https://postimg.cc/BX0NrgrQ
ഹൻസുബി എന്റെ നേരെ നോക്കിയില്ല. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരുന്നു, ശ്വാസം വേഗത്തിലായിരുന്നു. ആ സ്പൈഡർമാൻ കോസ്റ്റ്യൂം അവളുടെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസത്തിൽ വിങ്ങുന്നത് ഞാൻ കണ്ടു. അവൾ ലഹരിയുടെയും കാമത്തിന്റെയും ഒരു പുതിയ ലോകത്തേക്ക് വഴുതി വീണിരിക്കുന്നു.
ഞാൻ വീണ്ടും ക്യാമറ കണ്ണുകളോട് ചേർത്തു.
അവർക്കിടയിലെ ആ വന്യമായ പോസുകൾ പകർത്തുമ്പോൾ എന്റെ വിരലുകൾ കൃത്യമായി ചലിച്ചു. ഹൻസുബിയുടെ ആ ഉടൽ അലക്സിന് മുന്നിൽ കീഴടങ്ങുന്ന ഓരോ നിമിഷവും എന്റെ ഡിജിറ്റൽ ചിപ്പിൽ സുരക്ഷിതമായി.
അലക്സിന്റെ ലഹരി അവനെ ഒരുതരം മൃഗീയമായ ആവേശത്തിലേക്ക് തള്ളിക്കൊണ്ടുപോയി. എന്റെ ക്യാമറയ്ക്ക് മുന്നിലാണെന്നോ, താൻ ചെയ്യുന്നത് അനാവശ്യമാണെന്നോ ചിന്തിക്കാനുള്ള ശേഷി അവന് അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. ഹൻസുബിയെ ഭിത്തിയോട് ചേർത്തുനിർത്തി അവൻ അവളുടെ കഴുത്തിന്റെ പിൻഭാഗത്തുള്ള കോസ്റ്റ്യൂമിന്റെ സിപ്പിൽ പിടുത്തമിട്ടു.
”കമോൺ ഹൻസൂ… ഇത് എന്തിനാ ഇങ്ങനെ ഇട്ടു മൂടി വെക്കുന്നത്? ജസ്റ്റ് ലെറ്റ് ഇറ്റ് ഗോ ബേബ്…” എന്ന് പുലമ്പിക്കൊണ്ട് അവൻ ആ സിപ്പ് താഴേക്ക് വലിച്ചു.
ആ തണുത്ത കാറ്റ് അവളുടെ നട്ടെല്ലിലൂടെ അരിച്ചിറങ്ങിയപ്പോൾ ഹൻസുബി പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അല്പം മുൻപ് ലഹരിയിൽ അവൾക്കുണ്ടായ ആ ഒരു മയക്കം ആ നിമിഷം ഇല്ലാതായി. അവൾ അവനെ ആഞ്ഞു തള്ളി.
”അലക്സ്! നിനക്ക് വട്ടാണോ? വിടടാ എന്നെ!” അവൾ അലറി.
പക്ഷേ അലക്സ് വിടാൻ ഭാവമില്ലായിരുന്നു. അവൻ വീണ്ടും അവളുടെ കൈകളിൽ ബലമായി പിടിച്ചു. ആ തർക്കത്തിനിടയിൽ അവളുടെ കോസ്റ്റ്യൂമിന്റെ സിപ്പ് പകുതിയോളം താഴ്ന്നു പോയിരുന്നു. അതുകണ്ട് അവൾ ഒട്ടും വൈകിയില്ല, സർവ്വ ശക്തിയും എടുത്ത് അവന്റെ കരണത്ത് ഒരു വീക്ക് വെച്ച് കൊടുത്തു.
’പടാ!’
നിശബ്ദമായ ആ ടറസ്സിൽ ആ ശബ്ദം പ്രതിധ്വനിച്ചു. അലക്സ് ഒരു നിമിഷം തരിച്ചുനിന്നു. പക്ഷേ ലഹരി അവന്റെ ദേഷ്യത്തെ ഉണർത്തി. “നീ എന്നെ അടിക്കുമല്ലേടി പൂറീ…” എന്ന് ആക്രോശിച്ചു കൊണ്ട് അവൻ വീണ്ടും അവളുടെ നേരെ കൈ ഓങ്ങിയതും ഞാൻ ഇടപെട്ടു.
ഞാൻ ക്യാമറ സൈഡിലേക്ക് വെച്ച് ഒരൊറ്റ കുതിപ്പിന് അവന്റെയും അവളുടെയും ഇടയിലേക്ക് കയറി നിന്നു. അവന്റെ കൈകൾ ഞാൻ അന്തരീക്ഷത്തിൽ വെച്ച് പിടിച്ചു തിരിച്ചു
.
”എടാ മോനേ… നിന്റെ കളി നിന്റെ വീട്ടിൽ മതി. ഒരു പെണ്ണ് വേണ്ട എന്ന് പറഞ്ഞാൽ അവിടെ തീർക്കണം,” ഞാൻ ശാന്തമെങ്കിലും കടുപ്പത്തിൽ പറഞ്ഞു.
”നിനക്കിത് എന്തിന്റെ കേടാടാ കിളവാ!” അവൻ അലറിക്കൊണ്ട് എന്റെ നേരെ ഒരു പഞ്ച് ചെയ്യാൻ ശ്രമിച്ചു..
ഞാൻ ഒഴിഞ്ഞുമാറി. എന്റെ അനുഭവസമ്പത്തും ജിമ്മിൽ കരുപിടിപ്പിച്ച മസിലുകളും വെറുതെ ഇരിക്കാനല്ലല്ലോ. അവന്റെ ആ പതറിയ കൈ തട്ടി മാറ്റി ഞാൻ അവന്റെ താടിക്ക് നോക്കി നല്ലതൊന്ന് കൊടുത്തു. പിന്നാലെ വയറിന് താഴെ ഒരു തൊഴിയും.
അവൻ കമിഴ്ന്നടിച്ച് ടറസ്സിൽ വീണു. ലഹരിയുടെ പുറത്ത് കിട്ടിയ ആ ഇടിയിൽ അവൻ എഴുന്നേൽക്കാൻ പോലുമാകാതെ അവിടെ കിടന്നു പിടച്ചു. ഹൻസുബി വിറയ്ക്കുന്ന കൈകളോടെ തന്റെ കോസ്റ്റ്യൂമിന്റെ സിപ്പ് വലിച്ചുകയറ്റി..
അവളുടെ കണ്ണുകളിൽ ഇപ്പോൾ കാമമല്ല, കത്തുന്ന കോപമായിരുന്നു.
അവൾ താഴേക്ക് നോക്കി ഉറക്കെ വിളിച്ചു.
“ഗയ്സ്! എവരിവൺ കം അപ്പ് ഹിയർ നൗ!”
അല്പസമയത്തിനുള്ളിൽ താഴെ മദ്യപിച്ചും ഡാൻസ് കളിച്ചും ഇരുന്നവർ ഓടിപ്പിടിച്ചു മുകളിലെത്തി. നിലത്ത് വീണു കിടക്കുന്ന അലക്സിനെയും കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഹൻസുബിയെയും കണ്ട് അവർ അമ്പരന്നു.
”ഇവനെ എടുത്തുകൊണ്ട് ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്! നിങ്ങളെല്ലാവരും!” അവൾ ഓരോരുത്തരെയും വിരൽ ചൂണ്ടി പറഞ്ഞു. “ഇനി ഈ പരിസരത്ത് നിങ്ങളെ കണ്ടു പോകരുത്. ഗെറ്റ് ഔട്ട്!”
അവളുടെ ആ ആജ്ഞാപിതമായ സ്വരം കേട്ട് ആരും എതിർക്കാൻ നിന്നില്ല. അവർ അലക്സിനെ താങ്ങിപ്പിടിച്ച് പതുക്കെ താഴേക്ക് കൊണ്ടുപോയി. തങ്ങൾ ചെയ്തത് അതിരുവിട്ടുവെന്ന ബോധം ലഹരിക്കിടയിലും അവർക്ക് തോന്നിയിരിക്കണം.
ടറസ്സിൽ വീണ്ടും നിശബ്ദത പടർന്നു. ഹൻസുബി തളർച്ചയോടെ ഭിത്തിയിൽ ചാരി ഇരുന്നു.
