ഭൂമിയിലെ ഗന്ധർവ്വൻ – 4 1അടിപൊളി  

അതേസമയം, ആ ആളിപ്പടരുന്ന യാഗാഗ്നിയുടെ നടുവിൽ നിന്ന്, ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽപ്പിണർ പോലെ തീവ്രമായ വെളിച്ചമുള്ള ഒരു വാൾ പതുക്കെ ഉയർന്നു വന്നു! ആ വാളിന്റെ മൂർച്ചയിൽ നിന്ന് മിന്നലുകൾ ചിതറുന്നുണ്ടായിരുന്നു.

ഞാനാ യാഗക്നിക്ക് മുന്നിലേക്ക് നിന്നു

ഗന്ധർവ്വൻ ആ വാൾ കൈയിലെടുത്ത്, അതിശയത്താൽ വിറച്ചുനിന്ന എന്റെ നേരെ നീട്ടിപ്പിടിച്ചു കൊണ്ട് ഗാംഭീര്യത്തോടെ പറഞ്ഞു:

“ഇതാണ് ഇതാണെന്റെ സമ്മാനം , കൂട്ടുകാരാ ! ശത്രുക്കളുടെ രക്തം കുടിക്കാൻ വിധിക്കപ്പെട്ട ദിവ്യവാൾ! ഇത് കൈയിലെടുക്കൂ… ഇനി നിന്നെ തടയാൻ ഈ ഭൂമിയിൽ ഒരു ശക്തിക്കുമില്ല!”

.

ഞാൻ കണ്ണുകളടച്ചു ആ വാൾ എന്റെ കയ്യിലേക്ക് വാങ്ങി …

പതിയെ കണ്ണ് തുറന്നു

എനിക്ക് മുന്നിൽ എരിയുന്ന തീ … അതിനു പിറകിലായി ഗുരുവും …രുദ്രനും

ഗന്ധർവനെ കാണുന്നില്ല

രുദ്രന്റെ മുഖത്ത് ആ പഴയ ഗാംഭീര്യം അല്പം കൂടെ ഉയർന്നിരിക്കുന്നു

കയ്യിൽ ഊരിപ്പിടിച്ച വാൾ …അതിൽ മിന്നൽ

പിണറുകൾ രൂപം കൊണ്ടിരിക്കുന്നു

എന്റെ സർവ്വ ശരീരത്തിലും ഒരു പുതിയ പ്രപഞ്ചത്തിന്റെ ശക്തി ആവാഹിക്കപ്പെട്ടു. എന്റെ പ്രാണപ്രിയയും കുഞ്ഞും സുരക്ഷിതമായിരിക്കുന്ന ആ യാഗശാലയിൽ നിന്ന്, നഷ്ടപ്പെട്ട കൊട്ടാരവും സിംഹാസനവും ശത്രുക്കളുടെ ചതിയിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള രക്തരൂക്ഷിതമായ ആ യാത്രയ്ക്ക് ഞാൻ എന്റെ വാളൂരിപ്പിടിച്ച് ഇറങ്ങുകയായിരുന്നു.

.

ശത്രുക്കളുടെ രക്തം കുടിക്കാൻ വെമ്പുന്ന ആ മിന്നൽവാളും കൈയേന്തി ഞാൻ പുറത്തേക്ക് തിരിഞ്ഞ ആ നിമിഷം, എന്റെ പ്രാണപ്രിയയുടെ മുഖത്ത് ഭയവും ആകാംശയും ഒരുപോലെ അലയടിച്ചു. പ്രസവിച്ച് അധികം വൈകാതെ, തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ആ പാവം പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

.

അവൾ എന്നെ നോക്കി വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു:

“വ്യോമാ … ഒറ്റയ്ക്ക്… ആ ശത്രുസേനയുടെ നടുവിലേക്ക് എങ്ങനെയാണ് അങ്ങ് പോകുന്നത്? എന്റെ നെഞ്ച് പിടയുന്നു… അങ്ങേക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്ക് ഈ ലോകത്ത് ആരാണ് കൂട്ട്?

.

അവളുടെ ആ വാക്കുകളിലെ വിറയലും ഭയവും കണ്ട് എന്റെ കാൽപെരുമാറ്റം അവിടെ നിന്നുപോയി. ഞാൻ വേഗത്തിൽ അവളുടെ അരികിലേക്ക് ചെന്നിരുന്ന്, അവളുടെ വിറയ്ക്കുന്ന കൈകൾ എന്റെ കൈകളിൽ എടുത്തുപിടിച്ചു.

അപ്പോഴേക്കും അവിടെയെത്തിയ ഗുരു ശാന്തമായ പുഞ്ചിരിയോടെ അവളുടെ തോളിൽ തൊട്ട് ആശ്വസിപ്പിച്ചു പറഞ്ഞു:

“മകളേ, നീ ഭയപ്പെടേണ്ടതില്ല. ഗന്ധർവന്റെ ദിവ്യശക്തി ഇപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ ആവാഹിക്കപ്പെട്ടിട്ടുണ്ട്. ഈ ഭൂമിയിലെ ഒരു ആയുധത്തിനും ഇനി കുമാരനെ സ്പർശിക്കാൻ കഴിയില്ല. കുമാരന് യാതൊരു ആപത്തും സംഭവിക്കില്ല; ഈ വിജയം ഉറപ്പാണ്. ധൈര്യമായിരിക്കൂ!”

.

മാന്ത്രികന്റെ ആ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖത്തെ പരിഭ്രാന്തി അല്പം

ശമിച്ചു. എങ്കിലും വിരഹത്തിന്റെയും ആശങ്കയുടെയും നിഴലുകൾ ആ കണ്ണുകളിൽ ബാക്കിയുണ്ടായിരുന്നു. ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിച്ച്, വാളൂരിപ്പിടിച്ച് ആ യാഗശാലയുടെ പടിയിറങ്ങി പുറത്തേക്ക് നടന്നു.

.

പുറത്തിറങ്ങിയ ഞാൻ അമ്പരന്നുപോയി. ആ ഒഴിഞ്ഞ കിടന്ന വലിയ പുൽ മൈതാനിയിൽ എനിക്ക് പിന്നാലെ എന്റെ വിശ്വസ്തനായ രുദ്ര മാത്രമാണ് ഉണ്ടായിരുന്നത്. വേറെയൊരു സൈന്യമോ പടയാളികളോ അവിടെയുണ്ടായിരുന്നില്ല.

.

ഞാൻ ആ രുദ്രന്റെ നേരെ തിരിഞ്ഞ് സംശയത്തോടെ ചോദിച്ചു:

“രുദ്ര … നമ്മൾ മാത്രമാണോ? രാജ്യവും കൊട്ടാരവും ശത്രുക്കളുടെ പിടിയിലാണ്. ഈ രണ്ട് പേർ മാത്രം വെച്ച് ആ വലിയ സേനയെ എങ്ങനെ നേരിടും?”

.

അതിന് മറുപടിയായി രുദ്രന്റെ മുഖത്ത് ഒരു ഭയവും ഉണ്ടായിരുന്നില്ല, മറിച്ച് ഒരു പടയാളിയുടെ ഗാംഭീര്യമുള്ള പുഞ്ചിരിയാണ് അവിടെ തെളിഞ്ഞത്.

അവൻ തന്റെ വാളെടുത്ത് ഉറപ്പിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു:

“വ്യോമാ … പുറമെ കാണുന്ന പടയാളികളുടെ എണ്ണമല്ല യുദ്ധത്തിൽ പ്രധാനം. ഈ ലോകത്തിന്റെ നിയമങ്ങൾക്ക് അതീതമായ ഗന്ധർവ ശക്തി അങ്ങയുടെ സിരകളിലുണ്ട്. പിന്നെ ഈ കാവൽക്കാരനായ ഞാൻ അങ്ങയുടെ നിഴലായി കൂടെയുണ്ട്. അതുപോലെ, ഇരുളിന്റെ മറവിൽ നിന്ന് ഈ രാജ്യത്തിന്റെ മോചനത്തിനായി പൊരുതാൻ തയ്യാറായ കുറച്ചുപേർ കൂടി നമുക്ക് കൂടെയുണ്ട്… ഈ കൊട്ടാരവും നമ്മുടെ രാജ്യവും തിരിച്ചുപിടിക്കാൻ ഞങ്ങൾ കുറച്ചുപേർ മാത്രം മതി! അങ്ങയുടെ കൈയിലെ ആ ദിവ്യവാൾ ആ ശത്രുക്കളുടെ കോട്ട തകർത്തെറിയും. നമുക്ക് മുന്നോട്ട് പോകാം !”

Leave a Reply

Your email address will not be published. Required fields are marked *