ബന്ധിതൻ – 1 Likeഅടിപൊളി  

കാവേരി. എന്താണ്

കാർത്തി. രണ്ടു ജോഡി സോക്സ്

കാവേരി. വേഗം വരണം

ഏതാണ്ട് പത്തു മിനിറ്റ് അവൻ മടങ്ങി വന്നു കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു. അപ്പോഴേക്ക് ഭക്ഷണം വന്നു

കാവേരി പറഞ്ഞു വേഗം കഴിക്ക് നമുക്ക് പോക്കൻ ഉള്ള ബസ് അടുത്ത് തന്നെ ഉണ്ട്

കാർത്തി. ഫാസ്റ്റ് ആയിരിക്കും അല്ലെ

കാവേരി ആണെന്ന് തോന്നുന്നു

ഇരുവരും ഭക്ഷണം കഴിച്ചു

നേരെ ബസ് സ്റ്റാൻഡിൽ ചെന്നു അവിടെ ചെന്നപ്പോൾ മനസ്സിലായി ഓർഡിനറി ബസ് ആണ്. ഒരു മുക്കാൽ മണിക്കൂറിൽ കൂടുതൽ സമയം എടുക്കും എന്തു ചെയ്യാൻ അവർക്ക് ഏതാണ്ട് അല്പം പിന്നിൽ ആയിരുന്നു സീറ്റ് കിട്ടിയത്.

കാവേരിയെ ജനൽ സൈഡിൽ ഇരുത്തി.സാധനങ്ങൾ അവരുടെ സീറ്റിന് മുകളിൽ ഉള്ള ബർത്തിൽ വച്ചു.ബസിൽ ആളുകൾ ഉണ്ടായിരുന്നു. ലാസ്റ്റ് ബസ് അല്ലെ.. ബസ് എടുത്തു തുടങ്ങി ഇപ്പോൾ ബസ് തിങ്ങി നിറഞ്ഞ പോൽ ആയിരുന്നു.

എല്ലാ ഇടതും നിറുത്തി നിറുത്തി ആണ് ബസ് പോകെന്നെ. ഇങ്ങനെയൊക്കെ പോകുമ്പോൾ ഉറപ്പായും ഒരു മണിക്കൂറിൽ കൂടുതൽ സമയം എടുക്കും.

ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞു കാണണം കാർത്തി തിരിഞ്ഞു നോക്കി. പിന്നിൽ ആരുമില്ല ഒരു പത്തു മിനിറ്റ്ന് ഉളിൽ എല്ലാം ഇറങ്ങി. ഇനി ഫ്രണ്ടിൽ ആണ് ആൾ ഉള്ളത്.

കാർത്തി അവളെ തോണ്ടി അവൾ ആവന്റെ മുഖത്തു നോക്കി. അവളുടെ മടിയിൽ അവന്റെ കൈ അവൻ വച്ചു

കാവേരി. നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ

കാർത്തി. ഞാൻ നിന്നോട് ഒരു കാര്യം മറച്ചു വച്ചു.

കാവേരി. എന്താണ്

കാർത്തി. ആ പെൺകുട്ടിയെ പിന്നെ ഞാൻ കണ്ടു

കാവേരി. ഹേ എപ്പോൾ

കാർത്തി. കുറെ നാൾ ആയി അവളുടെ മുഖം എപ്പോൾ എന്റെ കയ്യിൽ ഉണ്ട് അന്ന് ഞാൻ ഒരു ഫോട്ടോ എടുത്തിരുന്നു

കാവേരി. ഹേ. എന്നാൽ കാണിക്ക്

കാർത്തിഫോണിൽ ആ ഫോട്ടോ എടുത്ത് അവളുടെ അവളുടെ കൈയിൽ കൊടുത്തു. അവൾ ആ ഫോട്ടോ നോക്കി ഒന്നും മിണ്ടിയില്ല നേരെ ആ ഫോൺ വിറക്കുന്ന കൈയിലൂടെ

അവനു നേരെ നീട്ടി

കാർത്തി. മറക്കാൻ പറ്റിയില്ല നാലു വർഷം മുൻപേ എന്റെ മനസ്സിൽ കയറിയതാ ഓർമകളിൽ അവൾ ആയിരുന്നു പക്ഷെ നേരിട്ട് കണ്ടപ്പോൾ …

വീണ്ടും വീണ്ടും കണ്ടപ്പോൾ അവളുടെ സാഹചര്യം എല്ലാം ഞാൻ മറന്നു. ഇത് ഇനി ക്ഷമിക്കപ്പെടുമോ അഥവാ ക്ഷമ നൽകിയില്ല എങ്കിൽ എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും.

ഇനി അടുത്ത ജന്മത് ആണ് കൂടിച്ചേരൽ എങ്കിൽ ഞാൻ അതുവരെ കാത്തിരിക്കാൻ തയാർ ആണ്. എന്റെ സ്നേഹം സത്യമാണ്. വീണ്ടും കണ്ടപ്പോൾ ഒരു നിയോഗം പോലെ തോന്നി.

ഇനി പറ്റില്ല എങ്കിൽ ഞാൻ മടങ്ങും എന്നന്നേക്കുമായി ഈ ആരും സ്നേഹിക്കാൻ ഇല്ലാത്ത ലോകത്ത് നിന്ന്

അതു കേട്ടപാടെ കാവേരിയിൽ ഒരു വിതുമ്പൽ അവൾ അവന്റെ കൈയിൽ മുഖം അമർത്തി. അവൾ തേങ്ങി തുടങ്ങി

കാർത്തി. വേണ്ട കരയണ്ട….. ബസ് അല്ലെ

അവളുടെ കരച്ചിൽ തുടർന്ന കാർത്തി മുഖം സൈഡിലേക്ക് തിരിച്ചു അവളുടെ നെറ്റിയിൽ മൃദുവായി പിന്നെ രണ്ടു കണ്ണിൽ… അവൻ ചുംബിച്ചു.

അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കുറച്ചു നേരം കഴിഞ്ഞു അവൾ ഓക്കേ ആയി. അവൻ അവളുടെ അടുത്ത് പറഞ്ഞു

നോക്ക് നിന്റെ കുടുംബ ജീവിതം ഞാൻ തർക്കില്ല. എന്നെ സ്നേഹിക്കാൻ ഞാൻ നിർബന്ധം പിടിക്കില്ല പക്ഷെ നിന്നെ സ്നേഹിക്കാൻ നെഞ്ചിൽ കൊണ്ട് നടക്കാൻ എനിക്ക് പറ്റും….

നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ……. ഇല്ല അല്ലെ സാരമില്ല.

അപ്പോൾ കാവേരി അവളുടെ കൈയിൽ ഉള്ള ഒരു ചെറിയ ബാഗ് തുറന്നു അതിൽ നിന്ന് ഒരു ചെറിയ ചെപ്പ് എടുത്തു. അത് അവന്റെ

കൈയിൽ കൊടുത്ത് എന്നിട്ട് തുറക്കാൻ കാണിച്ചു .

അവൻ അത് തുറന്നു നോക്കി. അതിൽ ഒരു പേപ്പർ അതു അവൻ പതിയെ വിടർത്തി. അത് വിടർത്തിയ അവൻ ആശ്ചര്യപ്പെട്ടു. ആ പേപ്പറിൽ ഒരു പുരുഷന്റ് ചിത്രം ആയിരുന്നു ഉണ്ടായത്.

അമ്പലത്തിൽ തൊഴുതു നിൽക്കുന്ന ഒരു പുരുഷ ചിത്രം. അതിന്റെ മുഖം ആണ് അവൻ ഞെട്ടിയത് മുഖത്തിന് തന്റെ ഛായ. അന്ന് താൻ ഇട്ട അതേ വേഷം..

കാവേരി നല്ലപോലെ ചിത്രം വരക്കും എന്ന് അവന് അറിയാം

കാവേരി അവനോട് പറഞ്ഞു എന്റെ മനസ്സിൽ കയറിയ ഈ രൂപം എനിക്ക് ഇതുവരെ പറിച്ചു എറിയാൻ കഴിഞ്ഞില്ല. ഒരുപാട് തേടിയ ഈ മുഖം എന്റെ അരികിൽ ഉണ്ട് പക്ഷെ…അവൾ നിറുത്തി

Updated: November 29, 2026 — 6:17 am

Leave a Reply

Your email address will not be published. Required fields are marked *