Hunt The beginningഅടിപൊളി  

 

“ശർമിള ഇത് ഡോക്ടർ ആൻ… ന്യുറോ സർജൻ ആണ്…”

 

അത് കേട്ടപ്പോൾ ആണ് ശർമിള അവളെ നോക്കിയത്..ആൻ കുറച്ചു ഫയൽസ് അയാൾക്ക് കൈമാറി..

 

ശേഷം അവൾ പുറത്തേക്ക് ഇറങ്ങി..അവളുടെ കണ്ണിൽ നിന്നും വെളളം വരുന്നുണ്ടായിരുന്നു…അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു..

 

“ശർമിള..അവളുടെ സർജറി പെട്ടെന്ന് ചെയ്യണം …ആ ഡോക്യൂമെന്റ്‌സ് അവളുടെ അടുത്ത ബന്ധു ആരെങ്കിലും സൈൻ ചെയ്യണം..ആരെങ്കിലും ഉണ്ടോ അച്ഛൻ ‘അമ്മ..ഭർത്താവ്…”

 

“അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവർ വരുന്നുണ്ട്..അമ്മയ്ക്ക് കാര്യങ്ങൾ അറിയില്ല..പിന്നെ പ്രിയയുടെ അനിയൻ ഇവിടെ ഉണ്ട്…

 

പക്ഷെ ഒരു പ്രശ്നം ഉണ്ട്..യഥാർത്ഥത്തിൽ എന്താണ് ഉണ്ടായത് എന്നവൻ അറിഞ്ഞാൽ ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകും..പിന്നെ ഭർത്താവ്  യു എസിൽ ആണ്..നാളെ രാത്രി എത്തും..”

 

“എന്നാൽ ശർമിള തന്നെ സൈൻ ചെയ്തോളൂ…ആർ യു ശുവർ..”

 

അവൾ ആ ഡോക്യൂമെന്റ്‌സ് സൈൻ ചെയ്തു..

 

ശേഷം പുറത്തു വന്നപ്പോൾ ആണ് പീറ്റർ ബോധരഹിതനായി വീണത് അവൾ അറിഞ്ഞത്..അവനെ മറ്റൊരു മുറിയിൽ കിടത്തിയിരുന്നു..

 

പ്രിയയുടെ സർജറി തുടങ്ങി…വാർത്തകൾ മുഴുവൻ പ്രിയയുടെ അപകടത്തിന്റെ വിവരങ്ങൾ നിറഞ്ഞു..

 

പ്രശസ്ത ക്രിമിനൽ ജേർണലിസ്റ്റും ന്യൂസ് അവതാരകയും ആയ പ്രിയ തോമസ് പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ന്യൂസ് ചാനലുകളിൽ നിറഞ്ഞു…

 

പീറ്റർ എഴുന്നേൽക്കുമ്പോൾ ആകെ ക്ഷീണിതൻ ആയിരുന്നു…അടുത്തുതന്നെ ശർമിള ഇരിക്കുന്നുണ്ടായിരുന്നു..

 

“ചേച്ചി.. പൊന്നുവിന് എന്താ പറ്റിയത് എന്നു ചേച്ചി ഇപ്പോഴും തെളിച്ചു പറഞ്ഞിട്ടില്ല…ചേച്ചി എന്താ എന്റെ പൊന്നുവിന് പറ്റിയത്..”

 

അത് കേട്ട ശർമിള അവനു അവളുടെ ഫോൺ കൊടുത്തു..അതിൽ വാർത്തയിൽ നിറഞ്ഞു നിന്ന അവളുടെ ചേച്ചിയുടെ അപകടത്തിന്റെ വാർത്തകൾ അവൻ കണ്ടു..അവൻ നിശ്ശബ്ദൻ ആയിരുന്നു..

 

അവൻ ശര്മിളയ്‌ക്ക് ആ ഫോൺ കൈമാറി ടോയ്‌ലറ്റിൽ കയറി…വാഷ് ബേസിനിന്റെ മുന്നിൽ നിന്നു അവൻ ആ കണ്ണാടിയിൽ നോക്കി…

 

അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കത്തിക്കാൻ നോക്കിയപ്പോൾ ആണ് ചേച്ചിയുടെ മുഖം അവന്റെ മനസ്സിൽ വന്നത്..

 

അവന്റെ ചേച്ചി എന്നും അവനോട് അടിയാക്കിയിരുന്നത് അവന്റെ അമിതമായ വലിയും കുടിയും ആയിരുന്നു..

 

അവൻ ആ സിഗരറ്റ് എടുത്തു വലിച്ചെറിഞ്ഞു..ശേഷം അവൻ അലറി വിളിച്ചു..അവന്റെ ദേഷ്യം തീരിന്നതുവരെ അവൻ അലറി …അവൻ ആ കണ്ണാടി ഇടിച്ചു പൊട്ടിച്ചു…

 

അവന്റെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങി….അവന്റെ ദേഷ്യം കെട്ടടങ്ങി..അവനു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ വേദന…അവൻ അലറി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു…

 

ഇതെല്ലാം പുറത്തിരുന്നു രണ്ടു പേർ കേൾക്കുന്നുണ്ടായിരുന്നു…ശര്മിളയും ആനും…

 

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആൻ കണ്ടത് അവന്റെ കയ്യിൽ നിന്നും വരുന്ന ചോരയാണ്..

 

അവനെ അവിടെ ഇരുത്തി അവൾ ആ കൈ മരുന്നു വച്ചു കെട്ടി..അവൻ പൂർണ നിശ്ശബ്ദൻ ആയിരുന്നു..അവൻ ആരുടെയും മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു..

 

ആൻ അവന്റെ വലതു കൈയിൽ അവളുടെ കൈകൾ കോർത്തു..അവൻ അപ്പോഴാണ് അവളെ നോക്കിയത്..

 

അവന്റെ ആ സമയത്തുള്ള അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ ആയിരുന്നു..അവൻ അവളുടെ തോളിൽ തല ചായ്ച്ചു

 

അവനു അപ്പോൾ സമാധാനം നൽകാൻ പറ്റുന്ന ഒരാൾ അവൾ മാത്രം ആയിരുന്നു…

 

അവൻ കുറെ നേരം അവളുടെ തോളിൽ കിടന്നു കരഞ്ഞു…ശേഷം അവൻ എഴുന്നേറ്റു ഐ സി യൂ വിന്റെ മുന്നിൽ പോയി..അവിടെ അവന്റെ അച്ഛൻ ഉണ്ടായിരുന്നു…

 

അവൻ അച്ഛന്റെ അടുത്തു പോയി ഇരുന്നു..രണ്ടാളും ഒന്നും മിണ്ടിയില്ല..അവർ രണ്ടുപേരും താഴേക്ക് നോക്കി ഇരുന്നു…

 

“അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ..”

 

അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..

 

“ഇല്ല..”

 

“പറയണം…എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…”

 

അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..

 

“അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല..”

 

അത് കേട്ട അയാൾ ശര്മിളയെ നോക്കി..

 

“എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്.”

 

“അച്ഛാ..”

 

“മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ കൂടെ ആയിരുന്നു..ചേച്ചി കഴിഞ്ഞിട്ടേ അവനു ആരും ഉള്ളു..അവനു  ചേച്ചി ആണ് അമ്മയും ദൈവവും എല്ലാം..

 

അവർ തമ്മിൽ ഒരു തവണ പോലും അടി ആയിട്ടില്ല..അവൻ കഴിഞ്ഞ 2 വർഷം ആണ് ഇങ്ങനെ ആയത്..അതിന്റെ പേരിൽ മാത്രം ആണ് അടി ആയതും..

 

പ്രിയയോട് ഈ ക്രൂരത ചെയ്‌ത ഒരുവനെയും അവൻ വെറുതെ വിട്ടെന്ന് വരില്ല..മോൾ അവനെ നിയന്ത്രിക്കണം..

 

അവൻ ഇനി മനസ്സിൽ കാണുന്നത് ഒന്നും നമ്മുക്ക് അറിയാൻ പറ്റില്ല…അവൻ ഇതുപോലെ ഒരു തവണ പോയപ്പോൾ ആണ് അവനെ എനിക്ക് ഈ നിലയിൽ കാണേണ്ടി വന്നത്..ഇനിയും അവൻ പോയി ..എനിക്ക് അത് പറ്റില്ല മോളെ..”

 

അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ്‌ ഇൽനിന്നും എത്തി..

 

അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം ഡോക്ടർ പ്രിയയുടെ അച്ഛനെയും  തോമസിനെയും ക്യാബിനിലേക്ക് വിളിച്ചു..

 

“ഡോക്ടർ പ്രിയക്ക് ഇപ്പോൾ..”

 

“സർജറി സക്‌സസ് ആണ്..പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല..പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ടായി….പ്രിയ മെന്റലി ഡൗണ് ആണ്..നടന്നത് അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ.”

 

“ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..”

തോമസ് ചോദിച്ചു..

 

“പറയാം..നമ്മുടെ മാനസിക നില നമ്മുടെ ശരീരത്തെയെയും  ബാധിക്കാം..അത് തന്നെ ആണ് പ്രിയയിൽ സംഭവിച്ചിരിക്കുന്നത്..പ്രിയ ഹാഫ് പാരലൈസേഡ് ആണ്..അരയ്ക്ക് താഴോട്ട് പൂർണമായും തളർന്നിട്ടുണ്ട്..

 

പക്ഷെ പേടിക്കണ്ട..സ്പൈനൽ കോർഡിനോ തലയ്ക്കോ ഒന്നും പ്രശ്നം ഇല്ല..അതുകൊണ്ടു തന്നെ അവൾ മാനസികമായി ശരിയാകുന്നതിനൊപ്പം ശാരീരികമായും ഒകെ ആകും…”

 

പിന്നെ ഒരുപാട് സർജറി കഴിഞ്ഞിട്ടുണ്ട്..അറിയാലോ…പെൽവിക് ബോണുകൾക്ക് ക്ഷതം ഉണ്ടായിരുന്നു..

 

അതിന്റെ സർജറി കൂടി കഴിഞ്ഞതുകൊണ്ടു പൂർണമായും റെസ്റ്റ് വേണം…പിന്നെ ശ്വാസം കൃത്രിമം ആയിട്ടു തന്നെ ആണ് നൽകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *