അവൾ എന്നെ സമാധാനിപ്പിക്കാൻ നോക്കി. വൈകുന്നേരം കോളേജ് വിട്ട് ഞാൻ വീട്ടിലെത്തി. വീട് ഇരുട്ടിലായിരുന്നു. അമ്മ ഇനിയും വന്നിട്ടില്ല. എട്ടു മണിയായി, ഒൻപതായി. ഞാൻ അമ്മയുടെ ഫോണിലേക്ക് വിളിച്ചു. സ്വിച്ച്ഡ് ഓഫ്!
പതിനൊന്നരയായപ്പോൾ മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടു. ഞാൻ വേഗം ഓടിച്ചെന്നു വാതിൽ തുറന്നു. അമ്മ ഓഫീസിൽ നിന്ന് വരികയാണ്. പക്ഷേ…
അമ്മയുടെ ഷർട്ട് ചുളിഞ്ഞു ഇരിക്കുന്നത് പോലെ എനിക്ക് തോന്നി.. അമ്മയുടെ മുഖത്ത് വല്ലാത്തൊരു ക്ഷീണവും അതേസമയം വിചിത്രമായൊരു ഭാവവും.
ഞാൻ : “അമ്മേ… ഇത്രയും ലേറ്റ് ആയോ? ഫോൺ എന്താ സ്വിച്ച്ഡ് ഓഫ് ആയത്?”
അമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “അതൊക്കെ ഫോൺ ചാർജ് തീർന്നതാടാ. നീ ഇത്രയും സമയം എന്നെ കാത്തിരുന്നോ?”
അമ്മ എന്റെ തോളിൽ കൈവെച്ചു. അമ്മയുടെ വസ്ത്രത്തിൽ നിന്നും ഒരു അപരിചിതമായ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിൽ അടിച്ചു.
ഞാൻ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അമ്മ അസ്വസ്ഥതയോടെ അകത്തേക്ക് നടന്നു.
അമ്മയുടെ പെരുമാറ്റത്തിലെ ഈ മാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അമ്മ അന്ന് രാത്രി നേരത്തെ തന്നെ കിടക്കാൻ പോയി. ഉറക്കത്തിലും അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ പതിവുപോലെ അമ്മ ഓഫീസിലേക്ക് റെഡിയായി. ഇത്തവണ അമ്മ കുറച്ചുകൂടി ശ്രദ്ധയോടെയാണ് വസ്ത്രധാരണം നടത്തിയത്. ലിപ്സ്റ്റിക്കിന്റെയും പൗഡറിന്റെയും ഗന്ധം വീട്ടിൽ നിറഞ്ഞുനിന്നു.
അമ്മ പോയതിന് ശേഷം ഞാൻ അല്പം മടിയോടെയാണെങ്കിലും അമ്മയുടെ പഴയ ബാഗ് ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചു. അതിനുള്ളിൽ എന്തെങ്കിലും തെളിവുണ്ടോ എന്നറിയാനുള്ള ഒരു ആകാംക്ഷ. ബാഗിന്റെ ഒരു വശത്തായി ചുളിവ് വീണ ഒരു ചെറിയ കടലാസ് കഷ്ണം ഞാൻ കണ്ടെത്തി. അതിൽ ഒരു ഹോട്ടലിന്റെ പേരും റൂം നമ്പറും അച്ചടിച്ചിട്ടുണ്ടായിരുന്നു.
എന്റെ നെഞ്ചിലെ തീ ഒന്നു കൂടി ആളിക്കത്തി. അമ്മയുടെ ഈ മാറ്റത്തിന് പിന്നിൽ ഓഫീസിലെ ജോലി മാത്രമല്ല എന്ന് എനിക്ക് ഉറപ്പായി.
ഞാൻ വേഗം റെഡിയായി കോളേജിലേക്ക് പോയി. വിദ്യയെ കണ്ടപ്പോൾ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. ഞാൻ അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നില്ല. എന്റെ മനസ്സ് മുഴുവൻ ആ ഹോട്ടൽ പേരും റൂം നമ്പറുമായിരുന്നു.
പെട്ടന്ന് വിദ്യ എന്തോ സംശയം പോലെ എന്നോട് ചോദിച്ചു..
വിദ്യ : “എന്താടാ വല്ലാതെ ഇരിക്കുന്നെ.. പതിവില്ലാതെ?”
വിദ്യയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. എന്റെ ഉള്ളിലെ ആകുലതകൾ അവൾക്ക് പിടികിട്ടിയിട്ടുണ്ടോ? ഞാൻ ഒന്ന് പതറി, എങ്കിലും ഒരു കള്ളച്ചിരി വരുത്തി സംസാരിച്ചു.
ഞാൻ : “ഒന്നുമില്ലെടാ… ഇന്ന് രാവിലെ അച്ഛന്റെ ഫോൺ വന്നിരുന്നു. കടബാധ്യതകളെക്കുറിച്ച് പറഞ്ഞ് കുറച്ച് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു, അതാണ്.”
വിദ്യ : “അയ്യോ, അതൊക്കെ പതുക്കെ ശരിയാവില്ലേടാ. നീ വിഷമിക്കണ്ട. എല്ലാം ദൈവഹിതം പോലെ നടക്കും.”
അവൾ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എന്റെ മനസ്സ് മുഴുവൻ ആ റൂം നമ്പറിലായിരുന്നു. അവളോട് കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് തോന്നി, പക്ഷേ ഒരുകണക്കിന് അത് നന്നായി എന്ന് കരുതി. അവൾക്ക് അവളുടെ ജീവിതവും പ്രണയവുമൊക്കെയായി നടക്കുകയാണ്, ഇതിലേക്ക് വലിച്ചിഴച്ച് അവളുടെ സന്തോഷം കൂടി നശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
ഞാൻ കോളേജ് വിട്ടു നേരെ വീട്ടിൽ വന്നു.. കൊറേ ആലോചിച്ചു കിടന്നു. ഇനി അമ്മക്ക് അവിടെ എന്തേലും പുതിയ ജോലിയുണ്ടാവുമോ അതോ പ്രൊമോഷൻ ആയോ അതോ ഇനി അമ്മ പുതിയ പെർഫ്യൂം ഉപയോഗിച്ച് തുടങ്ങിയോ.. അങ്ങനെ സംശയങ്ങൾ അതുപോലെ ഈ ഹോട്ടൽ റൂം എന്തിനാണാവോ.. ഇനി ഞാൻ ആലോചിച്ചു കൂട്ടുന്ന ശെരിയാണോ തെറ്റാണോ എന്നും എനിക്ക് അറിയില്ലാത്ത മട്ടിൽ ആയി..
