ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 1 18

 

 

 

​കുറെ നേരം കാത്തിരുന്നു, പക്ഷെ റിപ്ലൈ വന്നില്ല. യാത്രയുടെ ക്ഷീണം കൊണ്ട് അവൾ ഉറങ്ങിക്കാണും എന്ന് ഞാൻ കരുതി. എന്തായാലും നാളെ വിളിക്കാമല്ലോ എന്നോർത്ത്, ഞാൻ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് വീണു. ആ ശൂന്യതയിൽ അവളെ കുറിച്ചുള്ള ഓർമ്മകളുമായി ഞാൻ കണ്ണുകൾ അടച്ചു.

 

 

 

​രാവിലെ സൂര്യപ്രകാശം ജനൽപ്പാളികൾക്കിടയിലൂടെ മുഖത്തേക്ക് അടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. ശീലമനുസരിച്ച് ആദ്യം പരതിയത് ഫോണിലാണ്. ലോക്ക് സ്ക്രീനിൽ അച്ചുവിന്റെ മെസ്സേജ് നോട്ടിഫിക്കേഷൻ തിളങ്ങുന്നുണ്ടായിരുന്നു.

 

ഒരു വോയിസ് മെസ്സേജ്! ഞാൻ വേഗം അത് പ്ലേ ചെയ്തു.

 

 

 

​”ഹരി… സോറിടാ, ഇന്നലെ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും ലേറ്റ് ആയി. നമ്മുടെ പുതിയ ഫ്ലാറ്റ് അത്യാവശ്യം നല്ലതാണ്, പക്ഷെ സാധനങ്ങളൊക്കെ ഒന്ന് ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഫോൺ നോക്കാൻ പോലും സമയം കിട്ടിയില്ല. നീ ഉറങ്ങിക്കാണും എന്ന് കരുതിയാ അപ്പോൾ വിളിക്കാതിരുന്നത്. ഇന്ന് എനിക്ക് സ്റ്റുഡിയോയിൽ ഒന്ന് പോകണം, സിദ്ധുവും ടീമും അവിടെ ഉണ്ടാകും. നീ എഴുന്നേറ്റാൽ ഉടനെ എന്നെ ഒന്ന് വിളിക്കണേ… മിസ്സ് യു ഹരീ…”

 

 

 

​അവളുടെ ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി. ഞാൻ ഒട്ടും വൈകിയില്ല, ഉടനെ അവളെ വീഡിയോ കോളിൽ വിളിച്ചു. കുറച്ച് ബെല്ലുകൾക്ക് ശേഷം അവൾ ഫോൺ എടുത്തു.

 

 

 

 

​”എന്താ ഹരിനാരായണൻ സാർ ഇത്ര നേരത്തെ എഴുന്നേറ്റോ?” സ്ക്രീനിൽ തെളിഞ്ഞ അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു. അവൾ കുളി കഴിഞ്ഞു മുടി തോർത്തുന്ന തിരക്കിലായിരുന്നു.

 

 

 

 

​”നീയില്ലാതെ ഉറക്കം വരുന്നില്ലടി… അതാ നേരത്തെ എഴുന്നേറ്റത്. ഫ്ലാറ്റ് ഒക്കെ ഇഷ്ടപ്പെട്ടോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ?”

 

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

 

 

 

​”ഫ്ലാറ്റ് അടിപൊളിയാണ് ഹരി. നമ്മുടെ സ്റ്റുഡിയോയുടെ അടുത്താണ്. പിന്നെ ലഗേജ് ഒക്കെ ഏകദേശം സെറ്റ് ആക്കി. ഇനി ഇന്ന് സ്റ്റുഡിയോയിൽ പോയി ബാക്കി കാര്യങ്ങൾ നോക്കണം. സിദ്ധു വിളിച്ചിരുന്നു, ഇന്ന് ചിലപ്പോൾ നമുക്ക് ഒരു ചെറിയ പ്രാക്ടീസ് സെഷൻ ഉണ്ടാകും.”

 

 

 

​’സിദ്ധു’ എന്ന പേര് കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടായെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. “ശരി അച്ചു, സൂക്ഷിക്കണം. എപ്പോഴും വിളിക്കണം കേട്ടോ. ആ ടീമിനെ എനിക്ക് അത്ര വിശ്വാസമില്ലെന്ന് നിനക്ക് അറിയാമല്ലോ.”

 

 

 

​”നീയിങ്ങനെ പേടിക്കാതെ ഹരി… ഞാൻ എല്ലാം മാനേജ് ചെയ്തോളാം. നീ ഓഫീസിൽ പോകാൻ റെഡിയാവ്. രാത്രി നമുക്ക് കുറച്ചു സമയം കൂടുതൽ സംസാരിക്കാം.”

 

 

 

​അവൾക്ക് ഒരു ഫ്ലയിംഗ് കിസ്സ് നൽകി ഞാൻ ഫോൺ വെച്ചു. അവൾ സന്തോഷവതിയാണെന്ന് കണ്ടപ്പോൾ എനിക്കും സന്തോഷമായി. എങ്കിലും, കൊച്ചിയിലെ ആ സ്റ്റുഡിയോയും സിദ്ധാർത്ഥും എന്റെ ചിന്തകളിൽ നിന്ന് വിട്ടുപോയില്ല.

 

 

 

​ഓഫീസിലെ ജോലികൾക്കിടയിലും എന്റെ മനസ്സ് കൊച്ചിയിലെ ആ സ്റ്റുഡിയോയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ഇരുന്നപ്പോൾ വെറുതെ ഒന്ന് ഇൻസ്റ്റാഗ്രാം തുറന്നു. ഫീഡ് സ്ക്രോൾ ചെയ്തപ്പോൾ ആദ്യം തന്നെ കണ്ടത് സിദ്ധാർത്ഥിന്റെ പോസ്റ്റാണ്.

 

​”This is the beginning… 💥”

 

എന്ന ക്യാപ്ഷനോടെ അവൻ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.

 

​ഫോട്ടോ കണ്ടതും എന്റെ നെഞ്ചിലൊരു കല്ലു വീണതുപോലെ തോന്നി. സിദ്ധാർത്ഥ് ഒരു സ്ലീവ്‌ലെസ് ബനിയനും പാന്റുമാണ് വേഷം. ജിമ്മിൽ പോയി ഉണ്ടാക്കിയെടുത്ത നല്ല മസ്സിലുകളുള്ള ശരീരം. അവന്റെ കൈകൾ അച്ചുവിന്റെ തോളിൽ വളരെ സ്വാഭാവികമായി ഇട്ടിട്ടുണ്ട്. അച്ചു ഒരു ബ്ലൂ സ്ലീവ്‌ലെസ് ചുരിദാറാണ് ധരിച്ചിരുന്നത്.

 

ആ വേഷത്തിൽ അവൾ അതിസുന്ദരിയായിട്ടുണ്ടെങ്കിലും, സിദ്ധാർത്ഥിന്റെ ആ കൈകൾ അവളുടെ തോളിൽ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ചടപ്പ് തോന്നി. ഒരു തരം അസ്വസ്ഥത എന്റെ ഉള്ളിൽ പടർന്നു.

1 Comment

Add a Comment
  1. ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.

Leave a Reply

Your email address will not be published. Required fields are marked *