ഭൂമിയിലെ ഗന്ധർവ്വൻ – 4 1അടിപൊളി  

.

വ്യോമാ …

രുദ്രന്റെ വിളി

അവന്റെ ആ വിളി കേട്ടപ്പോഴാണ് വീണ്ടും എന്റെ ഓർമയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഞാൻ തിരിച്ചു വന്നത്…

എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണുനീർ ഇറ്റിവീഴുന്നുണ്ടായിരുന്നു ..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

ആ മുഖത്തു

ക്ഷീണവും ഭയവും ഉണ്ട് …

ഞാൻ മുന്നോട്ട് നോക്കി

.

രുദ്ര എന്റെ മുന്നിൽ തന്നെ ഉണ്ട്

ഒരു പഴയ വീട്

ചുമരിലൊക്കെ ദീപങ്ങൾ ഉണ്ട്

ഞാൻ എന്റെ പ്രാണ പ്രിയയെയും തോളിൽ ചേർത്ത് അവനെ പിന്തുടർന്നു

.

അങ്ങിനെ ഞങ്ങൾ അല്പം കൂടെ മുന്നോട്ട് പോയപ്പോൾ രുദ്ര ഒരു മുറിയുടെ മുന്നിൽ നിന്നു .

അവിടെ നിന്ന് ശക്തമായ മന്ത്രോച്ചാരണങ്ങളും എരിയുന്ന തീയിന്റെയും ശബ്ദം കേട്ട്

ഞങ്ങൾ ആ മുറിയുടെ കവാടത്തിൽ എത്തി അകത്തേക്ക് നോക്കി

”വാഗ”

എന്റെ നാവു പതിയെ മന്ത്രിച്ചു

”വാഗ ”കഠിനമായ യാഗത്തിലാണ്

ഹോമാഗ്നിക്ക് മുന്നിൽ കണ്ണുകൾ അടച്ച് എന്തോ മന്ത്രിച്ചുകൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകൾ നീട്ടി അകത്തേക്ക് ക്ഷണിച്ചു:

ഞങ്ങൾ മൂന്നുപേരും അകത്തേക്കുനടന്നു

.

“വരൂ… കുഞ്ഞേ … എനിക്കറിയാമായിരുന്നു, നിങ്ങൾ ഈ വഴി തന്നെ വരുമെന്ന്. ഭയപ്പെടേണ്ട, ഈ യാഗശാലയിലേക്ക് കടന്നുവരൂ!”

ഞങ്ങൾ രണ്ട് പേരും അമ്പരപ്പോടെ ആ മാന്ത്രികന്റെ അരികിലേക്ക് കയറിചെന്നു

.

പക്ഷെ രുദ്രന്റെ മുഖത്തു അമ്പരപ്പൊന്നുമില്ല .ഒരു ചെറിയ ഭയവും പിന്നെ അദ്ദേഹത്തോടെയുള്ള ആദരവും മാത്രം

ഞങ്ങൾ നിൽക്കുന്നത് അതിവിശാലമായൊരു മഹായാഗത്തിന് മുന്നിലാണ്. ആ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്ന ജ്വാല ആ മുറി മുഴുവൻ പ്രകാശമാനമാക്കി.

.

ആ നിമിഷം, എന്റെ കൂടെയുണ്ടായിരുന്ന രുദ്ര … ആ യാഗാഗ്നിക്ക് മുന്നിൽ വിറയാർന്ന കാൽമുട്ടുകൾ മണ്ണിൽ ഊന്നി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ തലതാഴ്ത്തി, വിതുമ്പിക്കൊണ്ട് ആ അദ്ദേഹത്തോട് പറഞ്ഞു:

“ഗുരുവേ… മാപ്പ് തരണം… അങ്ങയുടെ മുന്നിൽ തലകുനിക്കാനും ഈ പാദങ്ങളിൽ

വീഴാനും മാത്രമുള്ള അർഹത എനിക്കില്ല. കൊട്ടാരത്തെ വിഴുങ്ങിയ ആ ശത്രുക്കളുടെ തീക്കാറ്റിൽ നിന്ന് നമ്മുടെ കുമാരനെയും ഈ കുമാരിയെയും മാത്രമേ എനിക്ക് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ… എന്റെ കുമാരന്റെ പ്രാണനായ അച്ഛനെയും അമ്മയെയും… ആ മാതാപിതാക്കളെ രക്ഷിക്കാൻ ഈ പടയാളിയുടെ വാളിന് കഴിഞ്ഞില്ല… എന്നോട് ക്ഷമിക്കണം!”

.

ആ മഹായാഗശാലയിലെ ഹോമാഗ്നിയുടെ പ്രകാശത്തിൽ കണ്ണീരൊപ്പിയ ആ പടയാളിയെയും നോക്കി നിന്ന ഗുരു പതുക്കെ അടുത്തേക്ക് വന്നു .

.

അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖത്തിന് പകരം അതീവ ഗൗരവവും ഒരു പ്രത്യേക ദിവ്യപ്രകാശവുമായിരുന്നു. അദ്ദേഹം വിറയാർന്ന കൈകളോടെ മുന്നോട്ട് വന്ന്, വിതുമ്പിക്കൊണ്ടിരുന്ന രുദ്രന്റെ തോളിൽ തൊട്ട് എഴുന്നേൽപ്പിച്ചു.

എന്നിട്ട് അവനോട് ഗാംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചുതുടങ്ങി:

“എഴുന്നേൽക്കൂ രുദ്ര … നീ കരയേണ്ടതില്ല. നിന്റെ കർത്തവ്യം നീ കൃത്യമായി നിറവേറ്റിയിരിക്കുന്നു. തോൽവി അറിഞ്ഞിട്ടല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു നിയോഗത്തിലേക്കാണ് വിധി നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്.”

മാന്ത്രികന്റെ ആ വാക്കുകൾ കേട്ട് ഞാൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. ഞാൻ മുന്നോട്ട് പടിയിറങ്ങി വന്നു, ആകാംക്ഷയോടെ ചോദിച്ചു:

ഞാൻ അദ്ദേഹത്തോട് ചോദിച്ചു

“ഗുരുവേ… എന്താണ് ഈ പറയുന്നതിന്റെ അർത്ഥം? എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു, രാജ്യം ശത്രുക്കൾക്കടിമപ്പെട്ടു. ഇതിലൊക്കെ എന്ത് നിയോഗമാണ് ഉള്ളത്?”

.

അദ്ദേഹം ഒരു ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കി തലയാട്ടി. എന്നിട്ട് ഹോമാഗ്നിയുടെ ജ്വാലയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

“കുഞ്ഞേ … നിന്റെ ആത്മാവും നിന്റെ ജാതകവും സാധാരണ മനുഷ്യരുടേതല്ല. ഈ ഭൂമിയിലെ സാമാന്യ നിയമങ്ങൾക്ക് അതീതമായി, അദൃശ്യനായ ഒരു ഗന്ധർവ ശക്തിയുമായി നിന്റെ ആത്മാവ് നൂറ്റാണ്ടുകളായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിന്റെ ഈ

Leave a Reply

Your email address will not be published. Required fields are marked *