Hunt The beginning 4അടിപൊളി  

 

നീ ഷാഡോ പ്ലേയർ ആയതുകൊണ്ട് നിന്നെ ആർക്കും അറിയുകയുമില്ല..നിനക്ക് കാര്യങ്ങൾ ഡീൽ ചെയ്യാനും അറിയാം..

 

അവളുടെ കയ്യിൽ ആ തെളിവുകൾ ഉണ്ടോ എന്ന് നോക്കണം..ടൈം എടുത്തു ചെയ്താൽ മതി…പ്രശ്നം ഒന്നും ഇല്ല…

 

പിന്നെ പെണ്ണ് നിന്റെ വീക്നെസ് ആണെന് എനിക്ക് അറിയാം..അതും കണ്ട്രോൾ ചെയ്യണം..ആവശ്യം കഴിഞ്ഞാൽ നീ എന്തു വേണമെങ്കിലും ചെയ്തോ..”

 

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ജെയിംസ്..അവളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ദിവാകരൻ സാറിന്റെ കയ്യിൽ എത്തിച്ചാൽ പോരെ..

 

അത് ഞാൻ എറ്റു.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം..”

 

“ഒകെ ഡാ.. ഞാൻ വാക്കുവാ..”

 

അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..ഇതെല്ലാം അൽവിനയും കേള്കുനുണ്ടായിരുന്നു…

 

“ഏട്ടാ ഇത് ചതി അല്ലെ..”

 

“അല്ലു.. ഇത് ചതി അല്ല..കൂറാണ്… ദിവാകരൻ സാറിനോടുള്ള കൂറ്…നമ്മൾ ഇപ്പോൾ ഇങ്ങനെ നിൽക്കാൻ കാരണം ആ വലിയ മനുഷ്യൻ ആണ്…

 

അതുകൊണ്ടു സാറിന്റെ ജീവന് ആപത്തു വരുത്തുന്ന എന്തും ചെറുതെ പറ്റു..”

 

അല്ലു ഒന്നും മിണ്ടിയില്ല.. അതൊരു മൗന സമ്മതം ആയിരുന്നു…

 

ഇതേ സമയം ഭാസ്കരന്റെ വീട്ടിൽ ഭാസ്കരനും അയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ഉണ്ടായിരുന്നു..

 

“സർ ജെയിംസ് വിളിച്ചു…പ്ലാൻ പോലെ എല്ലാം നടന്നിട്ടുണ്ട് എന്നു പറഞ്ഞു..”

 

അത് കേട്ട ദിവാകരൻ ചിരിച്ചു..

 

“സർ..അതൊരു ചെറിയ പെണ്ണല്ലേ..അതിനോട് ഇത്രേം ക്രൂരത ചെയ്യാൻ പോകണോ..”

 

“എഡോ ആ പന്ന കഴിവെറുടെ മോൾ പറഞ്ഞാൽ അനുസരിക്കില്ല..അപ്പോൾ ഇതു മാത്രേ ചെയ്യാൻ പറ്റുകയുള്ളു..”

 

അതിനു അയാൾ ഒന്നും മിണ്ടിയില്ല..ദിവാകരന് നേരെ ശബ്ദം ഉയർത്താൻ ആരും ഇല്ലായിരുന്നു..

 

____________________________________

 

രാത്രി ഭക്ഷണത്തിന്റെ സമയം ആയപ്പോൾ ആണ് പ്രിയ കൃഷണന്റെ ഔട്ട് ഹൗസിലേക്ക് വിളിക്കാൻ പോയത്…

 

വാതിലിൽ മുട്ടിയപ്പോൾ അയാൾ വാതിൽ തുറന്നു..ഒരു ബനിയനും ട്രൗസറും ആയിരുന്നു അവൻ ധരിച്ചിരുന്നത്…

 

അവന്റെ കണ്ണുകൾ അവളിൽ പടർന്നു…ഒരു വെള്ള ചുരിദാർ ധരിച്ചു അവന്റെ മുന്നിൽ അവൾ നിന്നപ്പോൾ ഒരു നിമിഷം അവൻ പകച്ചുപോയി…

 

ഇവളെ ആണ് ദിവാകരൻ കൊല്ലാൻ ഏൽപ്പിച്ചത്.. ഇവളെ ഇത്രയും സൗന്ദര്യത്തിൽ കണ്ടാൽ എങ്ങനെ കൊല്ലും..ഒരു നിമിഷം അവൻ ആലോചിച്ചുപോയി

 

അവൾ അവന്റെ മുന്നിൽ കൈ കൊട്ടിയപ്പോൾ ആണ് അവൻ ബോധത്തിലേക്ക് വന്നത്..

 

“ഇതേവിടെയ…വാ..ഭക്ഷണം കഴിക്കാം..”

 

അതും പറഞ്ഞു അവനെയും കൂട്ടി അവൾ അകത്തേക്ക് നടന്നു…

അവൻ യാന്ത്രികമായി അവളെ പിന്തുടർന്നു…

 

അവൻ അവിടെ എത്തിയപ്പോൾ ഭക്ഷണം മേശയിൽ വിളമ്പി വച്ചിട്ടുണ്ട്…

 

അവൾ തന്നെ അവനു വിളമ്പി കൊടുത്തു.. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി…

 

“കൃഷ്ണന്റെ വീട് എവിടെയാ..”

 

അത് കേട്ടപ്പോൾ അവൻ അവളെ നോക്കി..

 

“തൃശൂർ ആണ്..അച്ഛൻ മഹാരാഷ്ട്ര കാരൻ ആയിരുന്നു..അമ്മ  തൃശൂർ കാരിയും..വളർന്നത് ഒക്കെ തൃശ്ശൂരാണ്..”

 

“ജെയിംസ് പറഞ്ഞത് പാർട്ണർ ആണെന്നാണ്..”

 

“നമ്മൾ രണ്ടു പേരും ചേർന്നു ഒരു ചെറിയ പാർട്ണർ ഷിപ് ബിസിനസ്സ് തുടങ്ങുന്നുണ്ട്..

 

തോമസും അതിൽ ചേർന്നു..അതുകൊണ്ടാണ് അപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്..”

 

“ഏട്ടൻ ചേർന്നോ.. എന്നോട് പറഞ്ഞിട്ടില്ല കേട്ടോ..”

 

“പ്രിയയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..”

 

“അച്ഛനും അമ്മയും അനുജനും ഉണ്ട്..അച്ഛൻ 1 വർഷം മുൻപ് മരിച്ചു പോയി…അനുജൻ ബിടെക് കഴിഞ്ഞു നിൽക്കുന്നു..”

 

അവർ അങ്ങനെ സംസാരിച്ചു നിന്നു…ഒരു രാത്രി കൊണ്ടു തന്നെ അവർ അടുത്തു..

 

ജെയിംസും തോമസും പറഞ്ഞതുകൊണ്ട് അവനെ അവൾക്ക് വലിയ സംശയം ഒന്നും തോന്നിയുമില്ല…

 

അവൻ അങ്ങനെ മുറിയിൽ വന്നു കിടന്നു..അവളുടെ വീട്ടിലെ എല്ല വെളിച്ചവും കെടുന്നതും അവളുടെ ഒരു മുറിയിൽ മാത്രം ലൈറ്റ്‌ ഓണ് ആയി കിടന്നതും അവൻ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *