ഭാര്യയെ ചേട്ടന് കൊടുത്തു – 3 12അടിപൊളി  

ജാനകിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കല്യാണം ഉറപ്പിച്ചത് മുതലുള്ള ഈ ദിവസങ്ങളിലെല്ലാം നിതിൻ അവളെ വിളിക്കുമായിരുന്നു. പക്ഷേ, ആ ഫോൺ വിളികളിലത്രയും അവനെക്കുറിച്ച് മാത്രമായിരുന്നു സംസാരം! തന്നെക്കുറിച്ചോ, തന്റെ ആഗ്രഹങ്ങളെക്കുറിച്ചോ അവൻ ഒരിക്കൽ പോലും ചോദിച്ചില്ല. പെണ്ണുകാണാൻ വന്ന അന്ന് ‘തുടർന്ന് പഠിക്കാം’ എന്ന് വാക്കുകൊടുത്തെങ്കിലും, തനിക്ക് എന്താണ് പഠിക്കേണ്ടതെന്നോ എവിടെയാണ് ചേരേണ്ടതെന്നോ അവൻ പിന്നീട് അന്വേഷിച്ചതേയില്ല. എന്തിന്, തന്നെപ്പറ്റി ഒന്നും തന്നെ അവൻ ചോദിച്ചില്ല എന്ന് വേണം പറയാൻ.

ആ സംസാരങ്ങളിൽ നിന്നുതന്നെ നിതിനെക്കുറിച്ച് ഏകദേശമൊരു ധാരണ ജാനിക്ക് കിട്ടിയിരുന്നു. ‘സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിലുള്ള ഒരു മനുഷ്യനാണല്ലോ ഇത്…’ അവൾ ഉള്ളിൽ ഓർത്തു. കല്യാണവേഷത്തിലേക്ക് ഒരുങ്ങുമ്പോഴും അവളുടെ മനസ്സിൽ വല്ലാത്തൊരു ടെൻഷനും ആശങ്കയുമായിരുന്നു. അതിനിടയിലും അറിയാതെ മനസ്സിലേക്ക് കടന്നുവരുന്ന സിദ്ധുവിന്റെ രൂപത്തെ അവൾ ബലമായി പിടിച്ചുനിർത്താൻ ശ്രമിച്ചു. ‘ഇനി അങ്ങനെയൊന്നും ചിന്തിക്കരുത്… അത് വലിയ തെറ്റാണ്. ഇനി നിതിനാണ് തന്റെ എല്ലാം,’ അവൾ സ്വന്തം മനസ്സിനെ ആവർത്തിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ആ മുഹൂർത്തമെത്തി. മനോഹരമായ ഒരു ക്ഷേത്രനടയിൽ വെച്ചായിരുന്നു താലികെട്ട്. തലേദിവസം മുതൽ തന്നെ തിരക്കുകൾ മനഃപൂർവ്വം ഏറ്റെടുത്ത് നടക്കുകയായിരുന്നു സിദ്ധു. താലികെട്ടിന്റെ സമയമടുത്തപ്പോൾ, ആ

കാഴ്ച കാണാനുള്ള കരുത്തില്ലാതെ അവൻ മനഃപൂർവ്വം അവിടെനിന്നും മാറിനിന്നു. എന്തോ അത്യാവശ്യ തിരക്കുണ്ടെന്ന് പറഞ്ഞ് അവൻ ക്ഷേത്രപരിസരത്തു നിന്നും ഒഴിഞ്ഞുമാറി. താലികെട്ടിന് തൊട്ടുമുമ്പ് വിനീത് അവനെ ഒത്തിരി തിരഞ്ഞെങ്കിലും സിദ്ധുവിനെ എവിടെയും കണ്ടില്ല.

മന്ത്രധ്വനികളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ, നിതിൻ ജാനകിയുടെ കഴുത്തിൽ താലി ചാർത്തി. അവളുടെ നെറുകയിൽ സിന്ദൂരരേഖ ചുവപ്പിച്ചു. ഏതോ വലിയൊരു സാമ്രാജ്യം പിടിച്ചടക്കിയതുപോലെയായിരുന്നു നിതിന്റെ ഭാവം. താൻ ആഗ്രഹിച്ചതുപോലെ തന്നെ, തന്റെ സുന്ദരിയായ ഭാര്യയെ കണ്ട് കൂട്ടുകാരുടെ കണ്ണുകൾ അസൂയ കൊണ്ട് മഞ്ഞളിക്കുന്നത് അവൻ കൺകുളിർക്കെ കണ്ടു. നിതിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.

താലികെട്ടിന് ശേഷം കല്യാണഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ സദ്യയും സൽക്കാരവുമെല്ലാം ഗംഭീരമായി നടന്നു. ആൾക്കൂട്ടത്തിനിടയിൽ, എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി നിതിനൊപ്പം ജാനകി നിൽക്കുമ്പോൾ, അകലെ ഒരു തൂണിന്റെ മറവിൽ നിശ്ശബ്ദനായി എല്ലാം നോക്കിക്കാണുകയായിരുന്നു സിദ്ധു.

അങ്ങനെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ്, വൈകുന്നേരത്തോടെ ‘വൈകുണ്ഠം’ തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന ജാനകിയെയും കൂട്ടി അവർ യാത്ര തിരിച്ചു.

അങ്ങനെ നിലവിളക്കുമായി ‘വൈകുണ്ഠം’ തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറുകയാണ് ജാനി. നിതിൻ വല്ലാത്തൊരു ആവേശത്തിലായിരുന്നു. അവളുടെ കൈ ചേർത്തുപിടിച്ച് അവൻ വീട്ടിലെ എല്ലാവരെയും അവൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ്.

രാവിലെ മുതലുള്ള ചടങ്ങുകളും തിരക്കുകളും കാരണം ജാനിക്ക് അത്യാവശ്യം നല്ല ക്ഷീണമുണ്ടായിരുന്നു.

അവളുടെ വാടിയ മുഖം കണ്ടതും പാർവതി വാത്സല്യത്തോടെ അടുത്തേക്ക് വന്നു, “മോള് വേണമെങ്കിൽ പോയി കുറച്ചു നേരം കിടന്നോ…”

പാർവതിയുടെ ആ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ജാനിക്ക് വല്ലാത്തൊരു ആശ്വാസമായി. ‘തന്റെ അമ്മയെപ്പോലെയല്ല… ഇവിടെയുള്ളവർക്ക് കുറച്ചു മനുഷ്യപ്പറ്റൊക്കെയുണ്ട്,’ അവൾ ഉള്ളിൽ ഓർത്തു. എങ്കിലും, ഇത്

താൻ ജനിച്ചു വളർന്ന വീടല്ലല്ലോ. കല്യാണം കഴിഞ്ഞു വന്ന ഉടനെ അങ്ങനെ പോയി കിടക്കുന്നത് മോശമാണെന്ന് അവൾക്ക് തോന്നി.

സിദ്ധു അപ്പോഴും പുറത്ത് എവിടെയോ തിരക്കുകളിലായിരുന്നു. ജാനിയെ കാണാതിരിക്കാനും, അവളുടെ മുഖത്തേക്ക് ഒന്ന് നോക്കാതിരിക്കാനുമുള്ള കഠിനമായ ശ്രമത്തിലായിരുന്നു അവൻ.

Leave a Reply

Your email address will not be published. Required fields are marked *