കഴുത്തിൽ വെട്ടി.
” മോളെ ”
അവൻ തറയിൽ കിടന്നു പിടഞ്ഞു. പിറകിൽ വന്നവർ എല്ലാം പകച്ചു നിന്നു. അത് ആശാന്റെ മകൻ ആയിരുന്നു. വേറൊരുത്തൻ നിലത്ത് കിടന്നു പിടഞ്ഞ ആശാന്റെ മകനെ ചേർത്ത് പിടിച്ചു. അപ്പോയെക്കും അവന്റെ പിടച്ചിൽ നിന്നിരുന്നു.
കലങ്ങിയ കണ്ണുകളുമായി അവൻ ഞങ്ങളെ നോക്കി മറ്റുള്ളവരോട് പറഞ്ഞു.
“കൊല്ലാട രണ്ടിനെയും!!!”” ”
ഞാൻ അവളുടെ കയ്യിൽ നിന്നും ആ വെട്ടുകത്തി വാങ്ങി ഞങ്ങൾക്ക് നേരെ വന്നവരെ ഒക്കെ വെട്ടി. എന്നിട്ട് അവളെയും കൊണ്ട് പുറത്തേക്ക് ഓടി വീടിന് പുറകു വശത്തു റയിൽവേ ട്രാക്ക് ആണ്. ഞാൻ അവളെയും കൊണ്ട് മതില് ചാടി ട്രാക്കിൽ കൂടെ ഓടി. പുറകെ അവരും ഉണ്ടായിരുന്നു പെട്ടെന്ന് അവിടെ ആകെ വെളിച്ചം പരന്നു . വൈകി വന്ന ഏതോ ട്രെയിൻ ആയിരുന്നു അത് സെന്റർ ട്രാക്കിൽ കൂടെ വന്ന ആ ട്രയൽ അടുത്ത സ്റ്റേഷനിൽ ഹാൾട് ചെയ്തത് ആകും. ഏതോ ട്രെയിൻ പാസ്സ് ചെയ്തു കഴിഞ്ഞാൽ മാത്രമേ അത് ട്രാക്ക് മാറ്റി സ്പീഡിൽ പോകു ഞാൻ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു ഓടി. കയ്യിൽ ഇരുന്ന കത്തി ഞങ്ങൾ നേരെ ഓടിവന്നവന് നേരെ എറിഞ്ഞ ശേഷം അനിയത്തിയെ ഞാൻ ട്രെയ്നിൽ എടുത്തു കയറ്റി. അപ്പോയെക്കും കുറച്ചു പേർ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. ഞാൻ അവരോട് മല്ലിടുമ്പോൾ ട്രെയ്നിൽ നിന്നു കൊണ്ട് അവൾ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു എന്നെ ട്രെയിനിൽ കയറ്റി. പക്ഷെ അപ്പോഴും ട്രെയിനിനു സ്പ്പീഡ് കൂടിയില്ലായിരുന്നു.
” നില്ക്കു നീ അകത്തേക്ക് കയറു ഞാൻ വരാം ”
പക്ഷെ അവൾ അവിടെ തന്നെ നിന്നു. ഞാൻ ട്രെയ്നിൽ നിന്നു ചാടി ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു ട്രാക്കിലെ ചരലിൽ ഇട്ടു രണ്ടു കൈ കൊണ്ടും കുറെ പാറകല്ലുകൾ മുണ്ടിൽ ഇട്ടു ഒരു ഭാണ്ഡകേട്ടുപോലെ പാറക്കല്ലുമായി ഞാൻ ടായിനിൽ തിരിച്ചു കയറി. കല്ല് നിറച്ച മുണ്ട് ഞാൻ ട്രെയിനിലെ ടോയ്‌ലെറ്റിന്റെ ഇടയിലേക്ക് വിരിച്ചു അപ്പോൾ അവൾ കല്ല് കൾ പറക്കി ട്രെയിനിനു നേരെ വരുന്നവർക്ക് നേരെ എറിയാൻ തുടങ്ങി.. അപ്പോയെക്കും മറ്റേ പാളത്തിൽ കൂടെ ട്രെയിൻ പാസ്സ് ചെയ്തു പോയ്. ആ ഗപ്പിൽ ഞാനും അവളും ട്രെയ്നിൽ നിന്നും വെള്ളകുടിക്കുകയും മുഖം കഴുകുകയും ചെയ്തു. ട്രെയിൻ പാസ്സ് ചെയ്തതിനു ശേഷം ഞങ്ങൾ കയറിയ ട്രെയിൻ വേഗം കുട്ടി. ഞങ്ങൾ ഈ ട്രെയ്നിൽ കയറിയത് പാർട്ടി കാർക്ക് അറിയാവുന്നത് കൊണ്ടു അടുത്ത സ്റ്റോപ്പിൽ ചിലപ്പോൾ നമ്മളെയും കത്ത് അവർ നിൽപ്പുണ്ടാവും. ഞാൻ അടുത്ത സ്റ്റേഷൻ എത്തും മുന്പേ തന്നെ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി.
” എങ്ങോട്ടാ ”
ട്രെയ്നിൽ നിന്നു ഇറങ്ങി അവളുടെ കൈ പിടിച്ചു ഓടുന്നതിനിടയിൽ അവൾ ചോദിച്ചു
” നീ വാ ഒരു സ്ഥാലം ഉണ്ട് ”
സ്റ്റേഷൻ പുറമ്പോക്കിൽ പാർക്ക് ചെയ്തിരുന്ന ഒരു വണ്ടി കുത്തിതുറന്ന് വയർ സ്പർക്ക് ചെയ്തു .
” വാ.. പെട്ടന്ന് കയറു ”
വണ്ടി സ്റ്റാർട്ട് ആയപ്പോൾ ഞാൻ അവളോട്
പറഞ്ഞു.
” അപ്പൊ മോഷണവും വശമുണ്ടോ എന്റെ പൊന്നാങ്ങളക്ക് ”
കാറിൽ കയറുന്നതിനിടയിൽ അവൾ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു.
ഞാൻ വണ്ടി ഓടിച്ചു പോയത് കേരള കർണാടക ബോർഡറിലെ ഒരു കുന്നിൻ മുകളിലിൽ ഉള്ള എന്റെ ഒരു ഒളിവു കേന്ദ്രത്തിലേക്ക് ആണ്. ഓടിട്ട ഒരു ചെറിയ വിട്. പാർട്ടി ഓഫീസിലെ പ്രശ്നത്തിനു ശേഷം പാർട്ടിക്കാർക്ക് പോലും അറിയത്ത ഈ വീട്ടിലേക്ക് ആണ് ഞാൻ ഒളിവിൽ ആവുമ്പോൾ വരുന്നത്. അച്ഛന്റെ കൂട്ടുകാരനായ ഒരു പഴയ പാർട്ടിക്കാരൻ പറഞ്ഞു തന്നത് ആണ്.
ഞാനും അവളും ആ വീടിനുള്ളിലേക്ക് കയറി. ഒരു മുറിയും ചെറിയ കിച്ചനും മാത്രമുള്ള മുറിയിൽ ഒരു മുലയിൽ ഒരു പായ ചുരുട്ടി വെച്ചിട്ടുണ്ട്.
“നീ വല്ലതും കഴിച്ചയിരുന്നോ………………. എനിക്ക് നല്ല വിശപ്പ് ഉണ്ട്……………………………………ഡി അടുക്കളയിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്……….. അരി കാണും ”
എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു . അമ്മ മരിച്ചത് മുതൽ ഒന്ന് കഴിച്ചിരുന്നില്ല.അവൾ ഒന്നും മിണ്ടാതെ അവിടെ നോക്കി നിന്നതേ ഉള്ളു.
