടി നിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിൽ അമ്മാവന്റെ മകൻ ആണെങ്കിൽ കൂടി ഇങ്ങനെ ഒരാളെ വിവാഹം കഴിക്കില്ല
കാവേരി. ( ഗൗരവത്തിൽ ) നീ എന്താണ് ഉദ്ദേശിച്ചത്
ദിവ്യാ. ഞാൻ താഴ്ത്തി കെട്ടിയത് അല്ല നല്ല വയസു ഗ്യാപ്പ് ഉണ്ട് എന്നാണ് പറഞ്ഞത്
കാവേരി. എന്റെ അച്ഛൻ പറഞ്ഞു ഞാൻ അനുസരിച്ചു അച്ഛൻ എന്റെ നന്മക്ക് വേണ്ടിയെ തീരുമാനം എടുക്കൂ.. അല്ലാതെ എനിക്ക് ഗോപു അണ്ണനോട് ഇഷ്ടക്കേട് ഒന്നും ഇല്ലായിരുന്നു
ദിവ്യാ. നിങ്ങൾ തമ്മിലുള്ള ഗ്യാപ്പ് എട്ടു വയസ് അല്ലെ അതു കൂടിപോയില്ലേ എന്നാണ്. പിന്നെ ആൾക്ക് പഠിപ്പ് കുറവല്ലേ
കാവേരി. അത് അണ്ണന് പഠിക്കാൻ താല്പര്യം ഇല്ലായിരുന്നു
. കച്ചവടത്തിൽ ആണ് ഉണ്ടായിരുന്നെ
ദിവ്യ . പഠിപ്പിന് പഠിപ്പ് വേണം പിന്നെ വയസു തമ്മിലുള്ള ഗ്യാപ്പ് ഒരു രണ്ടു വയസ് മതി.. പിന്നെ ഇപ്പോൾ നീ ബസിൽ അല്ലെ വന്നേ നിന്നെ ആൾ കൊണ്ട് വിടുന്നില്ലല്ലോ
കാവേരി. അത് തിരക്ക് ആയതു കൊണ്ട് അല്ലെ.
ദിവ്യാ. തിരക്ക് ആൾക്ക് നിന്നെപറ്റി വല്ല ചിന്തയും ഇല്ലാ അതാണന്. നീ എന്റെ കാര്യം നോക്ക് ഞാനും എന്റെ ലവറും തമ്മിലുള്ള age ഗ്യാപ്പ് രണ്ടു വർഷം ആണ്.മാസ്റ്റർ ഡിഗ്രി കഴിഞ്ഞു അവൻ ജോലിക്ക് കയറി ആ തിരക്കിൽ കൂടി അവൻ എന്നെ ഇവിടെ കൊണ്ട് ആക്കും. വൈകുന്നേരം മിക്കവാറും കൊണ്ട് വിടും.
കാവേരി മിണ്ടുന്നില്ല. അതു കണ്ട ദിവ്യാ തുടർന്ന്.
അയാൾ നിനക്ക് സെറ്റ് ആവില്ല ഭാവിയിൽ നിനക്ക് ബുദ്ധിമുട്ട് ആകും. നിനക്ക് ഇഷ്ടപെട്ടാലും ഇല്ലേലും ഒരു കാര്യം ഞാൻ പറയാം. നിനക്ക് ചേർച്ച കാർത്തി ആണ്.
