എന്തിനാ ഇനി അതൊക്കെ പറയുന്നേ. ഇനി അതു കാരണം അവൾക്കു വിഷമം ആയാലോ. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് തകർന്നാലോ എന്ന് ഓർക്കും.. പിന്നെ വേറെ കാര്യം അവളുടെ ബോയ്ഫ്രണ്ട്ന് സ്വന്തമായി ബൈക്ക് ഒണ്ട് അതും ഒരു ഡോമിനാർ, പിന്നെ അവനു പണവുമുണ്ട്, എനിക്കാണേൽ ഒന്നുമില്ല ഒരു സ്കൂട്ടർ പോലുമില്ല “അവൾക്ക് അവൻ തന്നെയാണ് നല്ലതെന്ന്” ഞാനും പിന്നീട് ആലോചിച്ചു.
അങ്ങനെ കോളേജ്ജ് വിട്ടു പോവുന്ന വഴിയിൽ ഞങ്ങൾ ചായ കുടിച്ചു പിരിഞ്ഞു.
ഞങ്ങൾ പരസ്പരം പേർസണൽ കാര്യങ്ങൾ പങ്കുവെക്കാർ പതിവായിരുന്നു.
അങ്ങനെ ഞാൻ വീട്ടിലേക്ക് ഉള്ള ബസ്സിൽ കേറി.. ബസ്സിൽ കേറിയപ്പോൾ അമ്മയെ കുറിച്ചുള്ള ആലോചന ആയിരുന്നു എന്റെ മനസ്സിൽ. എന്നാൽ എനിക്ക് അറിയാമായിരുന്നു അമ്മ ജോലിക്ക് പോയില്ലേൽ എന്റെ കോളേജ് ഫീസും വീട്ടിലെ ചെലവും മാനേജ് ചെയ്യാൻ പറ്റില്ല എന്ന്.
അങ്ങനെ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു. പോക്കറ്റിൽ നിന്നും താക്കോലെടുത്ത് പൂട്ടുതുറന്ന് അകത്തുകയറി. വീട് മുഴുവൻ വല്ലാത്തൊരു ശാന്തതയായിരുന്നു. എപ്പോഴും അമ്മയുടെ സാന്നിധ്യമുണ്ടാകാറുള്ള ആ മുറികളിൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്.
സമയം പതുക്കെ കടന്നുപോയി. വൈകുന്നേരം ഏഴുമണി കഴിഞ്ഞപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. ഞാൻ വേഗം ജനലിലൂടെ നോക്കി. കമ്പനിയുടെ വണ്ടിയിൽ നിന്നും അമ്മ ഇറങ്ങുന്നത് കണ്ടു.
ഞാൻ വേഗം ഓടിച്ചെന്ന് വാതിൽ തുറന്നു.
ഞാൻ : “അമ്മേ… വായോ. ആദ്യത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?”
അമ്മ ക്ഷീണിച്ചൊരു പുഞ്ചിരിയോടെ അകത്തേക്ക് കയറി. കൈയിലിരുന്ന ബാഗ് മേശപ്പുറത്തേക്ക് വെച്ച് സോഫയിലേക്ക് തളർന്നിരുന്നു. അമ്മയുടെ മുഖത്ത് വലിയൊരു യാത്രയുടെയും പുതിയ അന്തരീക്ഷത്തിന്റെയും ക്ഷീണം വ്യക്തമായിരുന്നു.
അമ്മ : “ഹോ… വല്ലാത്തൊരു ക്ഷീണം മോനെ. ഇത്രയും കാലം വീട്ടിൽ മാത്രം ഇരുന്നിട്ട് പെട്ടെന്ന് ഒരു ഓഫീസിൽ പോയി ഒൻപത് മണിക്കൂർ ഇരിക്കുക എന്ന് പറഞ്ഞാൽ ചെറിയൊരു ബുദ്ധിമുട്ടാണ്.”
ഞാൻ അടുത്ത് ചെന്ന് അമ്മയുടെ തോളിൽ കൈവെച്ചു.
ഞാൻ : “സാരമില്ല അമ്മേ, ആദ്യത്തെ ദിവസം ആയതുകൊണ്ടാവും. അവിടെ ആളുകളൊക്കെ എങ്ങനെയുണ്ട്? വലിയ കുഴപ്പമില്ലല്ലോ?”
അമ്മ എന്റെ മുഖത്തേക്ക് നോക്കി ആശ്വസത്തോടെ ചിരിച്ചു.
അമ്മ : “ആളുകളൊക്കെ നല്ല പെരുമാറ്റമാണ് മോനെ. മാനേജർ വന്ന് കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. കമ്പ്യൂട്ടറിൽ കുറച്ചു ഡാറ്റാ എൻട്രി കാര്യങ്ങളാണ് ചെയ്യാനുള്ളത്. പതുക്കെ പഠിച്ചെടുത്താൽ മതിയെന്ന് അവർ പറഞ്ഞു.”
ഞാൻ : “അതാ ഞാൻ പറഞ്ഞത്, അമ്മയ്ക്ക് അതൊക്കെ വേഗം പഠിക്കാൻ പറ്റും. അമ്മ പോയി ഒന്ന് ഫ്രഷായി വാ, ഞാൻ ചൂടുചായ ഇട്ടുവെക്കാം.”
അമ്മ : “എന്റെ മോൻ ചായയൊക്കെ ഉണ്ടാക്കാൻ പഠിച്ചോ? മിടുക്കൻ.” അമ്മ എന്റെ കവിളിൽ പിച്ചിക്കൊണ്ട് മുറിയിലേക്ക് നടന്നു.
അമ്മ ഡ്രസ്സ് മാറാൻ പോയപ്പോൾ ഞാൻ അടുക്കളയിലേക്ക് കയറി ചായയ്ക്കുള്ള വെള്ളം അടുപ്പത്തുവെച്ചു. അമ്മയുടെ ഈ ജോലി ഞങ്ങളുടെ കുടുംബത്തിന് വലിയൊരു തണലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അച്ഛൻ വിദേശത്തിരുന്ന് കഷ്ടപ്പെടുമ്പോൾ ഇവിടെ അമ്മയും കഠിനാധ്വാനം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ സാരിയൊക്കെ മാറി ഒരു സാധാരണ നൈറ്റി ധരിച്ച് അടുക്കളയിലേക്ക് വന്നു. ആ വസ്ത്രത്തിലും അമ്മയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അമ്മ എന്റെ കൈയിൽ നിന്നും ചായ വാങ്ങി ഒരു സിപ്പ് എടുത്തു.
അമ്മ : “ആഹാ… ചായ സൂപ്പറായിട്ടുണ്ട് കേട്ടോടാ. മോന്റെ കോളേജിലെ വിശേഷങ്ങൾ പറ, വിദ്യ എന്ത് പറയുന്നു?”
ഞാൻ : “അവൾക്ക് വലിയ സന്തോഷമായി അമ്മേ. അമ്മയ്ക്ക് ജോലി കിട്ടിയതിന് എനിക്ക് ചെലവ് വേണമെന്നൊക്കെ പറഞ്ഞ് അവൾ ഇന്ന് എന്നെക്കൊണ്ട് ചായ കുടിപ്പിച്ചു.”
അമ്മ ഉറക്കെ ചിരിച്ചു.
അമ്മ : “അവൾ മിടുക്കിയാ. അടുത്ത മാസം ശമ്പളം കിട്ടട്ടെ, അമ്മ എന്റെ മോനും വിദ്യയ്ക്കും നല്ലൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തരാം.”
