Hunt The beginning 4അടിപൊളി  

 

ലൈറ്റ്‌ ആയി..ചേച്ചിയുടെ അടുത്തേക്ക് ചെന്നു സോറി പറഞ്ഞാൽ കേൾക്കുമോ….

 

കേട്ടാൽ മതിയായിരുന്നു.. അവൻ അതും ആലോചിച്ചുകൊണ്ടു എഴുന്നേറ്റു പുറത്തേക്ക് നടന്നു..

 

അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്.. ഒരു പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു…

 

അവൻ ആ ഫോൺ കട്ട് ചെയ്തു..ആ കാൾ പിന്നെയും വന്നെങ്കിലും അവൻ അതു സൈലന്റിൽ ഇട്ടു ചേച്ചിയുടെ അടുത്തേക്ക് പോകാൻ വേണ്ടി ഇറങ്ങി..

 

____________________________________

 

അവൻ അവിടെ എത്തിയപ്പോൾ ആണ് കുറെയധികം വണ്ടികളും ആള്കാരെയും കണ്ടത്..അവനു എന്താണ് സംഭവം എന്നു മനസ്സിലായില്ല…

 

വീട്ടിൽ മുഴുവൻ മാധ്യമ വണ്ടികളും പോലീസുകാരും വളഞ്ഞിരുന്നു..അവൻ പതിയെ അകത്തേക്ക് കയറാൻ പോയപ്പോൾ ഒരു പോലീസുകാരൻ അവനെ തടഞ്ഞു..

 

“ആരാടാ ബോധം ഇല്ലേ നിനക്ക് മൈരേ..”

 

അതും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി..അവൻ അവിടെ വീണു..

 

അപ്പോഴാണ് ഒരു സ്ത്രീ വന്നു അവനെ എഴുന്നേല്പിച്ചത്..ശർമിള ആയിരുന്നു അത്.

 

“സർ ഇത് പ്രിയയുടെ സഹോദരൻ ആണ്..”

 

അത് കെട്ടപ്പോൾ ആണ് പോലീസുകാരന് അയാൾ ചെയ്ത അബദ്ധം മനസ്സിലായത്..

 

“അവനെ അങ്ങോട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോകു..സർ വന്നാൽ പ്രശ്‌നം ആകും..”

 

അത് കെട്ടതും ശർമിള അവനെയും കൊണ്ടു മാറി നിൽക്കാൻ നോക്കിയെങ്കിലും അവൻ അനങ്ങിയില്ല..

 

“എന്താ പ്രശ്നം..എന്താ പറ്റിയത് ..ചേച്ചി എവിടെ..പറ…”അവൻ അലറി..

 

ശര്മിളക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

 

അവനെ നിർബന്ധിച്ചു അവിടെ പുറത്തുള്ള ഒരു സൈഡിൽ ഇരുത്തി…

 

“മോനെ..പറയുന്നത് കേട്ടിട്ട് പ്രശ്നം ഒന്നും ആക്കരുത്..”

 

അവൻ അതു കേട്ടപ്പോൾ അവളെ തന്നെ നോക്കി..

 

ശർമിളയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് അവൻ കണ്ടിരുന്നു..

 

“ചേച്ചിക് എന്താ പറ്റിയത്..ചേച്ചി എവിടെ.. എനിക്ക് കാണണം..”

 

“പീറ്റർ…ഒരു കള്ളൻ ഇവിടെ കയറി.. മോഷണം ആണ് ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്…അതിനിടയിൽ ചേച്ചിയെ അവർ ആക്രമിച്ചു..”

 

“എന്ത്..”അവൻ അലറി..

 

“ചേച്ചി ആശുപത്രിയിൽ ഉണ്ട്..തലയ്ക്ക് ചെറിയ ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം..”

 

അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..

 

ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..

 

അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..

 

_______________

ഹോസ്പിറ്റലിൽ എത്തിയപ്പോഴും അവിടെയും മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു…പത്ര മാധ്യമ വണ്ടികൾ അവിടെ മുഴുവൻ നിറഞ്ഞു നിന്നു..

 

ശർമിള അവരുടെ അടുത്തുനിന്നും പീറ്ററിനെ മാറ്റി ആരും കാണാതെ ബാക് ഡോർ വഴി അകത്തു കയറി..പീറ്ററിനെയും കൂട്ടി ശർമിള ഐ സി യു വിന്റെ അടുത്തേക്ക് എത്തി..ഐ സി യു കണ്ടതും അവന്റെ ഭാവം മാറി..

 

” ചേച്ചി അല്ലെ പറഞ്ഞത് പൊന്നുവിന് പ്രശ്നം ഒന്നും ഇല്ല എന്ന്..”

 

അവൻ അവിടെ വച്ചു അവളോട്‌ ചൂടായി..അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു എന്തോ ഒരു ആപത്തു വന്നിരിക്കുന്നു എന്ന്..

 

അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക്ക് വന്നത്…

 

“പ്രിയയുടെ ആരെങ്കിലും..”

 

അതു കേട്ട ശർമിള ഡോക്ടറുടെ കൂടെ അകത്തേക്ക് കയറിപ്പോയി…പീറ്റർ കയറാൻ നോക്കിയെങ്കിലും അവനെ നഴ്സുമാർ പിടിച്ചു വച്ചു…

 

അവൻ കുറെ നേരം അവിടെവച്ച് ബഹളം ഉണ്ടാകിയെങ്കിലും അവൻ പതിയെ ബോധം കെട്ടു താഴെ വീണു..

 

ഇതേ സമയം ഐ സി യു വിന്റെ അടുത്തുള്ള ഒരു ഡോക്ടർ മുറിയിലേക്കാണ് ശര്മിളയെ കൊണ്ടുവന്നത്..

 

അവളെ അവിടെ ഇരുത്തി..

 

“ഡോക്ടർ..പ്രിയ..”

 

“അതു പറയാൻ ആണ് ഞാൻ വിളിച്ചത്..”

Leave a Reply

Your email address will not be published. Required fields are marked *