, “പക്ഷേ ഒന്നുണ്ട് കേട്ടോ… അവൻ കാണാൻ നല്ല ഹോട്ട് ആണ്. കൂടെ നിൽക്കുമ്പോൾ ആ ഒരു വൈബ് നമുക്ക് ഫീൽ ചെയ്യും.”
അവൾ എന്നെ വെറുതെ ഇളക്കാൻ വേണ്ടി പറയുന്നതാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും സിദ്ധാർത്ഥിനെ ‘ഹോട്ട്’ എന്ന് അവൾ വിശേഷിപ്പിച്ചത് കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ചെറിയ കുത്തൽ അനുഭവപ്പെട്ടു.
”ഓഹോ, അപ്പൊ എന്റെ ഭാര്യ അവന്റെ ഫാൻ ആയി തുടങ്ങിയോ?” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
”പോടാ… ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ,” അവൾ കൊഞ്ചലോടെ പറഞ്ഞു.
അന്നത്തെ സംഭാഷണം സമാധാനപരമായിട്ടാണ് അവസാനിച്ചതെങ്കിലും, അച്ചു പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ പല ചിന്തകളും ഉണ്ടാക്കി. എങ്കിലും ഗുഡ് നൈറ്റ് പറഞ്ഞാ ഫോൺ വെച്ചു…
ഒരു മാസം വളരെ വേഗത്തിലാണ് കടന്നുപോയത്. യുകെയിലെ കഠിനമായ തണുപ്പും ഓഫീസിലെ ഫയലുകൾക്കിടയിലുള്ള തിരക്കും എന്റെ ജീവിതം യാന്ത്രികമാക്കി മാറ്റി.
അപ്പുറത്ത് അച്ചുവിന്റെ ലോകം വളരെ തിരക്കുള്ളതായിരുന്നു. കൊച്ചിയിലെ സ്റ്റുഡിയോയുടെ ഓരോ ചുവരുകളും ഡാൻസ് ഫ്ലോറും മിനുക്കിയെടുക്കുന്ന തിരക്കിലായിരുന്നു അവൾ.
രണ്ട് രാജ്യങ്ങളിലെയും സമയവ്യത്യാസം ഞങ്ങളുടെ ബന്ധത്തിൽ വലിയൊരു തടസ്സമായി വന്നു. നാട്ടിൽ നേരം വെളുക്കുമ്പോൾ ഇവിടെ എനിക്ക് പാതിരാത്രിയാണ്.
അവസാനം ഞങ്ങൾ ഒരു സമയം നിശ്ചയിച്ചു. ഇവിടെ വൈകുന്നേരം ആറര മണി ആകുമ്പോൾ നാട്ടിൽ സമയം രാത്രി പതിനൊന്നരയാകും. ആ സമയം അവൾ വീട്ടിലെത്തി വിശ്രമിക്കാനുള്ള നേരമാണ്. അങ്ങനെ എല്ലാ ദിവസവും ആ സമയത്ത് ഞങ്ങൾ ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഒരു പതിവാക്കി.
പക്ഷേ, പതിയെ ആ പതിവുകളിൽ വിള്ളലുകൾ വീണു തുടങ്ങി.
സ്റ്റുഡിയോയിലെ പുതിയ സുഹൃദ്‌വലയത്തിലേക്ക് അച്ചു പതുക്കെ അഡിക്റ്റ് ആകുന്നതായി എനിക്ക് തോന്നി.
സിദ്ധാർത്ഥും സൽമാനും സാൻഡ്രയും അടങ്ങുന്ന ആ ഗ്യാങ് അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ആദ്യമൊക്കെ ഡാൻസിനെക്കുറിച്ച് മാത്രമായിരുന്നു സംസാരമെങ്കിൽ, പിന്നീട് അത് പാതിരാത്രിയിലെ ഡ്രൈവുകളെക്കുറിച്ചും പാർട്ടികളെക്കുറിച്ചും ആയി മാറി.
ചില രാത്രികളിൽ കൃത്യം ആറരയ്ക്ക് ഞാൻ ആവേശത്തോടെ അവളെ വിളിക്കുമ്പോൾ അവൾ കോൾ കട്ട് ചെയ്യും.
അല്ലെങ്കിൽ ‘ഞാൻ പുറത്താണ് ഹരി, കുറച്ചു കഴിഞ്ഞ് വിളിക്കാം’ എന്നൊരു മെസ്സേജ് അയക്കും.
ഒരു ദിവസം രാത്രി ഇവിടെ ആറരയായപ്പോൾ ഞാൻ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോൾ പശ്ചാത്തലത്തിൽ വലിയ പാട്ടുകളുടെയും ചിരിയുടെയും ശബ്ദമായിരുന്നു.
”ഹരി… ഞങ്ങൾ കൊച്ചിയിൽ ഒരു പുതിയ കഫേയിൽ വന്നതാടാ. സിദ്ധുവിന്റെ വണ്ടിയാ, അവൻ നല്ല സ്പീഡിലാ ഓടിക്കുന്നത്. എനിക്ക് സംസാരിക്കാൻ പറ്റില്ല, കാറ്റ് കാരണം ഒന്നും കേൾക്കുന്നില്ല. ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ,”
എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് ഫോൺ വെച്ചു.
പിന്നീട് അന്ന് രാത്രി അവളുടെ കോൾ വന്നില്ല. നേരം വെളുത്ത് ഞാൻ മെസ്സേജ് നോക്കിയപ്പോൾ ‘ക്ഷീണം കാരണം ഉറങ്ങിപ്പോയി ഹരീ’ എന്നൊരു വരി മാത്രം.
അവൾ ആ പുതിയ സ്വാതന്ത്ര്യവും കൂട്ടുകാരും ആഘോഷിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഓരോ തവണയും അവൾ എന്നെക്കാൾ കൂടുതൽ ആ ഗ്രൂപ്പിന് മുൻഗണന നൽകുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ അറിയാതെയൊരു ഭയം രൂപപ്പെടുന്നുണ്ടായിരുന്നു.
അവൾ എന്നിൽ നിന്നും അകലുകയാണോ, അതോ ആ സിദ്ധാർത്ഥിന്റെയും കൂട്ടരുടെയും ലൈഫ്‌സ്റ്റൈലിലേക്ക് അവൾ പൂർണ്ണമായും മാറുകയാണോ എന്ന് ഞാൻ ഭീതിയോടെ ചിന്തിച്ചു തുടങ്ങി.

ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.