ഭൂമിയിലെ ഗന്ധർവ്വൻ – 3 Likeഅടിപൊളി  

”സൂര്യവംശത്തിന്റെ കുലപവിത്രത ഈ കൊട്ടാരത്തിന്റെ ചുമരുകളിലോ രാജകീയ കൊടികളിലോ അല്ല ഇരിക്കുന്നത്, അത് സ്നേഹത്തിലും സത്യത്തിലും ആണ്. എന്റെ മകൻ സ്വന്തം ജീവനേക്കാൾ അധികമായി നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ഈ രാജ്യത്തിന്റെ കിരീടത്തേക്കാളും വിലമതിപ്പുള്ളത് ആ സ്നേഹത്തിനാണ്.

അവന്റെ ഭീഷണികളോ നിന്റെ പഴയകാല ജീവിതമോ ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല. തെരുവിന്റെ കോണിൽ നിന്ന് നീ ഈ കൊട്ടാരത്തിലേക്ക് വന്നതല്ല… ഞങ്ങളുടെ മരുമകളായി,

ഈ രാജ്യത്തിന്റെ മഹാറാണിയായി വിധി നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്.”

.

അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകളിലെ സങ്കടം മാറി അവിടെ ഒരു പുതിയ പ്രകാശം വന്നു മൂടി.

രാജകീയതയുടെ കാഠിന്യമല്ല, ഒരു അച്ഛന്റെ വാത്സല്യമാണ് ആ നിമിഷം അവിടെ നിറഞ്ഞു നിന്നത്.

.

.

”സമയം അതിക്രമിച്ചിരിക്കുന്നു …വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാം ”

വാഗ അല്പം ഗൗരവത്തോടെ പറഞ്ഞു

പിന്നെ എല്ലാവരുടെയും ശ്രദ്ധ വിവാഹ ചടങ്ങിലേക്കായി

അങ്ങിനെ എല്ലാവരുടെയും അനുഗ്രഹത്തോടെ എന്റെ പ്രാണപ്രിയയെ ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെയും രാജകുമാരിയാക്കി

അവളുടെ കഴുത്തിൽ താലി കെട്ടി അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു

അവിടെ കൂടിയ എല്ലാവർക്കും വിവാഹ ചടങ്ങെന്ന രീതിയിൽ ഞങ്ങൾ രണ്ടുപേരും മധുരം വിതരണം ചെയ്തു

എല്ലാവരെയും ഒന്ന് നോക്കി

എല്ലാരുടെ മുഖത്തും സന്തോഷം തന്നെ

അല്പം കൂടെ ചെരിഞ്ഞു നോക്കിയ ഞാൻ ഒന്ന് അമ്പരന്നു

ഊരിപ്പിടിച്ച വാളുമായിൽ കോപത്തോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന രുദ്ര…

അവന്റെ കോപം അടക്കാൻ എനിക്കെ കഴിയു

.

രുദ്രാ…

ഞാൻ വിളിച്ചതും …കോപത്തോടെയുള്ള മുഖം എന്റെ നേരെ തിരിഞ്ഞു

.

എന്റെ മുഖത്തേക്ക് നോക്കിയതും ആ മുഖത്തെ കോപം ഒരു ശാന്തതക്ക് വഴിമാറി

ഞാൻ അവനെ അടുത്ത് വിളിച്ചു … ഞങ്ങൾ രണ്ടുപേരും ചേർന്ന് അവനും മധുരം കൊടുത്തു

നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവൻ അത് സ്വീകരിച്ചു

എന്നിട്ട് ഞങ്ങളെ ഒന്ന് നോക്കി ..അതിൽ ഞങ്ങളോടുള്ള ഒരു സ്നേഹവും അനുഗ്രഹവും ഉണ്ടായിരുന്നു …

.

.

പിന്നെ വിഹാഹ സൽക്കാരവും മറ്റുള്ള പരിപാടികളും …അധിധികളായി വന്ന

രാജാക്കന്മാരെ

സ്നേഹത്തോടെ യാത്രയാക്കലുമായി സമയം പോയതറിഞ്ഞില്ല

.

പലരും എന്നോട് പറഞ്ഞത് …”സൂക്ഷിക്കണം …അവൻ ക്രൂരനാണ് ”.. എന്നാണ്

അപ്പോഴൊക്കെ ഞാൻ ഒന്ന് രുദ്രനെ നോക്കും അവൻ ചെറുതായൊന്ന് പുഞ്ചിരിക്കുകയും ചെയ്യും …

.

അങ്ങനെ കല്യാണ ചടങ്ങുകളും ..മഹാ യാഗവും അവസാനിച്ചു .

അവൾ തോഴിമാരുടെ കൂടെ മുറിയിലേക്ക് പോയി…

അല്പം കഴിഞ്ഞ് ഞാൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു …

.

.

കൊട്ടാരം രാത്രിയുടെ നിശബ്ദതയിലേക്ക് വഴുതിവീണ ആ യാമത്തിൽ… പ്രണയത്തിന്റെ പുതിയൊരു ലോകം ഞങ്ങളെയും കാത്തുനിൽക്കുകയായിരുന്നു. വിവാഹച്ചടങ്ങുകൾക്ക് ശേഷം, അവൾക്കായി ഒരുക്കിയ ആ രാജകീയ അന്തഃപുരത്തിലേക്ക് ഞാൻ പതിയെ അടുത്തു .

ഞാൻ ആ സ്വകാര്യ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ, ആ മുറിയുടെ ഒരുക്കങ്ങൾ കണ്ട് എന്റെ കണ്ണുകൾ പോലും ഒരുനിമിഷം വികസിച്ചുപോയി. മുറി മുഴുവൻ പച്ചമണമുള്ള ചന്ദനത്തിരികളുടെയും ആയിരക്കണക്കിന് ചുവന്ന റോസാപ്പൂക്കളുടെയും സുഗന്ധം പരത്തിയിരുന്നു.

മുകളിലെ മേൽക്കൂരയിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന സ്വർണ്ണ വിളക്കുകളുടെ മഞ്ഞവെളിച്ചം ആ മുറിക്ക് ഒരു മാന്ത്രിക പ്രൗഢി നൽകി. മുറിക്കുള്ളിലെ വലിയ കട്ടിലിൽ വിരിച്ചിരിക്കുന്നത് വെൺപട്ടുവിരിപ്പും പവിഴച്ചുവപ്പുള്ള മാലകളും ആയിരുന്നു.

.

ആ അന്തരീക്ഷത്തിന്റെ മാസ്മരികതയിൽ നിന്നിരുന്ന അവളിലേക്ക് എന്റെ കണ്ണുകൾ പതിച്ചു. തെരുവിന്റെ പരുക്കൻ വസ്ത്രങ്ങളും ഭയവും എല്ലാം പൂർണ്ണമായി അഴിഞ്ഞുവീണ ആ രൂപം ഒരു അപ്സരസിയെപ്പോലെ തിളങ്ങിനിൽക്കുകയായിരുന്നു.

കടും ചുവപ്പും സ്വർണ്ണവും ഇഴകിയ പട്ടുസാരിയിൽ, കഴുത്തിൽ സ്വർണ്ണമാലകളും കാതുകളിൽ മിന്നുന്ന കുണ്ഡലങ്ങളും അണിഞ്ഞ് അവൾ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *