ഞങ്ങളുടെ ഈ വീഴ്ച ക്ഷമിച്ച്, പുതിയൊരു യുഗത്തിലേക്ക് കാൽവെക്കുന്ന അങ്ങേക്കും രാജ്ഞിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ മംഗല്യാശംസകൾ ഞങ്ങൾ നേരുന്നു…”
.
ആ പ്രഭുക്കന്മാരുടെ മുഖത്തെ ആത്മാർത്ഥമായ ഖേദവും വിനയവും കണ്ടപ്പോൾ എന്റെ മനസ്സ് അലിഞ്ഞുപോയി. വൈകിയെത്തിയ ആ ആശംസകൾ ആ കൊട്ടാരത്തിന്റെ വരാന്തകളിൽ പുതിയൊരു സൗഹൃദത്തിന്റെ വസന്തം തീർക്കുകയായിരുന്നു.
അവളും എന്നോടൊപ്പം വന്നു ചേർന്നു
അവരെല്ലാം ഞങ്ങളെ സന്തോഷത്തോടെ അനുഗ്രഹിച്ചു … മാത്രമല്ല ഇന്നലെ ഉണ്ടായ ഭയാനക സംഭവത്തിൽഇ ആശങ്കയും അറിയിച്ചു
പിന്നെ അവരുടെ വിരുന്നും മറ്റുമായി സമയം രാത്രിയായി എല്ലാവരും സന്തോഷത്തോടെ തന്നെ യാത്രയായി …
.അല്പം കഴിഞ്ഞ് ഞാൻ രുദ്രനെ വിളിച്ചു ..
എന്റെ ഉള്ളിൽ കുറച്ചു ദിവസമായി നിറഞ്ഞു നിന്ന പല സംശയങ്ങൾക്കും ഉത്തരങ്ങൾ ആവശ്യമായിരുന്നു അത്
രുദ്രയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ .
ഞാൻ രുദ്രനെയും വിളിച്ച് ഉദ്യാനത്തിലേക്ക് നടന്നു..
ഞാൻ രുദ്രന്റെ മുഖത്തു നോക്കി ഒരു ശാന്തത ഇപ്പോഴും മുഖത്തുണ്ട്
”രുദ്ര”…
ഞാൻ അവനെ വിളിച്ചു …അവൻ എന്താ എന്ന രീതിയിൽ എന്റെ മുഖത്തേക്ക് നോക്കി
ഞാൻ തുടർന്നു
” ഞാനൊരു കാര്യം ചോദിച്ചാൽ നിനക്ക് അറിയുന്നതാണെങ്കിൽ എന്നോട് സത്യം പറയണം ”
.
.
രുദ്രൻ എന്റെ മനസ്സ് വായിച്ചപോലെ മറുപടി തന്നു .
വ്യോമാ …നീ പല കടമ്പകളും കടന്നു …പല പരീക്ഷണങ്ങളും തരണം ചെയ്തു… നിന്റെ ചെറിയ പരീക്ഷണങ്ങളുടെ അവസാനമായിരുന്നു നീ നിന്റെ ഇണയെ കണ്ടെത്തുന്നത് …
നിന്റെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു നിന്റെ വിവാഹം …
ഇനി മുതൽ നിന്റെ ശരീരത്തിൽ പല മാറ്റങ്ങളും നീ കാണും …അത് കൊണ്ട് തന്നെ നിനക്ക് പല സംശയങ്ങളും ഉണ്ടാകും…ഇനി നിന്റെ രക്തത്തിൽ പിറക്കുന്ന കുഞ്ഞ് ഈ ഭൂമിയിൽ തൊടുന്നതോടെ നിന്റെ ശക്തികളെല്ലാം നിന്നിൽ വന്നു ചേരും …എല്ലാം എനിക്ക് തുറന്നു പറയാൻ പറ്റില്ല വ്യോമാ … എന്നോട് ക്ഷമിക്കണം
എങ്കിലും നീ ചോദിക്കൂ ഞാൻ ശ്രമിക്കാം ”
.
.
ഞാൻ രുദ്രനെ സംശയത്തോടെ ഒന്ന് നോക്കി …
” അപ്പോൾ ഞാൻ ഇന്നലെ ചെറിയച്ഛന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്റെ കാലിൽ വന്ന ശക്തി എനിക്ക് തോന്നിയതല്ലേ രുദ്രാ ?…
ഞാൻ ഒരു അമ്പരപ്പോടെ ചോദിച്ചു
.
.
”അല്ല വ്യോമാ … ആ വലിയ മനുഷ്യൻ ദൂരേക്ക് വീണത് നിന്റെ മാത്രം ശക്തി അല്ല …നിന്നിൽ
വന്ന് ചേർന്ന ശക്തിയാണ് ..
രുദ്ര പറഞ്ഞു
.
രുദ്ര പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവിടെ തന്നെ അമ്പരന്ന് നിന്ന് …കാൽ ഭൂമിയിൽ ഉറച്ചപോലെ …
.
.
”സമയം ഒരുപാട് വൈകി വ്യോമാ … രാജകുമാരി കാത്തിരിക്കുന്നുണ്ടാവും ”
രുദ്ര പതിയെ പറഞ്ഞു
.
അപ്പോഴാണ് എനിക്കെന്റെ കാലുകളെ മുന്നിലേക്ക് നീക്കാൻ കഴിഞ്ഞത്
ഞങ്ങൾ എന്റെ മുറിയിലേക്കുള്ള ഇടനാഴിയിൽ എത്തി
”രുദ്ര പോയി വിശ്രമിച്ചോളൂ ”
രുദ്രയോടായി പറഞ്ഞു
.
.
”വ്യോമ പൊക്കൊളു …ഞാനിവിടെ ഉണ്ടാകും ”
രുദ്രയുടെ മറുപടി
ഞാൻ രുദ്രന്റെ മുഖത്ത് സംശയത്തോടെ നോക്കി… ഒരുചെറിയ പുഞ്ചിരി ആ മുഖത്തുണ്ട്
പക്ഷെ ക്ഷീണം മാത്രം കാണുന്നില്ല …
.
ഞാനവനോട് ചോദിച്ചു
”ഇത്രയും ദിവസത്തെ യാഗവും ,എന്റെ കൂടെയുള്ള വിശ്രമമില്ലാതെ കാവലും ,വിവാഹ ചടങ്ങിലെ മുഴു നീള സാനിധ്യവും സന്തോഷത്തോടെ ഞാൻ നോക്കിക്കണ്ടിരുന്നു …പക്ഷെ നീ വിശ്രമിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല ..എന്നിട്ടും നിന്റെ മുഖത്തോ ശരീരത്തിലോ അല്പം ക്ഷീണമോ ,വയ്യായ്കയൊ ഞാൻ കാണുന്നില്ല .
ഇപ്പോൾ വിശ്രമിക്കാൻ പറഞ്ഞപ്പോഴും നീ ഇവിടെ എനിക്കായി കാവൽ നിൽക്കുന്നു
എന്താണ് ഇതിന്റെ ഒക്കെ അർഥം ..
ഞാൻ അഷ്ചൊര്യത്തോടെ ചോദിച്ചു
.
ഒരു പുഞ്ചിരി മാത്രമായിരുന്നു അതിനു മറുപടി
ഞാൻ ഒന്നും മിണ്ടാതെ പതിയെ എന്റെ മുറിയിലേക്ക് നടന്നു
അല്പം നടന്ന് ഞാൻ രുദ്രനിലേക്ക് തിരിഞ്ഞു അവൻ എന്നെ തന്നെ ചെറു പുഞ്ചിരിയോടെ
നോക്കി നില്കുന്നു
ഞാൻ അവനോട് ചോദിച്ചു
”രുദ്ര.. നീ മനുഷ്യനല്ലേ …”
