ഭൂമിയിലെ ഗന്ധർവ്വൻ – 4 1അടിപൊളി  

ആ വാക്കുകൾ കേട്ട ആ നിമിഷം, അച്ഛന്റെ ഗാംഭീര്യമുള്ള മുഖത്ത് വിരിഞ്ഞ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. വർഷങ്ങളായി രാജ്യത്തിന്റെ ഭാരവും ഉത്തരവാദിത്തങ്ങളും മാത്രം ചുമന്നുനടന്ന ആ പിതാവിന്റെ കണ്ണുകൾ ആദ്യമായി സന്തോഷത്താൽ നിറഞ്ഞുതുളുമ്പി. അമ്മയോടടുത്തേക്ക് ചെന്ന് അവരെ വാരിപ്പുണർന്ന് കണ്ണീരോടെ ആ സന്തോഷം പങ്കുവെച്ചപ്പോൾ, കൊട്ടാരത്തിലെ പരിചാരകരും ഭടന്മാരും ആ കാഴ്ച കണ്ട് കൈകൂപ്പി നിന്നു.

പെട്ടെന്ന് ആ വാർത്ത കൊട്ടാരത്തിന്റെ വരാന്തകളിലൂടെയും സേവകരുടെ ഇടയിലേക്കും പടർന്നു.

“നമ്മുടെ ഇളവരശന് കുഞ്ഞു പിറക്കാൻ പോകുന്നു! കൊട്ടാരത്തിലേക്ക് പുതിയൊരു അനന്തരാവകാശിയേറുന്നു!”—

ആ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ കൊട്ടാരം ഇളകിമറിഞ്ഞു. പാവപ്പെട്ട തെരുവിന്റെ മണ്ണിൽ നിന്ന് ഈ കൊട്ടാരത്തിന്റെ നെറുകയിലേക്ക് വിധി കൂട്ടിക്കൊണ്ടുവന്ന ആ പ്രാണപ്രിയ ഇന്ന് ആ രാജ്യത്തിന്റെ സർവ്വതും കീഴടക്കിയ മഹാറാണിയായി മാറി കഴിഞ്ഞിരുന്നു. കൊട്ടാരത്തിന്റെ പൂമുഖങ്ങളിൽ മധുരപലഹാരങ്ങൾ പങ്കുവെക്കപ്പെട്ടു. സംഗീതത്തിന്റെയും ആഹ്ളാദത്തിന്റെയും അലയൊലികൾ കൊണ്ട് ആ രാജ്യം മുഴുവൻ പുതിയൊരു ഉത്സവലഹരിയിലേക്ക് ആറാടി

.

.

കൊട്ടാരത്തിലാകെ ആ സന്തോഷവാർത്ത പടർന്നുകയറിയ ആ നിമിഷം, എന്റെ

കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖമായിരുന്നു—എന്റെ വാളും ജീവിതവും കാക്കുന്ന, ഈ കൊട്ടാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ എന്നെ നിഴൽപോലെ പിന്തുടരുന്ന ആ വിശ്വസ്തനായ യോദ്ധാവിനെ… എന്റെ രുദ്ര …അവൻ എവിടെ …എന്റെ നിഴലായി നടക്കാറുള്ള അവൻ ഇത്രയും വലിയ സന്തോവർത്ത അറിഞ്ഞില്ലേ ?

കണ്ണ് കൊണ്ട് ചുറ്റും ഒന്ന് പരതി നോക്കിയ ഞാൻ കണ്ടു .

.

കാവൽ ഭടന്മാരുടെയും സേവകരുടെയും ഇടയിലൂടെ ശാന്തനായി നടന്നുപോകുന്നത്. അവന്റെ കണ്ണുകളിൽ അപ്പോഴും ഒരു പടയാളിയുടെ ജാഗ്രതയും ഗാംഭീര്യവും മാത്രമാണുണ്ടായിരുന്നത്.

ഞാൻ വേഗത്തിൽ അവന്റെ അരികിലേക്ക് ചെന്നു. എന്റെ മുഖത്തെ തിളക്കം കണ്ട രുദ്ര പെട്ടെന്ന് മുട്ടുകുത്തി ആദരവോടെ തലകുനിച്ച് വണങ്ങി.

.

“വ്യോമാ … അന്തഃപുരമാകെ പുതിയൊരു ആഘോഷത്തിന്റെ ആവേശത്തിലാണല്ലോ? എന്താണ് ഇത്രയും വലിയൊരു സന്തോഷം?” അവന്റെ ശബ്ദത്തിൽ ആ ഗാംഭീര്യത്തിനൊപ്പം പതിവില്ലാത്തൊരു ആകാംശ നിഴലിച്ചു.

ഞാൻ അവന്റെ തോളിൽ കൈവെച്ചു, പുഞ്ചിരിയോടെ മന്ത്രിച്ചു:

“നിന്റെ യുവരാജാവിന് ഒരു കുഞ്ഞു പിറക്കാൻ പോകുന്നു രുദ്രാ …. നീ അമ്മാവനാകാൻ പോകുന്നു… നമ്മുടെ വംശത്തിന്റെ അനന്തരാവകാശി ഈ കൊട്ടാരത്തിലേക്ക് വരികയാണ്!”

ആ വാർത്ത കേട്ട ആ നിമിഷം, അവന്റെ മുഖം പ്രകാശിച്ചു. കല്ലുപോലെയുറച്ച ആ ചുണ്ടുകൾ വലിഞ്ഞ്, അപൂർവ്വമായി മാത്രം വിരിയുന്ന ആ ഹൃദ്യമായ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു. അവന്റെ കണ്ണുകൾ സന്തോഷത്താൽ ചെറുതായി തിളങ്ങി.

അവൻ വേഗത്തിൽ എഴുന്നേറ്റ് എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ആ പരുക്കൻ വിരലുകളുടെ വിറയലിൽ അവൻ അനുഭവിച്ച ആനന്ദം വ്യക്തമായിരുന്നു.

.

“വ്യോമാ …” അവന്റെ തൊണ്ട ഇടറി. “എന്റെ ജീവൻ ഈ രാജ്യത്തിനും

അങ്ങേക്കും വേണ്ടി മാറ്റിവെച്ചവനാണ് ഞാൻ. അങ്ങയുടെ വംശം വളരുന്നത് കാണുന്നതിനേക്കാൾ വലിയൊരു സൗഭാഗ്യം ഈ പടയാളിയുടെ ജീവിതത്തിൽ വേറെയില്ല… നമ്മുടെ ഇളവരശൻ അല്ലെങ്കിൽ ഇളകുമാരി ഈ കൊട്ടാരത്തിലേക്ക് വരുന്നത് കാണാൻ ഈ കാവൽക്കാരന്റെ ആയുസ്സും കൂട്ടുണ്ടാകും!”

.

അവന്റെ ആ വാക്കുകളിലെ ആത്മാർത്ഥതയും സ്നേഹവും കണ്ട എന്റെ നെഞ്ച് നിറഞ്ഞുവന്നു. യുദ്ധഭൂമിയിലും കൊട്ടാരത്തിന്റെ കാവൽപ്പുരകളിലും എപ്പോഴും എന്റെ നിഴലായി നടക്കുന്ന ആ മനുഷ്യൻ, ഇന്ന് എന്റെ സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ ആ സന്തോഷത്തിൽ അലിഞ്ഞുചേർന്നു. രാജാവിനും ഞങ്ങൾക്കും വേണ്ടി മാത്രം പുഞ്ചിരിക്കാനറിയാവുന്ന ആ പടയാളിയുടെ വിശ്വസ്തത ആ കൊട്ടാരത്തിന്റെ ഭിത്തികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടതുപോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *