ജീവന്റെ പാതി – 1 7അടിപൊളി  

” ആശാനേ ….. ഇവന് നല്ല ജനപിന്തുണ ഉള്ളത് ആണ്……. ഇവനുമായി ഒരു പ്രശ്നം ഉണ്ടായപ്പോൾ തന്നെ  എന്നിക്ക് വധഭീഷണി ഉള്ളതാ …  ഈ കുറ്റം ഞാൻ ഏറ്റെടുത്തൽ ….. എന്റെ അമ്മയും അനിയത്തിയും……….. അവർക്ക് വേറെ ആരുമില്ല ”

” ഡാ അവരുടെ കാര്യം ഞാൻ നോക്കിക്കോളാം അവർ നിന്റെ അമ്മയും അനിയത്തിയും മാത്രമല്ലല്ലോ എന്റെ ബാബുവിന്റെ ഭാര്യയും മകളുമല്ലേ….. നീ വിഷമിക്കാതെ ഇരിക്ക്   ………… എനിക്ക് വേറെ വഴി ഇല്ല  നിങ്ങൾ തമ്മിൽ പ്രശ്നം ഉള്ളത് എല്ലാർക്കും അറിയാവുന്നതാണ്  ഇത് ചെയ്താലും ഇല്ലെങ്കിലും  നിന്നെ ആയിരിക്കും എല്ലാവർക്കും സംശയം……… ഡാ ഞാൻ ഉണ്ടെടാ നീ  ഇത് ചെയ്യണം ”

ആശാന്റെ വാക്ക് ഞാൻ വിശ്വസിച്ചു. പിന്നെ അപ്പോഴത്തെ മദ്യലഹരിയിൽ ഞാൻ അത് സമ്മതിച്ചു. പക്ഷെ  അത് വലിയ ഒരു ചതിയായിരുന്നു .  പാർട്ടി ഓഫീസിൽ നിന്ന് ഞാൻ ബോഡി മാറ്റുമ്പോൾ അവർ എനിക്ക് എതിരെ തെളിവ് ഉണ്ടാക്കി  പോലീസിന് ഒറ്റി……..ഒരു പാർട്ടി നേതാവിന്റെ മിസ്സിംഗ്‌  പാർട്ടിക്ക്  വലിയ പ്രെഷർഉണ്ടാക്കാതെ

ഇരിക്കാൻ അവർ ഞാൻ ബോഡി മറവു ചെയ്ത സ്ഥാലം പോലീസിന് കാണിച്ചു കൊടുത്തു. എനിക്ക് ഒളിവിൽ പോകേണ്ടിവന്നു.

നാട് മുഴുവൻ എനിക്ക് എതിരായി. ഇത്രയും നാൾ ഞാൻ എന്ത് ചെയ്താലും പാർട്ടി സപ്പോർട് ഉണ്ടായിരുന്നത് കൊണ്ട് വീട്ടുകാർക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു … പക്ഷെ ഇപ്പോൾ   എന്റെ വിട്ടിൽ ചെന്ന്  അവർ എന്റെ അമ്മയെ ഭീഷണി പെടുത്തി….  അമ്മക്ക് ഇത് താങ്ങാവുന്നതിലും അപ്പുറത്ത് ആയിരുന്നു. അമ്മ കുഴഞ്ഞുവീണു മരിച്ചു.  എനിക്ക് അവസാനമായി അമ്മയെ ഒന്ന് കാണാൻ പോലും പറ്റിയില്ല. അമ്മക്ക് അച്ഛന് അടുത്ത് തന്നെ അവർ ചിത ഒരുക്കി. എന്റെ അനിയത്തി തന്നെയായിരുന്നു  കർമങ്ങൾ ഒകെ ചെയ്തത്..

അമ്മയുടെ മരണമറിഞ്ഞു ഞാൻ വിട്ടിൽ വരുന്നതും കത്ത്  പാർട്ടിക്കാരും പോലീസും രണ്ടു ദിവസം മുഴുവൻ അവിടെ ഉണ്ടായിരുന്നു.  ആളുകൾ അതികം ഇല്ലാത്ത ഒരു രാത്രിയിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ മതിൽ ചാടി അമ്മയുടെ കത്തി തീർന്ന ചിതക്ക് അരിക്കിൽ കിടന്നു കരഞ്ഞു.

” ഇവിടെ കിടന്ന് കരയാതെ ജീവനും കൊണ്ട് എങ്ങോട്ടാ എന്ന് വെച്ച പോകു “”

എന്റെ അനിയത്തി ആയിരുന്നു.

” ഡി ഞാൻ എന്ത് ചെയ്തിട്ട  ”

” സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും മറന്നിട്ടു പാർട്ടി കാരുടെ കൂടെ പോയിട്ട് അല്ലെ ”

” ഡി അച്ഛന്റെ മരണശേഷം അവരല്ലേ  നമ്മളെ സഹായിച്ചത് ”

” എന്ത് സഹായം…. ”

…….

ഡാ  ഓടി വാടാ  അവൻ താ  ഇവിടെ  ഉണ്ട് ”

പെട്ടന്ന് പറമ്പിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

ഞാൻ ഞെട്ടി തരിച്ചു നിന്നപ്പോൾ  എന്റെ അനിയത്തി എന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി..

വിട്ടിൽ കയറിയ ഉടനെ അവൾ കതക് അടച്ചു കുറ്റിയിട്ടു.

‘”ഡി നീ കതക് തുറക്ക്  ഞാൻ പോട്ടേ  അവർ ക്ക് എന്നെയ വേണ്ടത് ഇനി ഞാൻ ഇവിടെ നിന്നാൽ നിനക്കും ആപത്തണ്”

” എന്തക്കെ ആയാലും നീ എന്റെ കൂടെ പിറപ്പ് ആണ്  എന്റെ കണ്മുന്നിൽ വെച്ച് അവർ നിന്നെ ഒന്നും ചെയ്യില്ല ”

അവൾ വല്ലാത്തൊരു ഭവമാറ്റത്തിൽ അത് പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വലിയ ഒരു വെട്ടുകത്തി എടുത്തുകൊണ്ടു വന്നു.

“തുറക്കട കതക് ”

വീട്ടിനു നാലു വശത്തും ഉള്ള കതകിലും ജന്നലുകളിലും മുട്ടൻ തുടങ്ങി. അവർ വിട് വളഞ്ഞു കഴിഞ്ഞു.

എനിക്ക് ഭയമായി എന്നെ അവർ കൊല്ലും എന്ന് കരുതിയില്ല എന്നെ കൊല്ലാൻ വരുന്നവർ എന്റെ അനിയത്തിയെ എന്തെങ്കിലും ചെയ്യുമോ എന്നയിരുന്നു എന്നെ അലട്ടിയത്… പക്ഷെ അവൾ  ഒരു കൈ എന്റെ കയ്യിലും മാറുകയ്യിൽ വെട്ടുകത്തിയുമായി കതകിനു നേരെ തുറിച്ചു നോക്കിക്കൊണ്ട് അവൾ നിൽക്കുക ആണ്. പെട്ടന്ന് ആരോ കതക് ചവിട്ടിതുറന്നു. ആദ്യം വാതിൽ കടന്നു വന്നവനെ  അവൾ കാലുപൊക്കി ചവിട്ടി വിഴുത്തി.  പെട്ടെന്ന് ധൈര്യം സംഭവിച്ചു പിന്നാലെ വന്നവനെ ഞാൻ പിടിച്ചു മാറ്റുമ്പോൾ എന്നെ ചവിട്ടാൻ വന്നവന്റെ കാൽ അവൾ വെട്ടി. വെട്ടുകൊണ്ടവൻ നിലത്തു ഇരുന്നപ്പോൾ അവൾ അവന്റെ

Leave a Reply

Your email address will not be published. Required fields are marked *