Hunt The beginningഅടിപൊളി  

 

നമ്മുക്ക് ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്ന് പറയാം…എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട സമയവും കൂടി ആണ്..

 

ഒരു തരത്തിലും ഉള്ള അണുബാധ ഉണ്ടാകാൻ പാടില്ല..അതുകൊണ്ട് ഒന്നു ഒകെ ആകുന്നതുവരെ ഐ സി യു വിൽ തന്നെ തുടരണം..

 

കാണാൻ വരുന്ന ആള്കാരിൽ നിയന്ത്രണം ഉണ്ട്..അതു നിങ്ങൾക്ക് അറിയാലോ..പിന്നെ ഇതുമായി ബന്ധപ്പെട്ട ഒന്നും മിണ്ടരുത്..

 

മാനസികമായി പിന്നെയും തകർന്നാൽ മരുന്നിനോട് പ്രതികരിക്കാതെ ആകും..അത് ഒരുപാട് സർജറി കഴിഞ്ഞ പ്രിയക്ക് ദോഷം ആണ്..”

 

എല്ലാം അവർ കേട്ടു..പിന്നീടുള്ള ദിവസം അവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു…

 

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു…അവൾക്ക്‌ ബോധം വന്നിട്ടില്ല..അവൾ ഉണരുന്നതും കാത്ത് അവർ നിന്നു…

 

ഇതേസമയം ദിവാകരൻ ദേഷ്യത്തിൽ ആയിരുന്നു..

 

“എഡോ അവളെ കൊല്ലാൻ ആണ് അങ്ങു ബോംബെയിൽ നിന്നും ആളെ കൊണ്ടുവന്നത്..എന്നിട്ട് ഇപ്പോൾ അവൾ ജീവനോടെ..അവൾ എങ്ങാനും ഉണർന്നാൽ അത് പ്രശ്നം ആണ്.

അവൾ ഇനി എഴുന്നേൽക്കരുത്…പിന്നെ അതിനു മുൻപ് ആദ്യം അവളുടെ കേസ് മാറ്റണം..”

 

“സർ..”

 

“അവളുടെ കേസ് എന്താ ആക്രമിച്ചു പീഡിപ്പിച്ചു..അതിൽ ഉള്ള ആ പീഡനം കളയൂ..എന്നിട്ട് അതൊരു മോഷണ ശ്രമം വല്ലതും ആക്ക്..ആ പീഡനം അതിൽ ഉണ്ടായാൽ അവളെ കൊന്നു കളഞ്ഞാൽ പിന്നെ അതിന്റെ മേലെ അന്വേഷണം ഉണ്ടാകും..

 

സബ് ഇൻസ്‌പെക്ടർ ജോജി ആണ് അന്വേഷണം.. ആൾ ഒന്നു ശ്രമിച്ചാൽ ചിലപ്പോ എല്ലാം പുറത്തുവരും..

 

അതുകൊണ്ട് ഒരു മോഷണ ശ്രമം എന്നൊക്കെ ആക്കി മാറ്റ്..നമ്മുടെ ആശുപത്രി അല്ലെ..അത് നിനക്ക് ചെയ്യാൻ പറ്റും..ആ ഡോക്ടറെ ഇങ് വിലക്ക് വാങ്ങിക്കോ..

 

പിന്നെ കുറച്ചു കാലം അന്വേഷണം എന്നൊക്കെ പറഞ്ഞു ഉള്ള തെളിവ് എല്ലാം കളഞ്ഞു ബാക്കി എന്തൊക്കെ എന്നു തനിക്ക് അറിയാലോ..”

 

“അറിയാം സർ..ബാക്കി ഞാൻ നോക്കിക്കോളാം..”

 

അതും പറഞ്ഞു ഐജി പോയി..

 

ഇതേസമയം കേസ് ഫയൽ പരിശോദിക്കുകയായിരുന്നു എസ്‌ ഐ ജോജി…

 

അയാളുടെ കൂടെ മറ്റൊരു ഓഫീസർ കൂടി ഉണ്ടായിരുന്നു..ദേവൻ..അവർ കേസ് പരിശോദിച്ചുകൊണ്ടിരുന്നു..

 

“ദേവാ….ആക്രമിക്കപ്പെട്ട ആൾ…പ്രിയ ..32 വയസ്… അവരുടെ ഫാമിലി ഒക്കെ..”

 

“അച്ഛൻ  അമ്മ പിന്നെ അനിയൻ.

 

“അവരുടെ ഒക്കെ ജോലി..”

 

“സർ അച്ഛൻ ഒരു പ്രമാണി ആണ്..അനുജൻ്റെ ജോലിയുടെ കാര്യങ്ങൾ ഒന്നും വ്യക്തം അല്ല “

 

“ഒക്കെ..”

 

അപ്പോഴാണ് ഐജി കയറി വന്നത്..

 

“ദേവൻ, ജോജി നിങ്ങളോടു ഒരു പ്രധാന നിർദേശം പറയാൻ ആണ് വന്നത്..”

 

ആ പ്രിയ പീഡന കേസ് ഇനി പീഡന കേസ് അല്ല..ഡോക്ടറുടെ റിപ്പോർട്ട് വന്നിട്ടുണ്ട്…പീഡനം നടന്നട്ടില്ല എന്നാണ് റിപ്പോർട്ട്..അതുകൊണ്ടു ഇൻവെസ്റ്റിഗേഷൻ തൽകാലം നമ്മൾ നിർത്തുകയാണ്…”

 

അത് കേട്ട അവനെ ഞെട്ടി.

 

“സർ..”

 

“മുകളിൽ നിന്നുമുള്ള ഓർഡർ  ആണ്..ടൂ വാട് ഐ സെ..”

 

അതും പറഞ്ഞു അയാൾ ഇറങ്ങി പോയി..അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു..

____________________________________

 

മർകസ് അയാളുടെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് പുറത്തു നിൽകുന്ന പീറ്ററിനെ ആണ്..അയാൾ പീറ്ററിന്റെ അടുത്തു പോയി ഇരുന്നു..

 

“ഡാ…”അയാൾ അവനെ തട്ടി വിളിച്ചു..

 

“സർ  ഞാൻ തിരിച്ചു വരാൻ റെഡി ആണ്”

 

“നീ ഇറങ്ങാൻ പോകുവാണോ..സോ ഞാൻ മുകളിൽ റിപ്പോർട്ട് ചെയ്യട്ടെ..”

 

അത് കേട്ട അവൻ മർക്കസിനെ നോക്കി.

 

“സർ റിപ്പോർട്ട് അയച്ചോളൂ..ഐ ആം ബാക്…പക്ഷെ ആദ്യം എനിക്ക് എന്റെ പേഴ്‌സണൽ കാര്യങ്ങൾ ചെയ്‌തു തീർക്കണം..അതിനു ഉള്ള ലൈസൻസ് എനിക്ക് വേണം..”

 

“ഇപ്പോൾ മുതൽ നിനക്ക് അതിനുള്ള ലൈസൻസ് ഉണ്ട്..വെൽക്കം ബാക്ക് പീറ്റർ..”

 

അതിനു പീറ്റർ ചിരിക്കുക മാത്രം ആണ് ചെയ്തത്..എന്നാൽ അവന്റെ ഉള്ളിൽ ഉള്ള കനൽ അത് പൊള്ളി തുടങ്ങിയിരുന്നു..

____________________________________

 

വാർത്തകളിൽ നിന്നും പതിയെ ആ ന്യൂസ് മാറി വന്നു…ആ കേസ് ഒതുങ്ങാൻ പോകുന്നതിന്റെ ഒരു സൂചന ആയിരുന്നു അത്…

 

ഡോക്ടറെ വിലക്ക് വാങ്ങിയ അവർ റിപോർട്ട് മാറ്റി..അങ്ങനെ പ്രിയ പീഡന കേസ് എന്ന പേര് പോയി..

 

കേസ് അന്വേഷിക്കാൻ വളരെ പരിചയം കുറഞ്ഞ രണ്ടുപേരെ ടീമിൽ ഇട്ടു…അതു വഴി അവർ ആ കേസ് ഒതുക്കാൻ പോകുകയാണെന്ന് പ്രിയയുടെ അച്ഛൻ വിൽഫ്രഡിന് മനസ്സിലായി…

 

രണ്ടാഴ്ച കഴിഞ്ഞെങ്കിലും പീറ്ററിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു…

 

അവനു എന്തെങ്കിലും പറ്റിയോ എന്ന പേടി വിൽഫ്രഡിന് വന്നെങ്കിലും തോമസ് അയാളെ സമാധാനിപ്പിചു…

 

അവരുടെ  അമ്മ സാറ വിവരം അറിഞ്ഞപ്പോൾ വലിയ പ്രശ്നം ആയെങ്കിലും ഇപ്പോൾ മകളുടെ കൂടെ ഇരിക്കുന്നത് സാറ ആയിരുന്നു..

 

ഇതേ സമയം ജെയിംസ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ദിവകാരന്റെ അസിസ്റ്റന്റ് വിളിച്ചത്..

 

“ജെയിംസ് , ഇന്ന് അവളെ കൊല്ലാൻ ആള്കരെ വിടുന്നുണ്ട്..നീ അവിടെ ഉള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് കൈമാറണം..”

 

അത് കേട്ട ജെയിംസ് സമ്മതം അറിയിച്ചു..അങ്ങനെ രാത്രി പത്തു മണിക്ക് രണ്ടുപേർ ആ ആശുപത്രിയിലേക്ക് കയറി..

 

ആരാലും സംശയം തോന്നാതെ അവർ ഐ സി യു വിന്റെ ഭാഗത് കറങ്ങി നടന്നു…

 

ഐ സി യു വിനു മുന്നിൽ ആൾകാർ ഇല്ല എന്നു കണ്ടതും അവർ കയറാൻ തീരുമാനിചു..

 

അപ്പോൾ ആണ് അവർ ഒരാളെ അവിടെ കണ്ടത്..ഒരു വെള്ള ഷർട്ടും ഇട്ടു അങ്ങോട്ട് നടന്നു വരുന്ന ആളെ കണ്ടതും അതിൽ ഉള്ള ഒരുവൻ ഞെട്ടി..

 

“ഡാ ഡാ പോകാം..ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..”

 

“എന്താടാ..എന്താ പ്രശ്നം..”

 

“അതൊക്കെ ഉണ്ട്..നീ വാ..”അതും പറഞ്ഞു ഒരുവൻ മറ്റവനെകൊണ്ടു പുറത്തേക്ക് നടന്നു..

 

പുറത്തേക്ക് നടക്കുമ്പോഴും അവൻ ആ വന്നവനെ നോക്കി..അവനു പണ്ട് ബാംഗ്ലൂരിൽ ഉണ്ടായ സംഭവം ഓര്മയിലേക്ക് വന്നു..ഒപ്പം ഭയവും..

 

അത് പീറ്റർ ആയിരുന്നു….പീറ്റർ വിൽഫ്രഡ്…അവൻ ഐ സി യു വിന്റെ മുന്നിൽ ഉള്ള ചില്ലിലൂടെ നോക്കി…

 

പ്രിയയെ കണ്ടതും അവന്റെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നു..അപ്പോഴാണ് ആരോ അവന്റെ തോളിൽ കൈ വച്ചത്..ആൻ ആയിരുന്നു അത്..

 

____________________________________

 

ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.

 

“ഡാ എന്തായി..”

 

“അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”

 

“ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ..”

 

“അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട..”

Leave a Reply

Your email address will not be published. Required fields are marked *