Hunt The beginningഅടിപൊളി  

 

അവൾ വല്ലാതെ പേടിച്ചിരുന്നു…തോമസ് ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി…അവൾക്ക് ബോധം വന്നതുമുതൽ അവൾ ഒരു പുരുഷനെയും അവളെ സ്പർശിക്കാൻ വിടാറില്ലായിരുന്നു… തോമസിനെയും…

 

പ്രിയയെ പിന്നീട് വന്ന ഒരു നഴ്‌സ് മയക്കി കിടത്തി…അവൾ പോയ ശേഷം ആണ് ഒരു മാസ്‌ക് ഇട്ട ഒരാൾ അകത്തേക്ക് കയറിപോയത്..

 

തോമസും വിൽഫ്രടും അത് ഡോക്ടർ ആണെന് കരുതി മൈൻഡ് ആക്കിയില്ല..

 

ആ മാസ്‌ക് ധരിച്ച ആൾ അവളുടെ അടുത്തേക്ക് ചെന്നു.. ശേഷം അവളുടെ ഡോക്ടർ കോട്ടിൽ നിന്നും ഒരു ബ്ലേഡ് എടുത്തു..ശേഷം അവളുടെ കഴുത്തിൽ വരയാൻ നോക്കിയെങ്കിലും ഒരു കൈ അവന്റെ കയ്യിൽ പിടിച്ചിരുന്നു..അവനു കൈ അനക്കാൻ കഴിഞ്ഞില്ല..

 

അവൻ തിരിഞ്ഞു നോക്കിയതും അവന്റെ മുഖത്തുതന്നെ ഒരു പഞ്ച് കിട്ടി..അവനു സ്പോട്ടിൽ ബോധം പോയി അവളുടെ മുകളിലേക്ക് വീഴാൻ നോക്കിയെങ്കിലും അവൻ പിടിച്ചു അവനെയുംകൊണ്ടു ടോയ്ലറ്റിലേക്ക് കയറി..

 

പീറ്റർ ആയിരുന്നു അത്..അവൻ ആ മുഖം മൂടി വന്ന ആളുടെ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു..ശേഷം അവന്റെ കഴുത്തിൽ ഒരു മരുന്ന് ഇന്ജെക്ട് ചെയ്‌തു…

 

അപ്പോഴാണ് ആൻ ഒരു വലിയ മരുന്നുകൾ ഉന്തി കൊണ്ടുപോകുന്ന ട്രോളിയും കൊണ്ടു അകത്തേക്ക് കയറിയത്..

 

അവൾ അവനെ വിളിച്ചതും അവൻ ആ ബോധം പോയവനെയും കൊണ്ടു അകത്തേക് വന്നു..ആ ട്രോളിയുടെ അടിയിലേക് അവനെ ഇട്ടു..

 

“താഴെ കാർ ആ മരത്തിന്റെ സൈഡിൽ ആണ് പാർക്ക് ചെയ്തത്.. നീ ഈ ട്രോളി അവിടെ ഇട്ടാൽ മതി..”

 

അവൾ തലയാട്ടി പുറത്തേക്ക് ഇറങ്ങി…പുറത്തേക്ക് പോകുമ്പോൾ തോമസും വിൽഫ്രടും അവളെ കണ്ടിരുന്നു..എന്നാൽ അവർ അറിഞ്ഞില്ല പ്രിയയെ കൊല്ലാൻ വന്ന ഒരുവൻ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം..

 

പീറ്റർ പ്രിയയുടെ അടുത്തിരുന്നു..അവളുടെ മടിയിൽ അവൻ തല വച്ചു അവിടെ കിടന്നു…അവനു അറിയാമായിരുന്നു അവൾക്ക് അവൻ അങ്ങനെ കിടന്നത് ഒരിക്കലും അറിയാൻ കഴിയില്ല എന്ന്..

 

അവളുടെ തളർന്ന കാലുകൾ അവൻ തൊട്ടു..അവന്റെ ഉള്ളിൽ ദേഷ്യം ആണ് നിറഞ്ഞത്..അവരെ എല്ലാവരെയും ഭസ്മം ആക്കാൻ ഉള്ള ദേഷ്യം…

 

അവൻ പണ്ട് അവളുടെ മടിയിൽ കിടന്നുറങ്ങിയ ദിനങ്ങൾ ഓർത്തു..ആ ദിവസങ്ങൾ …അന്ന് ആ കാലുകൾക്ക് ഉണ്ടായിരുന്ന ചൂട് ഇന്നില്ല..ഒരു തണുപ്പ്‌ മാത്രം…

 

അവൻ അവളുടെ മടിയിൽ കിടന്നു അറിയാതെ ഉറങ്ങിപ്പോയി…

 

രാവിലെ പ്രിയ എഴുന്നേറ്റപ്പോൾ അവൾ കണ്ടത് അവളുടെ മടിയിൽ കിടന്നുറങ്ങുന്ന പീറ്ററിനെ ആണ്..അവൾക്ക് എന്നാൽ അത് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

 

അവൾക്ക് മനസ്സിൽ വലിയ സങ്കടം വന്നു..അപകടത്തിന് ശേഷം അവനെ പൂർണമായും അവൾ ഒഴിവാക്കിയിരുന്നു..എന്നാൽ അത് അവനെ ഒരുപാട് മാറ്റി എന്ന കാര്യം അവൾക്ക് മനസ്സിലായി…

 

അവൾ അവന്റെ തലയിൽ പതിയെ തലോടി…അവൻ ആ ഉറക്കത്തിൽ ആയിരുന്നതുകൊണ്ടു അറിഞ്ഞില്ല..അപ്പോഴാണ് തോമസും വിൽഫ്രടും ഡോക്ടറും അകത്തേക്ക് കയറി വന്നത്..

 

പ്രിയ അപ്പോൾ ചെയ്യുന്നത് കണ്ട അവർ ഞെട്ടി..തോമസ് വന്ന് വിളിച്ചപ്പോൾ ആണ് പീറ്റർ എഴുന്നേറ്റത്..അപ്പോൾ അവൻ കണ്ടത് ഉണർന്നിരുന്ന പ്രിയയെ ആണ്..

 

അവൻ പെട്ടെന്ന് തന്നെ എഴുനേറ്റു പുറത്തേക്ക് പോയി..അവനും ഇപ്പോൾ നടന്ന കാര്യം ഒരു ആശ്ചര്യം ആയിരുന്നു..

 

ഡോക്ടർ പ്രിയയോട് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവളെ ഇന്നു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിചു..ഇന്ന് അവളുടെ തലയിൽ ആ വലിയ കെട്ടില്ല.. എന്നാൽ അവളുടെ നീണ്ട മുടി മുറിച്ചു ചെറുതാക്കിയിരുന്നു….ചെറിയ ഒരു കെട്ട് ഇപ്പോഴും  തലയിൽ ഉണ്ട്..

 

അവർ അവളെയും കൊണ്ടു വീട്ടിലേക് പോയി..പീറ്റർ അവനെയും കൊണ്ടു നേരത്തെ തന്നെ വീട്ടിലേക് വന്നിരുന്നു…പീറ്റർ അവനെ ആ പുറത്തുള്ള കൃഷ്ണൻ താമസിച്ച ഔട്ട് ഹൗസിൽ ഇട്ടിരുന്നു..

 

അപ്പോഴാണ് ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്തേക്ക് കയറി വരുന്നത് കണ്ടത്..അതിൽ നിന്നും ഇറങ്ങിയ തോമസ് വണ്ടിയുടെ ടിക്കിയിൽ നിന്നും ബാഗുകളും എല്ലാം ഇറക്കി…ഒപ്പം ഒരു വീൽ ചയറും …അത് കണ്ട പീറ്റർ താഴേക്ക് ചെന്നു..തോമസ് അവളെ എടുത്തു മുറിയിലേക്ക് കൊണ്ടുപോയി..

വിൽഫ്രഡ് ആ വീഴ്‌ചയറും എടുത്തു അകത്തേക്ക് കയറുമ്പോൾ ആണ് ഇതൊക്കെ കണ്ടു നോക്കി നിൽക്കുന്ന പീറ്ററിനെ കണ്ടത്.

 

“മാറ്റം വന്നിട്ടുണ്ട്..അവനോടു ഇന്ന് സംസാരിച്ചു.. എല്ലാരോടും..പിന്നെ തൊടാൻ വിടാതെ ഇരുന്ന അവൻ അല്ലെ ഇപ്പൊ അവളെ കൊണ്ടുപോയത്…

 

പിന്നെ നിന്നെ നോക്കുക കൂടി ചെയ്യാത്ത ആൾ അല്ലെ ഇന്ന് രാവിലെ മിണ്ടാതെ ഇരുന്നത്.. ഡോക്ടർ പറഞ്ഞത് മാറ്റം ഇനിയും വരും എന്നണ്..

 

അവൻ അതിനു ഒരു ചിരി പാസാക്കി..

 

അവൻ ബാഗുകൾ എല്ലാം എടുത്തു വച്ചു..

അങ്ങനെ അത്താഴത്തിനുള്ള സമയം ആയി…പീറ്റർ വരുമ്പോൾ പ്രിയ അടക്കം എല്ലാവരും അവിടെ മേശയിൽ ഉണ്ടായിരുന്നു..അവൻ പ്രിയക്ക് നേരെ എതിരായി ഇരുന്നു…

 

കുറെ വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പീറ്റർ എല്ലാവരുടെയും കൂടെ ഇരിക്കുന്നത്..അത് അവനു നൽകിയ സന്തോഷം ചെറുതായിരുന്നില്ല…പ്രിയ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു..എന്നാൽ അവനു നോക്കാൻ ചെറിയ മടി പോലെ തോന്നി..

 

ഹോസ്പിറ്റലിൽ  ഉണ്ടായിരുന്നപ്പോൾ അവനെ അവൾ പൂർണമായും അകറ്റി നിർത്തിയതുകൊണ്ടുതന്നെ അവനു അവളെ നോക്കാൻ ഒരു മടി ഉണ്ടായിരുന്നു..അവൾക്കും അത് മനസ്സിലായി..

 

എല്ലാവരും അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു..രണ്ടുപേരൊഴികെ…പ്രിയ ഭക്ഷണം കഴിക്കുന്നതിൽ പൂർണ ശ്രദ്ധ കൊടുത്തിരുന്നില്ല…അതുകൊണ്ടു തന്നെ അവൾ നന്നായി കഴിക്കുന്നുണ്ടായിരുന്നില്ല…പീറ്റർ ആകട്ടെ പൂർണമായും ഭക്ഷണം കഴിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ…

 

“എടാ എന്തൊരു തീറ്റി ആഹ്‌ടാ..കുറച്ചു മെല്ലെ കഴിക്ക്..പിന്നെ നമ്മൾ ഇവിടെ ഉണ്ടെന്ന കാര്യം കൂടി ഒന്നു ഓർക്..”

 

തോമസ് പറഞ്ഞതും പ്രിയ ഒഴികെ എല്ലാരും ചിരിച്ചു..പീറ്റർ അവരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച ശേഷം ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കൊടുത്തു..

 

ശേഷം ആരോടും ഒന്നും മിണ്ടാതെ അവൻ മുകളിലെ അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു…അവൻ ഫോൺ എടുത്തു ആനിനെ വിളിച്ചു…

 

ഇതേ സമയം അവൾ ഡ്രൈവ് ചെയ്യുകയായിരുന്നു..

 

“ആഹ് പീറ്റർ..എന്താടാ..”

 

“നീ പറഞ്ഞ വാക് ഞാൻ പാലിച്ചു..”

 

“എന്ത്..”

 

“ചേച്ചി ഇപ്പോൾ  ഓകെ ആണ്…ചേച്ചിക്ക് കാവൽ ആയി അച്ഛനും ചേട്ടനും ഉണ്ട്..ഇനി ഞാൻ ഇറങ്ങാൻ പോകുകയാണ്..എന്റെ വേട്ടയ്ക്ക്..”

 

അവൾ ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയാമായിരുന്നു പീറ്ററിനെ പിടിച്ചു വയ്ക്കാൻ കഴിയില്ല എന്ന്…

Leave a Reply

Your email address will not be published. Required fields are marked *