ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 1 18

 

 

 

​ഞാൻ ഒന്നു ദീർഘശ്വാസം വിട്ടു, ഉള്ളിലെ അമർഷം കടിച്ചമർത്തി

 

 

 

. “ഓഫീസിൽ കുറച്ച് ലേറ്റ് ആയി അച്ചു, നല്ല ക്ഷീണം. അതാ വിളിക്കാൻ വൈകിയത്.” ഞാൻ ഒരു ഒഴിവുകേട് പറഞ്ഞു.

 

 

 

​”ഓഹോ… നീ ഇൻസ്റ്റാഗ്രാം ഒന്നും നോക്കിയില്ലേ? ഞങ്ങളുടെ ആദ്യത്തെ റീൽ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടോ നീ?” അവൾ ആവേശത്തോടെ ചോദിച്ചു.

 

 

 

​”കണ്ടു… കുഴപ്പമില്ല.” ഞാൻ വളരെ തണുപ്പൻ മട്ടിൽ മറുപടി നൽകി.

 

 

 

​പക്ഷേ എന്റെ ആ തണുപ്പൊന്നും അവൾ ശ്രദ്ധിച്ചില്ല. അവൾ ആ വീഡിയോയെക്കുറിച്ച് വലിയ വായിൽ സംസാരിക്കാൻ തുടങ്ങി.

 

“ഹരീ… നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമൊന്നും ആയിരുന്നില്ല അത്. 16 ടേക്ക് എടുക്കേണ്ടി വന്നു ആ ഒരൊറ്റ വീഡിയോ കിട്ടാൻ. എന്റെ പണ്ടാരമടങ്ങിപ്പോയി!”

 

 

 

​അവൾ ഒന്ന് ചിരിച്ചുകൊണ്ട് തുടർന്നു,

 

 

 

“ആ സൽമാൻ ഇല്ലേ… അവൻ ഓരോ തവണയും മനപ്പൂർവ്വം സ്റ്റെപ്പ് തെറ്റിക്കുവാ. ഡാൻസിന്റെ ഇടയിൽ അവൻ എന്നെ പിടിക്കുന്നതും തിരിക്കുന്നതുമൊക്കെ ഒന്ന് കറക്റ്റ് ആവാൻ വേണ്ടിയാണെന്ന് പറഞ്ഞിട്ട് അവൻ വീണ്ടും വീണ്ടും റീടേക്ക് ചോദിക്കും. ഇവനിങ്ങനെ തെറ്റിച്ച് തെറ്റിച്ച് ഞാനാകെ വിയർത്തു കുളിച്ചു എന്റെ ഹരി… 16-ാമത്തെ തവണയാ അത് ഓക്കേ ആയത്!”

 

 

 

​സൽമാൻ മനപ്പൂർവ്വം റീടേക്ക് ചോദിക്കുന്നതും, എന്റെ ഭാര്യയെ വീണ്ടും വീണ്ടും സ്പർശിക്കാൻ അവൻ അവസരം ഉണ്ടാക്കുന്നതും അവൾ ഒരു തമാശ പോലെ വിവരിക്കുന്നത് കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. ഇത്രയും നേരം ഉള്ളിൽ ഒതുക്കി വെച്ച ദേഷ്യം ഒരു അഗ്നിപർവ്വതം പോലെ പുറത്തേക്ക് വന്നു.

 

 

 

 

​”നിനക്ക് ഇതൊരു തമാശയാണല്ലേ അച്ചു?”

 

ഞാൻ അലറി.

 

 

 

​”ഹരി… നീ എന്താ ഈ പറയുന്നേ?” അവൾ ഞെട്ടലോടെ ചോദിച്ചു.

 

 

 

​”16 തവണ അവൻ നിന്റെ ദേഹത്ത് കേറി പിടിച്ചിട്ടും, അവൻ അത് മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ! ആ റീൽ കണ്ടപ്പോൾ എനിക്ക് തോന്നിയ ആ ഒരു അറപ്പ് നിനക്ക് മനസ്സിലാകുമോടി?” എന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

​.

 

​ഫോണിന്റെ അപ്പുറത്ത് അച്ചു ഒരു നിമിഷം സ്തബ്ധയായി നിന്നു. എന്റെ ശബ്ദത്തിലെ കാഠിന്യം അവളെ അത്രമേൽ തളർത്തിക്കളഞ്ഞിരുന്നു.

 

പക്ഷേ, അവളുടെ ആ മൗനം എന്റെ ദേഷ്യത്തെ ശമിപ്പിക്കുന്നതിന് പകരം എണ്ണ പകരുകയാണ് ചെയ്തത്.

 

 

 

​”ഹരി… നീ എന്തൊക്കെയാ ഈ പറയുന്നത്? അതൊരു പ്രൊഫഷണൽ വർക്കാണ്. ഡാൻസ് ആകുമ്പോൾ പാർട്നേഴ്സ് തമ്മിൽ സ്പർശിക്കേണ്ടി വരും. അതിനിപ്പോ…” അവൾ പതർച്ചയോടെ തിരുത്താൻ ശ്രമിച്ചു.

 

 

 

​”പ്രൊഫഷണലിസമോ? കൊള്ളാം!” ഞാൻ പുച്ഛത്തോടെ ചിരിച്ചു. “ഒരുത്തൻ നിന്റെ അരക്കെട്ടിലും വയറിലും അമർത്തിപ്പിടിച്ച്, നിന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി നിൽക്കുന്നത് കാണുമ്പോൾ അതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാൻ എനിക്ക് സൗകര്യമില്ല അച്ചു. 16 തവണ അവൻ നിന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് നിനക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലേ? അതോ നീ അത് മനപ്പൂർവ്വം ആസ്വദിക്കുകയാണോ?”

 

 

 

​”ഹരി!”

 

അവൾ ഉച്ചത്തിൽ വിളിച്ചു. അവളുടെ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ സങ്കടമായിരുന്നു.

 

“നീ എന്നെ ഇത്രയും തരംതാഴ്ത്തി കാണരുത്. ഞാൻ നിന്റെ ഭാര്യയാണ്. ആ സൽമാൻ എന്റെ ടീം മെമ്പറുമാണ്. ഡാൻസ് ഫ്ലോറിൽ അവൻ എന്റെ പാർട്നർ മാത്രമാണ്. നിനക്ക് എന്നെ വിശ്വാസമില്ലേ?”

 

 

 

​”വിശ്വാസത്തിന്റെ പ്രശ്നമല്ല ഇത് അച്ചു, അന്തസ്സിന്റെ പ്രശ്നമാണ്!” ഞാൻ അലറി.

 

“നാട്ടിലെ ഏതെങ്കിലും ഒരു ചാനലിൽ ഐറ്റം ഡാൻസ് കളിക്കാനല്ല ഞാൻ നിന്നെ അങ്ങോട്ട് അയച്ചത്. നിന്റെ ആ വസ്ത്രധാരണം കണ്ടോ നീ? വിയർപ്പിൽ കുതിർന്ന് ശരീരം മൊത്തം പുറത്ത് കാണിക്കുന്ന ആ വേഷം കെട്ടി നീ അവനോടൊപ്പം ആടുമ്പോൾ, കാണുന്നവൻ നിന്നെ ഒരു ഡാൻസറായിട്ടല്ല, മറിച്ച് ഒരു ഐറ്റത്തെ പോലെ നോക്കി കാണുന്നത് എന്ന് നിനക്ക് അറിയാമോ?”

1 Comment

Add a Comment
  1. ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.

Leave a Reply

Your email address will not be published. Required fields are marked *