“എന്നാ വാ..ഇതൂടെ കഴിയ്ക്ക്..!!”
സ്നേഹം വഴിയുന്ന കണ്ണുകളോടെ അവർ ഒരുരുള എനിക്ക് നേരെ നീട്ടി….!
ഞാൻ വായ തുറന്ന് ആ ഉരുള ഏറ്റുവാങ്ങിയശേഷം ആസ്വദിക്കുന്ന ചേഷ്ടയോടെ കണ്ണുകൾ പാതിയടച്ചു. അത് കണ്ടതും മേമ കിലുങ്ങിചിരിച്ചു…!
“വാ..ഒന്നൂടെ തരാം.”.!”
അവർ അടുത്ത ഉരുളയും നീട്ടി…!
“മതി… വയറു നിറഞ്ഞാ ശരിയാവില്ല..”
ഞാനാ കൈ പിടിച്ച് അവരുടെ തന്നെ വായിലേക്ക് വച്ചുകൊടുത്തു, ആ ഉരുള കവിളിൽ മുഴപ്പിച്ചു വച്ച് മേമ എന്നെ നോക്കി മിഴിച്ചു
ചിരിച്ചു…!
അപ്പോഴാണ് ആ കൂർത്ത് നിൽക്കുന്ന ചുണ്ടുകൾ ഞാൻ ശ്രദ്ധിച്ചത്. തേങ്ങയരച്ച കറിയുടെ അംശം അവയിലെല്ലാം നല്ലപോലെ പുരണ്ടിട്ടുണ്ട്. എൻ്റെയുള്ളിൽ ഒരു കുഞ്ഞു കുറുമ്പുണർന്നു….!
“മേമേ..നിക്ക്..അനങ്ങല്ലേ..!!”
മുഖം ഗൗരവതരമാക്കി വച്ചുകൊണ്ട് ഞാൻ ആ ചുണ്ടിനു നേരെ തറഞ്ഞു നോക്കി….!
വായിലെ ഉരുള അതേപോലെ വച്ചുകൊണ്ട് മേമ അമ്പരപ്പോടെ എന്നെ നോക്കി….!
“നിക്ക്…ഇവിടെ എന്തോ ഉണ്ട്.. നോക്കട്ടെ..!!”
ഞാൻ വിരൽ കൊണ്ട് ആ കീഴ്ചിണ്ടിനു താഴെ പുഴുവിനെയൊക്കെ തട്ടുന്ന പോലെ മെല്ലെ ഒന്ന് തട്ടി…!
“ഇത് പോകുന്നില്ലല്ലോ…ചുണ്ടൊന്നു ലൂസാക്കിയേ…!”!!
നേർത്ത ഭയപ്പാട് നിറഞ്ഞ കണ്ണുകളോടെ മേമ ചുണ്ട് അല്പം വിടർത്തി എൻ്റെ മുഖഭാവം കണ്ടിട്ട് അവിടെന്തോ പ്രാണിയെങ്ങാൻ ഉണ്ടന്നവർ കരുതിയിട്ടുണ്ടാവാം….!
ആ വിടർന്നു തൂങ്ങിയ തുടുത്ത ചുണ്ടിലേക്ക് മുഖമടുപ്പിച്ചു വച്ച് ഞാനൊന്ന് നോക്കി. കറിയുടെ അരപ്പ് പറ്റിയിരിക്കുന്ന ചൂണ്ടിൽ ഇപ്പോൾ രണ്ടുമണി വറ്റും കാണാം….!
അടുത്ത നിമിഷം മിന്നൽപോലൊരു കുതിപ്പോടെ ഞാനാ ചുണ്ട് വായിലാക്കി. കൊക്കോപ്പഴം ചപ്പുന്നപോലെ ആ ചുണ്ടിലുള്ളതെല്ലാം സെക്കൻ്റ് കൊണ്ട് വലിച്ചെടുത്ത് ഞാനവരെ വിട്ടുമാറി….!
സംഭവിച്ചതെന്താണെന്നറിയാതെ അന്ധാളിച്ചു നിൽപ്പായിരുന്ന മേരയെ നോക്കി ഞാൻ ചുണ്ട് നുണഞ്ഞു…!
“ഇപ്പൊ സ്വാദ് ഒന്നൂടെ കൂടി”..!”
ഞാനൊരു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് വേഗം ഹാളിലേക്ക് നടന്നു കളഞ്ഞു…!
തിടുക്കപ്പെട്ട് പ്ലേറ്റ് സ്ലാബിൽ വെക്കുന്ന സൗണ്ട് കേട്ടെങ്കിലും ഞാനപ്പോഴേക്കും സേഫ് സോണിൽ എത്തിക്കഴിഞ്ഞിരുന്നു. സോഫയിൽ ഇരുന്നുകൊണ്ട് എത്തി നോക്കുമ്പോൾ ഹാളിൽ എച്ചിൽ കയ്യിൻ്റെ ചൂണ്ടു വിരലുയർത്തി ഭീഷണി മുഴക്കുന്ന മേമയെ കാണാമായിരുന്നു….!
മുഖം ചുളിച്ച് കോക്രി കാണിച്ചുകൊണ്ട് ഞാൻ വേഗം നോട്ടം മാറ്റി…!
ഒരു പത്തുമിനിറ്റ് കൂടെ കഴിഞ്ഞതോടെ ടീവിയിൽ ഏതോ റിയാലിറ്റി
ഷോയുടെ ഇന്സ്ട്രോ ദൃശ്യമായി…!
ഇന്നത്തെ ഷോ കഴിഞ്ഞ മരവിപ്പോടെ രണ്ടുപേർ മൂട്ടിലെ വേര് ചെത്തിക്കളഞ്ഞുകൊണ്ട് എഴുന്നേറ്റു. അമ്മച്ചൻ്റെ കയ്യിലെ കഞ്ഞിപ്പാത്രം കൂടെ വാങ്ങിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് നിരങ്ങി….!
അമ്മച്ചൻ മുറിയിലേക്ക് വച്ച് പിടിക്കുകയാണ്. കുറെ നേരമായി പിടിച്ചുവച്ച മൂത്രം കളയാനുള്ള വെപ്രാളത്തിലാണ് മൂപ്പര്….!
ക്ലോക്കിൽ മണി എട്ടടിച്ചു….!
ഇനി അധികം വൈകാതെ എല്ലാ പണിയും തീർത്ത് മേമ വരും. അതിനു മുമ്പായി ചില കാര്യങ്ങൾ നേരയാക്കാനുണ്ട്…!
ഞാൻ വേഗം മുകളിലേക്ക് ചെന്നു….!
എന്റെ മുറി അടച്ചു പൂട്ടണം..! ഇന്നലത്തെപ്പോലെ എന്തെങ്കിലും തരികിട കാണിച്ചാൽ ഇതിനകത്തോട്ട് കയറാൻ പറ്റരുത്….!
ഓടാമ്പലുണ്ടെങ്കിലും അതിന്റെ താക്കോൽ പുറത്ത് നിന്ന് പൂട്ടാനായി എവിടെയാണെന്നറിയില്ലായിരുന്നു. മുറി മുഴുവൻ തിരഞ്ഞ് ഒടുക്കം അലമാരയുടെ മുകളിൽ നിന്നും സാധനം കിട്ടി….!
മൊബൈലുമെടുത്ത് പുറത്തിറങ്ങിയ ശേഷം അതടച്ചു പൂട്ടി. ഇനി ഒന്നും പേടിക്കാനില്ല….!
ഞാനൊരു നിശ്വാസത്തോടെ ബാൽക്കണിയുടെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് ചാരി. വരട്ടെ…കാണാല്ലോ ഇന്നെങ്ങനെ കബളിപ്പിക്കുമെന്ന്..!…!
മിനിട്ടുകൾ കടന്നുപോയി….!
ആ സമയം മുറ്റം നിറഞ്ഞു നിന്ന പ്രകാശം അണഞ്ഞു. ഉമ്മറത്തെ വാതിൽ അടയുന്ന ശബ്ദം കേൾക്കാം…മിനിട്ടുകൾ… ഹാളിലെ ലൈറ്റണഞ്ഞു….!
