നിശാവരതന്ത്രം – 2 Likeഅടിപൊളി  

നിശാവരതന്ത്രം – അധികാരി

[ Zayanora ]

[ Previous Part ] [ www.kambi.pw ]


Kambi Stories

Kambi Stories

അധികാരി

പതിവ് പോലെ 6 മണിക്ക് അലാറം അടിച്ചു. അതുൽ കൈ നീട്ടി ഫോൺ തപ്പി. കുറച്ചു നിമിഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ ഫോൺ എടുത്ത് സ്‌നൂസ് അമർത്തി ഫോൺ കമഴ്ത്തിവച്ചു. പുതപ്പ് തലവഴി വലിച്ചിട്ടതേ ഓർമയുള്ളൂ. അടുത്ത വിളി അലാറത്തിന്റേതായിരുന്നില്ല.

“അതുലേ! നീ എണീറ്റില്ലേ ഇത് വരെ? കോളേജിൽ പോകണ്ടേ നിനക്കിന്നു?”

താഴെ നിന്ന് അമ്മയാണ്. അരുന്ധതിയുടെ ശബ്ദത്തിൽ അല്പം ദേഷ്യം കലർന്നിരുന്നു…

അതുൽ ഫോണെടുത്തു സ്‌ക്രീനിലേക്ക് കണ്ണു ചിമ്മിനോക്കി. ആറു മണി കഴിഞ്ഞിരിക്കുന്നു..

“അഞ്ചുമിനിറ്റ് കൂടി അമ്മേ” അതുൽ കെഞ്ചി..

“എണീക്കു മോനെ, ബസ് പോകും കുട്ടാ..”

ഇത്തവണ അരുന്ധതിയുടെ ശബ്ദത്തിൽ വാത്സല്യം..

അമ്മ പറഞ്ഞത് ശരിയാണ്. ഇനി ഉറങ്ങിയാൽ ഏഴേ ഇരുപതിനുള്ള കെ സ് ർ ടി സി ബസ് പോയ വഴിക്ക് പുല്ലുപോലും കാണില്ല. കോളേജിൽ കറക്റ്റ് ടൈമിൽ എത്താൻ ആകെ പാടെ ഉള്ള ബസ് ആണ്..

“ഇവന്മാർക് ഈ കോളേജ് ഒക്കെ വല്ല മനുഷ്യ വാസം ഉള്ള സ്ഥലത്തും കൊണ്ട് വച്ചൂടെ.. ഏതോ ഗുദാമിൽ കൊണ്ട് വച്ചേക്കാണ് മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ.” കോളേജ് സ്ഥാപകരുടെ പിതാമഹന്മാരെ സ്മരിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ കട്ടിലിൽനിന്നിറങ്ങി.

“ദാ എണീറ്റു അമ്മെ”

തലേന്ന് രാത്രി ഒന്നരയോടടുത്താണ് ഉറങ്ങിയത്. എന്നും രാത്രി നേരത്തെ ഉറങ്ങണം എന്ന് വിചാരിക്കും. അതെങ്ങനെയാ, ഇൻസ്റ്റാഗ്രാമിൽ തുടങ്ങി, ഷോർട്സ് വഴി പോൺഹബ്ബിൽ എത്തി ഒരു വെടി പൊട്ടിച്ചു വരുമ്പോഴേക്കും പാതിരാ കോഴി കൂവും. വന്നു വന്നു ഇപ്പോ ഒരെണ്ണം വിടാതെ ഉറക്കം വരാത്ത അവസ്ഥ ആയി.. വിട്ടു കഴിയുമ്പോ, ഇന്നത്തോടെ ഇതൊക്കെ നിർത്തി എന്ന് ശപഥം ചെയ്യും.. എവടെ,

പിറ്റേ ദിവസം രാത്രി ആകുമ്പോഴേക്കും അതൊക്കെ അങ്ങ് മറക്കും..

മുറിയിലെ ജനൽ തുറന്നപ്പോൾ തണുത്ത കാറ്റിനൊപ്പം നനഞ്ഞ മണ്ണിന്റെ മണം അകത്തേക്കുവന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. മുന്നിലെ തെങ്ങിന്റെ ഓലകളിൽ ഇപ്പോഴും വെള്ള തുള്ളികൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്.. താഴെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദവും കുക്കർ ചീറ്റുന്ന ശബ്ദവും കേൾക്കുന്നുണ്ട്..

മുകളിലത്തെ നില മുഴുവനും ഏതാണ്ട് അതുലിന്റെ സാമ്രാജ്യമായിരുന്നു. കോണിപ്പടി കയറിയാൽ ചെറിയൊരു ഹാൾ; അതിനപ്പുറത്ത് അവന്റെ മുറിയും ബാത്ത്‌റൂമും. മുകളിൽ മറ്റൊരു റൂം കൂടെ ഉണ്ട്.. അത് ആരും ഉപയോഗിക്കാറില്ല.. അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറിയും അമലേട്ടന്റെയും നിഖിലേച്ചിയുടെയും മുറിയും താഴെയാണ്. രാത്രിയായാൽ മുകളിൽ വലിയ ശല്യമൊന്നുമില്ല.

ബാത്ത്‌റൂമിലേക്ക് നടക്കുന്നതിനിടയിൽ ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തുറന്നു. രാവിലെ തന്നെ എന്തോ ചർച്ച നടന്നിട്ടുണ്ട്.

മിഥുൻ: ‘എടാ ഇന്നാണോ മാത്‍സ് ക്ലാസ് ടെസ്റ്റ് ?’

ജെറിൻ: ‘അയ്യോ അത് ഇന്നാണോ? നാളെ അല്ലെ?’

മിഥുൻ: ‘അത് അറിയാത്തോണ്ട് അല്ലെ ചോദിച്ചത്..?’

ശരണ്യ: ‘ഇന്നല്ലടാ.. നാളെ ആണ്..’’

സിജോ: ‘ഹോ, സമാധാനം. ഇന്നാണെങ്കി പെട്ടേനെ’

മിഥുൻ: ‘ഓ നാളെ ആയത് കൊണ്ട് നീ മലത്തും.. ഒന്ന് പോടോ’

സിജോ: ‘ഹി ഹി, ഇവിടെ നിന്ന് തപ്പി കളിക്കാതെ പോയി റെഡി ആയി കോളേജിൽ വരാൻ നോക്ക് കുരുപ്പേ..’

മിഥുൻ: ‘ഓക്കേ ബൈ ദ ബൈ..’

അതുൽ ചിരിച്ചു. മാത്ത്സിലെ മൂന്നും നാലും യൂണിറ്റ് വരുമെന്നാണ് സനൂഷ മിസ് പറഞ്ഞിരിക്കുന്നത്. ക്ലാസിൽ കേട്ടത് ഓർമയുണ്ട്. ഒരു തേങ്ങയും നോക്കിയിട്ടില്ല.. ഇന്ന് വൈകിട്ട് നോക്കാം. എന്തായാലും പഠിക്കണം. അല്ലെങ്കി ആ പെണ്ണും പിള്ള ക്ലാസ്സിൽ എല്ലാരുടേം

മുന്നിൽ വച്ചു നാറ്റിക്കും..

കുളികഴിഞ്ഞ് അലമാര തുറന്നു. ഇളംനീല ഷർട്ടും കടുംനീല പാന്റും എടുത്തു. കോളേജിലെ യൂണിഫോം. അമ്മ ഇസ്തിരിയിട്ടു വച്ചിരിക്കുന്നു. അതുൽ ഒന്ന് ചുറ്റും നോക്കി. ഇന്നലെ അലസമായി എറിഞ്ഞിട്ട ജീൻസും ടി ഷർട്ടും കസേരയുടെ മേലുണ്ട്. അലക്കാനുള്ള തുണികൾ എടുത്ത് ബാസ്‌കറ്റിലിടണമെന്ന് അമ്മ എന്നും പറയും.. അവൻ ഡ്രസ്സ് ഒന്നു കൂടി കസേരയിലേക്ക് ഒതുക്കിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *