ഭാര്യയെ ചേട്ടന് കൊടുത്തു – 3 12അടിപൊളി  

അത്രതന്നെ. ഇനി എന്താണെന്നോ ഏതാണെന്നോ അറിയാത്ത ഒരാളുടെ കൂടെ ജീവിതം തീർക്കുക! അവൾ ഓർത്തു.

‘കൊച്ചിലെ മുതലുള്ള നരകമാണ്, ഈ കല്യാണത്തോടെ അതെല്ലാം അവസാനിച്ചാൽ മതിയായിരുന്നു…’

നിതിന്റെ കണ്ണുകളിൽ സ്നേഹമുണ്ട്. പക്ഷേ, അത് യഥാർത്ഥ സ്നേഹമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പോലും മനസ്സിലാക്കാൻ അവൾക്ക് സാധിച്ചിട്ടില്ല. അല്ലെങ്കിലും, വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള ഒരുത്തിക്ക് എന്താണ് മനസ്സിലാവാനുള്ളത്?

“എടീ ജാനിയേ… എവിടെപ്പോയി കിടക്കുവാടീ? ഈ പാത്രമൊക്കെ ആർക്കിട്ടേക്കുവാ നീ? എനിക്കിതൊന്നും ഒറ്റയ്ക്ക് ചെയ്യാൻ വയ്യ!”

താഴെ നിന്നും അപ്പോഴേക്കും സുലോചനയുടെ പതിവ് അലർച്ച തുടങ്ങിയിരുന്നു. വേലക്കാരിയെ പോലെ മോളോട്അ പെരുമാറുന്ന അമ്മമാരുണ്ടോ ഈ ലോകത്ത്? ഉണ്ട്…. ജാനിയുടെ അമ്മ അങ്ങനെ ഒരു സ്ത്രീയാണ്….

എല്ലാം പണിയും തീർത്തിട്ടാണ് അവൾ മുറിയിലേക്ക് വന്നത്. ചായ കുടിച്ച പാത്രങ്ങൾ മാത്രമേ കഴുകാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാണ് ഈ ബഹളം.

ജാനി മെല്ലെ സാരിയൊക്കെ മാറ്റി, പഴയൊരു ചുരിദാർ എടുത്തിട്ടു. താഴേക്ക് ചെല്ലുമ്പോൾ അവളെ നോക്കി ഇടുപ്പിൽ കൈകൊടുത്ത് ദേഷ്യത്തോടെ നിൽക്കുകയാണ് സുലോചന.

“ജാനിക്ക് എന്താ ഇത്ര ക്ഷീണം? കല്യാണപ്പെണ്ണ് നേരത്തെ റെസ്റ്റ് തുടങ്ങിയോ?”

“ഇല്ല അമ്മേ… ഇപ്പോൾ കഴുകാം.”

അപ്പോഴാണ് ഉമ്മറത്തു നിന്നും അകത്തേക്ക് വന്ന ദിവാകരൻ മാഷ് ഇത് കണ്ടത്. അദ്ദേഹം വേദനയോടെ ചോദിച്ചു, “നീ എന്തിനാ സുലോ ഇങ്ങനെ അവളെ വഴക്ക് പറയുന്നത്?”

“ദേ മാഷേ…” ഭർത്താവാണെങ്കിലും സുലോചന ദിവാകരനെ ‘മാഷേ’ എന്നാണ് വിളിക്കുന്നത്. “അവൾ കുറച്ചു ദിവസം കഴിയുമ്പോൾ വേറെ വീട്ടിലേക്ക് പോകേണ്ട പെണ്ണാ. ഇങ്ങനെയൊക്കെ കയറിക്കിടന്നാൽ അവർക്കിഷ്ടപ്പെടില്ല, പറഞ്ഞേക്കാം. മ്മ്… നീ പാത്രം കഴുകെടീ . അച്ഛന്റെ പുന്നാരം പിടിച്ചു നിൽക്കണ്ട.”.

അവൾ ഒന്നും മിണ്ടാതെ, അഴിഞ്ഞുലഞ്ഞ മുടിയൊന്ന് മുറുക്കിക്കെട്ടി സിങ്കിലെ

പാത്രങ്ങളൊക്കെ കഴുകാൻ തുടങ്ങി. സുലോചന പുറകിലത്തെ വാതിലിലൂടെ പുറത്തേക്കും കടന്നു. ‘ഏതെങ്കിലും അയൽപക്കത്തേക്കായിരിക്കും…

കല്യാണം ഉറപ്പിച്ചത് നാട്ടുകാരെ അറിയിക്കണ്ടേ!’ ജാനി മനസ്സിൽ ഓർത്തു.

സിങ്കിനരികിൽ തലകുനിച്ചു നിൽക്കുന്ന മകളെ നോക്കി ദിവാകരൻ മാഷ് ഒന്ന് ദീർഘനിശ്വാസം വിട്ടു. എന്നിട്ട് പതിയെ മുന്നിലേക്ക് നടന്നു. ‘പാവം… എന്നാണാവോ അതിന്റെ സങ്കടമൊന്ന് തീരുന്നത്? അവൾ ജനിച്ച അന്നുമുതൽ സുലോചനയ്ക്ക് അവളോട് ദേഷ്യമാണ്. ഇനി എന്നാണവൾ സന്തോഷം അറിയുന്നത്, സ്നേഹം അറിയുന്നത്…’ ആ അച്ഛന്റെ മനസ്സ് നീറുകയായിരുന്നു.

…….

വീട്ടിലെത്തിയ നിമിഷം മുതൽ സിദ്ധു ഒരു വെരുകിനെപ്പോലെ സ്വന്തം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. തൊട്ടപ്പുറത്തെ മുറിയിലാകട്ടെ, കല്യാണം ഉറപ്പിച്ച വിവരം കൂട്ടുകാരെ വിളിച്ച് ആവേശത്തോടെ വിളിച്ചുകൂവുകയാണ് നിതിൻ. തന്റെ സങ്കൽപ്പത്തിലെ ഭാര്യയെ കിട്ടിയതിന്റെ അമിതമായ ആവേശത്തിലാണ് അവൻ.

നിതിന്റെ ആ കൊണച്ച വർത്തമാനം കേട്ട് മടുത്ത സിദ്ധു, സഹികെട്ട് തന്റെ മുറിയുടെ വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്തു. എന്നിട്ട് മുറിയിലെ സ്റ്റീരിയോ ഓൺ ചെയ്ത് പാട്ട് ഉച്ചത്തിൽ വെച്ചു. എമിനെമിന്റെ ഏതോ ഒരു തീക്ഷ്ണമായ റാപ്പ് മ്യൂസിക് മുറിയുടെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മുഴങ്ങാൻ തുടങ്ങി.

മുറിയുടെ ഒരു വശത്തായി ബാൽക്കണിയിൽ സജ്ജീകരിച്ചിരിക്കുന്ന സ്വന്തം ജിമ്മിലേക്ക് അവൻ നടന്നു. ആരോടോ ഉള്ള തീർത്താൽ തീരാത്ത വാശിയും ദേഷ്യവും തീർക്കുന്നതുപോലെ അവൻ വർക്കൗട്ട് ചെയ്യാൻ തുടങ്ങി. കഠിനമായ വ്യായാമത്തിൽ അവന്റെ ശരീരം വിയർത്തു കുളിച്ചു. തോളറ്റം കിടക്കുന്ന ചുരുണ്ട മുടിയിഴകൾ വിയർപ്പിൽ നനഞ്ഞ് നെറ്റിയിലേക്കും കഴുത്തിലേക്കും ഒട്ടിക്കിടന്നു. വിയർപ്പിൽ തിളങ്ങുന്ന അവന്റെ ഉറച്ച പേശികളും, വിരിഞ്ഞ നെഞ്ചും, ഓരോ ചലനത്തിലും വലിഞ്ഞു മുറുകുന്ന

Leave a Reply

Your email address will not be published. Required fields are marked *