ഭാര്യയെ ചേട്ടന് കൊടുത്തു – 3 12അടിപൊളി  

കൈത്തണ്ടകളും ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ വന്യമായൊരു വശ്യതയോടെ തിളങ്ങി. ഉള്ളിലെ അമർഷം മുഴുവൻ അവൻ ആ ഇരുമ്പുദണ്ഡുകളിലേക്കും പഞ്ചിംഗ് ബാഗിലേക്കും ആവാഹിക്കുകയായിരുന്നു.

‘നാറി… അവന്റെയൊരു സന്തോഷം കണ്ടില്ലേ! മ്മ്… ഇവന് ആ പെണ്ണിനെ അർഹിക്കുന്നുണ്ടോ? ഒരു ദേവതയെപ്പോലെയൊരുത്തി!

എത്ര നാട് കണ്ടിരിക്കുന്നു, എത്ര കാട് കണ്ടിരിക്കുന്നു… ഇന്നുവരെ ഇങ്ങനെയൊരുത്തിയെ കണ്ടിട്ടില്ല. പക്ഷേ, ഇനിയും അവളെ കാണേണ്ടിവരും. നിതിന്റെ പെണ്ണായി അവൾ ഇവിടെത്തന്നെ ഉണ്ടാകും. അവന്റെ ഭാര്യയായി, അവന്റെ കിടപ്പറയിൽ അവർ ഒരുമിച്ച്…’

ഛെ! അവൻ കാടുകയറി ചിന്തിച്ചു. ‘അവന്റെ കുട്ടികൾ അവളുടെ വയറ്റിൽ ജനിക്കും…’ ആ ചിന്ത മനസ്സിലേക്ക് പാഞ്ഞുകയറിയതും സിദ്ധു തന്റെ സർവ്വശക്തിയുമെടുത്ത് ബോക്സിംഗ് ഗ്ലൗസ് കൊണ്ട് പഞ്ചിംഗ് ബാഗിലേക്ക് ആഞ്ഞിടിച്ചു! ഫോട്ടോ പോലും ഒന്ന് നോക്കാൻ കൂട്ടാക്കാതെ വേണ്ടെന്ന് പറഞ്ഞ ആ നിമിഷത്തെ അവൻ ഉള്ളാലെ പഴിച്ചു.

അതേസമയം, താഴെ ഹാളിൽ നിന്നും പാർവതിയുടെ ഉച്ചത്തിലുള്ള വിളി ഉയർന്നു,…. “ഹോ, ഈ ചെക്കന് തലയ്ക്ക് വട്ടായോ? ഡാ നിതിനേ, നിന്റെ ഏട്ടനോട് അതൊന്ന് കുറച്ചുവെക്കാൻ പറഞ്ഞേ! മനുഷ്യന് കേൾക്കാൻ പറ്റുന്ന വല്ല ഗാനമേളയോ മറ്റോ ആണെങ്കിൽ വേണ്ടില്ല…”

അല്ലെങ്കിലും സിദ്ധുവിനോട് എന്തെങ്കിലും നേരിട്ട് പറയാനോ ശാസിക്കാനോ പാർവതിക്ക് എപ്പോഴും ചെറിയൊരു പേടിയാണ്. ഒരൊറ്റ നോട്ടം കൊണ്ട് അവൻ എല്ലാവരെയും അടക്കി ഇരുത്തിക്കളയും.

സിദ്ധുവിന്റെ മുറിയിൽ നിന്നും ബാസ്കൂ ടിയ ആ പാട്ട് നിതിനും വ്യക്തമായി കേൾക്കുന്നുണ്ട്. പക്ഷേ, അവനത് കാര്യമാക്കിയില്ല. ‘അത് അങ്ങനെ തന്നെ വെക്കട്ടെ, അല്ലെങ്കിൽ താഴെ അച്ഛനും അമ്മയും കേൾക്കാതെ ജാനിയെ കൂട്ടുകാർക്ക് വർണ്ണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ’ എന്നതായിരുന്നു നിതിന്റെ

ചിന്ത.

നിതിനെ സംബന്ധിച്ചിടത്തോളം ജാനി വെറുമൊരു പെൺകുട്ടിയല്ല, അവനൊരു ‘പ്രൊഡക്റ്റ്’ ആണ്. ഗവൺമെന്റ് ജോലിയുള്ള തനിക്ക്, സുന്ദരിയായ ഒരു ഭാര്യയെ കിട്ടി എന്നതിൽ കൂട്ടുകാർ അസൂയപ്പെടുന്നത് സ്വപ്നം കണ്ട് നടക്കുകയാണ് കക്ഷി !

“ഡാ മോനേ വരുണേ… ദേ മുടിയെന്നൊക്കെ പറഞ്ഞാലുണ്ടല്ലോ… ദേ ഈ ബാക്കിൽ ഇങ്ങനെ തട്ടി നിൽക്കും! അതാണ് മുടി…”

ഫോണിലൂടെ നിതിൻ ആവേശത്തോടെ വർണ്ണിക്കുകയാണ്. അവൻ വർണ്ണിക്കുമ്പോൾ കൂട്ടുകാർ അത് കേട്ട് അസൂയപ്പെടണം.

വല്ലാത്തൊരു ജന്മം തന്നെ നിതിൻ!

നേരത്തെ അവന്റെ ഈ വൃത്തികെട്ട വർണ്ണന കേട്ട് ചെന്ന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയപ്പോഴാണ് സിദ്ധു മുറിയിൽ കയറി പാട്ടിന്റെ വോളിയം കൂട്ടിയത്. സിദ്ധു നിതിനെ മനസ്സിൽ പലവട്ടം സ്മരിച്ചുകാണും; നല്ല പച്ചത്തെറിയും വിളിച്ചു!

അന്ന് രാത്രി സിദ്ധു ഉറച്ചൊരു തീരുമാനമെടുത്തു—‘ഇനി അധികം വീട്ടിലേക്ക് വരരുത്. ഒഴിഞ്ഞു മാറി നിൽക്കണം. ഇല്ലെങ്കിൽ നിതിന് അവളെ കൊടുക്കാൻ ചിലപ്പോൾ തനിക്കാവില്ല. അനിയന്റെ ജീവിതം അപ്പാടെ കുളമാകും. ഇനി ആ പെൺകുട്ടിക്ക് തന്നോടും ഇതേപോലൊരു ഇഷ്ടമുണ്ടെങ്കിലോ? പിന്നെ ഒന്നും നോക്കില്ല, അവളെയും എടുത്ത് പറക്കും താൻ! അത് അപകടമാണ്. ഈ ചിന്ത തന്നെ അപകടമാണ്. പോകണം… എങ്ങോട്ടെങ്കിലും പോകണം.’

അവൻ തന്റെ ജിം വർക്കൗട്ട് ബ്രേക്കിട്ടതുപോലെ പെട്ടെന്ന് നിർത്തി. എന്നിട്ട് നേരെ ബാത്ത്റൂമിലേക്ക് കയറി, തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചു.

സമയം ഏകദേശം ഏഴുമണിയായിക്കാണും. വിജയന് കൃത്യം ഏഴുമണിക്ക് അത്താഴം കഴിക്കണം, എട്ടുമണിക്ക് കിടക്കുകയും വേണം. ഡൈനിംഗ് ടേബിളിലിരുന്ന് വിജയൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്, തന്റെ വലിയ യാത്രാബാഗും തോളിലിട്ട് പടികളിറങ്ങി വരുന്ന സിദ്ധുവിനെ കാണുന്നത്.

കടും പച്ച

നിറത്തിലുള്ള കാർഗോ പാന്റും, കൈകൾ മടക്കിവെച്ച കറുത്ത കോട്ടൺ ഷർട്ടുമായിരുന്നു സിദ്ധുവിന്റെ വേഷം.

കാലുകളിൽ കാടിന്റെ പരുക്കൻ വഴികളെ നേരിടാൻ പാകത്തിലുള്ള കട്ടിയുള്ള ഹൈക്കിംഗ് ബൂട്ടുകൾ. തോളിലൊതുക്കിയ ചുരുണ്ട മുടിയും, കനത്ത യാത്രാബാഗും, കാമറ കിറ്റുമായി പടികളിറങ്ങി വരുന്ന അവനെ കാണുമ്പോൾ ഏതോ ഒരു വിദൂര ദേശത്തേക്ക് യുദ്ധത്തിന് പുറപ്പെടുന്ന യോദ്ധാവിനെപ്പോലെ തോന്നിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *