ഭൂമിയിലെ ഗന്ധർവ്വൻ – 3 Likeഅടിപൊളി  

അദ്ദേഹം നേരെ എന്റെ അടുത്തേക്ക് നടന്നെത്തി. കൈയിലുള്ള താലിയിലേക്ക് നോക്കി പുച്ഛത്തോടെ ഉറക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം സദസ്സിനെ നോക്കി പറഞ്ഞു:

.

.

“എന്ത് വിഡ്ഢിത്തമാണിത്?! ഈ രാജ്യത്തിന്റെ ഭാവി രാജാവാകേണ്ടവൻ … ഈ രാജ്യത്തിന്റെ അഭിമാനമായ രാജകുമാരൻ… ഒരു തെരുവിൽ ഭിക്ഷ യാചിച്ചു നടന്ന, കച്ചവടക്കാരിയായ ഒരു സാധാരണ പെൺകുട്ടിയെയാണോ താലിചാർത്താൻ പോകുന്നത്?!

കൊട്ടാരത്തിന്റെ മര്യാദകളും പാരമ്പര്യവും നിന്റെ കാൽക്കീഴിൽ ചവിട്ടി അരയ്ക്കുകയാണോ നീ?”

.

അവളെ കുറ്റപ്പെടുത്തിയതും എന്റെ ഉള്ളൊന്ന് പിടഞ്ഞു ..

എന്റെ കാലിൽ നിന്ന് കോപം കത്തിക്കയറി …

എന്റെ കാൽതളങ്ങളിൽ തൊട്ട ആ കോപം ഇപ്പോൾ എന്റെ രക്തത്തിൽ പടർന്നുപിടിക്കുന്ന അഗ്നിയായി മാറി

ഞാൻ അച്ഛനെ ഒന്ന് നോക്കി… അമ്പരപ്പോടെ നിൽക്കുന്ന അച്ഛന്റെ മുഖം …എന്തോ പറയാൻ വെമ്പുന്നതായി എനിക്ക് തോന്നി ..

ഞാൻ എന്റെ കൈയിലെ താലി മുറുകെപ്പിടിച്ചുകൊണ്ട് പല്ലുകടിച്ചു നിന്നു.

അപ്പോഴേക്കും എന്റെ പ്രാണീനിയായ അവൾ ഭയംകൊണ്ട് വിറച്ച്, എന്റെ പിന്നിലേക്ക് ഒതുങ്ങാൻ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്നാൽ അതുകൊണ്ടും തീർന്നില്ല…ചെറിയച്ഛൻ തന്റെ മുഖത്തെ ക്രൂരമായ പുഞ്ചിരിയോടെ എന്നെ നോക്കി തുടർന്നു:

.

“ഈ രാജ്യത്തിന്റെ രാജ്ഞിയാകാൻ യോഗ്യത അവൾക്കല്ല… എന്റെ മകൾക്കാണ്! ഈ സിംഹാസനവും കൊട്ടാരവും ആരുടെ കൈകളിൽ ഭദ്രമായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്.

നീ ഇവളെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആദ്യം എന്നെ കടന്നുപോകേണ്ടിവരും!”

രാജവംശത്തിന്റെ പാരമ്പര്യവും കുലമഹിമയും എന്താണെന്ന്

പോലും അറിയാത്ത, ഇവളാണോ നാടിന്റെ അമ്മയാകാൻ പോകുന്നത്? നാണമുണ്ടോടാ നിനക്ക്? തെരുവിൽ കിടക്കുന്ന ഏതോ ഒരു നവചാരിയെ ഈ രാജാവിന്റെ സിംഹാസനത്തിന്റെ അരികിലേക്ക് കെട്ടിയിറക്കാൻ ഇവൾക്ക് എന്ത് യോഗ്യതയാണുള്ളത്?!”

അവളുടെ കണ്ണുനീർ അടർന്നു വീഴുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലെ കോപം അഗ്നിപർവ്വതം പോലെ ഇരട്ടിച്ചു.

എന്റെ കൈകൾ അറിയാതെ എന്റെ അരയിലെ ഉടവാളിന്റെ പിടിയിലേക്ക് ഇറുകിപ്പിടിച്ചു.

ഞാൻ സർവ ശക്തിയുമെടുത്ത് അയാളുടെ നെഞ്ചിലേക്ക് അഞ്ചു ചവിട്ടി …

എന്റെ ശരീരത്തിൽ നിന്ന് എന്തോ ഒരു ശക്തി എന്റെ കാലിലേക്ക് പ്രവഹിച്ചത് ഞാനറിഞ്ഞു

അയാൾ അല്പദൂരത്തേക്ക് തെറിച്ചു വീണു

ഞാൻ അയാളുടെ അടുത്തേക്ക് ശരവേഗത്തിൽ നടന്നടുത്ത് എന്റെ ഉറയിലെ വാൾ വലിച്ചൂരി …അതയാൾക്കുനേരെ ചൂണ്ടി കോപത്തിൽ ഞാൻ അലറി

.

.

“ഒരു വാക്ക്…

ആ നാവിൽ നിന്ന് അവളെ അപമാനിച്ച് ഒരു വാക്ക് വീണാൽ, ഈ നിമിഷം നിന്റെ തല ഈ മണ്ണിൽ ഉരുണ്ടിരിക്കും! …എന്റെ നെഞ്ചിലെ ചോരയും ജീവനുമാണ് അവൾ!

ഈ കൊട്ടാരത്തിന്റെ സിംഹാസനമല്ല, എന്റെ സ്വന്തം ജീവൻ കൊടുത്തും ഞാൻ അവളെ സംരക്ഷിക്കും. രാജവംശത്തിന്റെ പാരമ്പര്യവും കുലമഹിമയും പറഞ്ഞ് നീ എന്നെ വെല്ലുവിളിക്കുന്നത് നിന്റെ അന്ത്യവിധി എഴുതാനാണ്!

നീ ഇവിടെ വന്നത് തന്നെ തെറ്റാണെന്ന് നിനക്ക് ബോധ്യപ്പെടാൻ ഇനി നിമിഷങ്ങളുടെ ആയുസ്സ് മാത്രമേയുള്ളൂ… നിന്റെ ഈ തല ഈ ഉടലിൽ നിന്ന് വേർപെടുത്തി ഈ യാഗശാലയിലെ അഗ്നിക്ക് ഞാൻ ബലിയർപ്പിക്കും, ഓർക്കുക!”

.

.

അത് കേട്ടതും അയാൾ ചാടി എണീറ്റ് കോപത്തോടെ എന്നോട് പറഞ്ഞു ..

“നീ എനിക്ക് നേരെ വാളൂരി കാണിക്കേണ്ട

വ്യോമാ ! ഈ രാജ്യത്തിന്റെ സിംഹാസനം ആരുടെ ചോരയിലാണ് കുളിച്ചു നിൽക്കുന്നതെന്ന് നിനക്ക് മറവിപറ്റിയിട്ടുണ്ടാകും.

നീ കെട്ടാൻ വെച്ച ഈ പെണ്ണിന്റെ കഴുത്തിലെ താലിക്ക് പകരം എന്റെ മകളുടെ കൈപിടിച്ച് ഈ സിംഹാസനത്തിൽ കയറുന്നതാണ് നിന്റെ ജീവന് നല്ലത്.

ഇല്ലെങ്കിൽ… ഈ യാഗശാലയുടെ മധ്യത്തിൽ നിന്റെ ചോര വീഴും!”

.

.

അത് കേട്ടതും കോപത്തോടെ എന്റെ മുന്നിലേക്ക് ഒരാൾ കയറി നിന്നു

എന്റെ രുദ്ര … കയ്യിൽ ഊരിപ്പിടിച്ച ആ തിളങ്ങുന്ന വാൾ ….

ആ വാൾ അയാളുടെ കഴുത്തിന് നേരെ ചൂണ്ടി

“കൂടുതൽ സംസാരിച്ച് സമയം കളയണ്ട… ഈ വാളിന് വിശപ്പടക്കാൻ നിന്റെ ചോര മതി. അടുത്ത ശ്വാസം നിനക്ക് കിട്ടണമെങ്കിൽ, ഈ യാഗശാലയുടെ പടിയിറങ്ങി ജീവനോടെ ഓടിക്കോ…

Leave a Reply

Your email address will not be published. Required fields are marked *