ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 1 18

 

എന്റെ അമ്മയെ ഇങ് കൊണ്ടുവരാനുള്ള പ്ലാനൊക്കെ ഉണ്ടായിരുന്നതാണ്. അപ്പോളാണ് പെട്ടെന്ന് ഒരു അറ്റാക്ക് വന്ന് അമ്മ മരിക്കുന്നത്.

 

അമ്മ പോയതിന്റെ ഡിപ്രെഷൻ ടൈമിൽ ആണ് ഇവളെന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്റെ ഓഫീസിൽ എനിക്ക് കീഴിൽ ജോലി ചെയ്യുന്നവളായിരുന്നു അവൾ..

 

പേര് അർച്ചന.

 

അച്ചു എന്നാ വിളിപ്പേര്.

 

ഒരു തനി കൊച്ചിക്കാരി പെണ്ണ്..ഞങ്ങളുടെ കാര്യം പറയുകയാണെന്റെ ഒരിക്കലും ചേരാത്ത രണ്ടാളുകൾ എന്ന് വേണമെങ്കിൽ പറയാം.

 

ഞാനധികം ലോകം കാണാത്ത ആളാണെങ്കിൽ അവള് ലോകം മുഴുവൻ കറങ്ങി കാൽ കീഴിൽ വച്ചവളാണ്. ഞാൻ നാടൻ ആണെങ്കിൽ അവൾ ലോക മോഡേൺ ആണ്,.

 

എനിക്ക് അപരിചിതരോടൊക്കെ സംസാരിക്കാൻ കുറച്ചു പാടാണ്. പക്ഷെ അവൾക്ക് ആരോടും സംസാരിക്കാൻ മടിയില്ല.അത് പോരാതെ നാവിനു എല്ലില്ലാത്ത സ്വഭാവം.

 

ആകെ ഒത്തുപോകുന്ന ഒന്നേ ഉള്ളു.

ഞാൻ പാതി അനാഥൻ ആണ്.

അവൾ ജന്മനാ അനാഥ ആണ്. ചുരുക്കം പറഞ്ഞാൽ ചോദിക്കാനും പറയാനും ഇല്ലാത്ത രണ്ടുപേർ.

 

അമ്മ ഇല്ലാതായത്തിന്റെ വേദന തീർത്തതൊക്കെ അവളാണ്.

5 വർഷത്തോളം ഞങ്ങൾ പ്രേമിച്ചു

 

അവസാനം വളരെ ലളിതമായി കല്യാണം കഴിച്ചു

 

 

 

ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 2 കൊല്ലം തികയുന്നു..

 

അച്ചുവിന്റെ മേഡേൺ രീതികളോടൊക്കെ എനിക്ക് എതിർപ്പ് ഉണ്ടെങ്കിലും ഞാനത് മനപ്പൂർവ്വം പുറത്ത് കാണിക്കില്ല. അവളെന്നെ ഇട്ടിട്ട് പോയാ അതെനിക്ക് ക്ഷീണമാണ്.

 

 

 

നിലവിൽ എനിക്കിപ്പോൾ 29 വയസ്സ് ആവുന്നു.

അവൾക്ക് 26 ഉം.

 

അവളൊരു കിടിലൻ ഡാൻസർ ആണ്. സ്റ്റേജ് ഷോ കളിൽ ഒക്കെ ഡാൻസ് ചെയ്യുന്ന നല്ലൊരു ഡാൻസർ ആവണം എന്നായിരുന്നു അവളുടെ മോഹം. അച്ചുവിന്റെ ഡാൻസ് കണ്ട് ഞാൻ തന്നെ കണ്ണും തള്ളി നിന്നിട്ടുണ്ട്.

 

ക്ലാസിക്കൽ, കാബറെ, സിനിമറ്റിക് തൊട്ട് ഐറ്റം ഡാൻസ് വരെ നല്ല വെടിപ്പായി കളിക്കും. പക്ഷെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡാൻസ് ഉപേക്ഷിക്കേണ്ടി വന്നു അവൾക്ക്.

 

അച്ചുവിന്റെ 26 ആം പിറന്നാളിന് ഞാൻ കൊടുത്ത ഒരു ഗിഫ്റ്റ് ആണ് ഇന്ന് അച്ചുവിനെ നാട്ടിലേക്ക് അയക്കാൻ ഉള്ള ഒരു കാരണമായി വന്നിരിക്കുന്നത്.

 

അവളുടെ ഡ്രീം ആണ് ഡാൻസർ ആവണം എന്ന്.

ഞാനപ്പോൾ ഞങ്ങൾ രണ്ടാളും ഒന്നിച്ചു കൂട്ടിവച്ച കുറച്ചു പണം ഉപയോഗിച്ച് നാട്ടിൽ ഒരു ഡാൻസിങ് സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചു..

 

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനും അവളും ഇതിന്റെ പുറകെ ആയിരുന്നു.

അത്യാവശ്യം follower’s ഉള്ള ഡാൻസിങ് ആർട്ടിസ്റ്റ് ഒരാളെങ്കിലും കൂടെ ഇല്ലെങ്കിൽ ആരുമീ സ്റ്റുഡിയോ തിരിഞ്ഞു. പോലും നോക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം..

 

അവളെക്കൊണ്ട് കമ്പനിയിൽ നിന്ന് റിസൈൻ അടിപ്പിച്ച് ഇതിലേക്ക് ഇറക്കി വിട്ടു.അങ്ങനെ 1 മാസം കൊണ്ട് അച്ചു അവളുടെ സ്റ്റുഡിയോക്ക് വേണ്ടി 2 ആണുങ്ങളും ഒരു പെണ്ണും അടങ്ങുന്ന ഒരു ഗ്യാങ് ഉണ്ടാക്കി എടുത്തു..

 

ശരിക്കും പറഞ്ഞാൽ. എനിക്കാ ടീം കണ്ട് അത്ര പിടിച്ചില്ല. കാരണം നാട്ടിൽ വള്ളി ഉണ്ടാക്കുന്ന പയ്യന്മാരെ പോലെയാണ് എനിക്കാദ്യം തോന്നിയത്. ആകെ ഉണ്ടായിരുന്ന പെണ്ണ് ആണെങ്കിൽ അവന്മാരെക്കാൾ വലിയ പിഴ ആണെന്ന് കണ്ടാൽ തന്നെ അറിയാം.

 

ഞാനത് അച്ചുവിനോട് പറഞ്ഞതാണ്. പക്ഷെ അന്ന് ആ വിഷയം വെറുതെ വഴക്കിൽ കലാസിച്ചു. വേറൊന്നുമല്ല.

 

ഈ ടീമിനെ ഉണ്ടാക്കാൻ അവൾ കുറച്ചൊന്നുമല്ല പണിയെടുത്തത്.. അത് കൂടാതെ ആ രണ്ട് ആണുങ്ങൾളിൽ ഒരുത്തന്റെ പേരാണ് സിദ്ധാർഥ്..

 

ഇൻസ്റ്റാഗ്രാമിൽ ഒക്കെ അത്യാവശ്യം നല്ല റീച്ച് ഉള്ള ഇൻഫ്ലുവെൻസർ ആണ്. പണ്ട് ഏതോ റിയാലിറ്റി ഷോയിൽ ഒക്കെ വിന്നർ ആയിരുന്നു കക്ഷി..

 

അതുകൊണ്ട് നല്ല ഡിമാൻഡ് ആണ്..

 

ഇവന്റെ അക്കൗണ്ടിൽ ഒക്കെ പെണ്ണുങ്ങളുമായുള്ള അഴിഞ്ഞാട്ടമാണ് ഉള്ളത്. ആ പെണ്ണുങ്ങളുടെ സ്ഥാനത്ത് എന്റെ ഭാര്യയെ വച്ചു ഓർത്ത് നോക്കാൻ പോലും എനിക്ക് പറ്റിയില്ല.

1 Comment

Add a Comment
  1. ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.

Leave a Reply

Your email address will not be published. Required fields are marked *