ജീവന്റെ പാതി – 1 7അടിപൊളി  

ഞാൻ അടുക്കളയിൽ കയറി കളത്തിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവൾക്ക് കൊടുത്തു ..

“കുടിക്കൂ ”

അവൾ അത് കൈയിൽ വാങ്ങി ഭിത്തിയിൽ ചാരി നിലത്തിരുന്നു.

ഞാൻ അവിടെ ഇരുന്ന ഒരു കലിഗ്ലാസ്സ് മായി വാതിലിനും കഴുകോലിനും ഇടയിൽ ഇരുന്ന ഒരു കുപ്പി എടുത്തു നിലത്തിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടു വന്നതാ കുപ്പിക്കു അടിയിൽ കുറച്ചു മദ്യം ഉണ്ടായിരുന്നു. ഞാൻ കുപ്പി തുറന്ന് കുറച്ച് ആ ഗ്ലാസ്സ്ഇൽ ഒഴിച്ചു.

” നീ എന്താ ഈ കാണിക്കുന്നേ ….. ഈ സമയത്ത് ഇരുന്ന് മദ്യപിക്കാൻ പോകുകയാണോ ”

” ഡി ഇത് കുറച്ചേ ഉള്ളു… ഇത് ചെന്നില്ലെങ്കിൽ ശെരിയാകില്ല ”

” നീ കള്ളും കുടിച്ചു പാർട്ടിക്കാർക്ക് വേണ്ടി കൊല്ലാൻ നടന്നതിനാ ഞാൻ ഈ അനുഭവിക്കുന്നത്. ”

” ഡി ഞാൻ അല്ല അവനെ കൊന്നത് … അത് എന്റെ മണ്ടയിൽ വെച്ച് തന്നതാ…………. പിന്നെ  നിന്നോട് ഞാൻ പറഞ്ഞത് അല്ലെ  ഞാൻ പൊക്കോളാം എന്ന്  …… ഞാൻ അവിടെ നിന്നു പോയാൽ മതിയായിരുന്നു  ……… വെറുതെ നീ  കൂടെ ഇതിൽ  ”

” ഞാൻ ഇല്ലായിരുന്നേൽ  അവർ നിന്നെ വളഞ്ഞിട്ട് വെട്ടിയേനെ………….  നിന്നെ കണക്ക് അല്ല ഞാൻ  കൂടെ പിറപ്പിനെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല  അതാ ഞാൻ ചെയ്ത  കുറ്റം ”

” അതിനു  നീ ആശാന്റെ  മോനെ കൊന്നത് എന്തിനാ …… ഇനി എന്താ സംഭവിക്കുക എന്ന് അറിയാമോ…. ഒന്നുകിൽ പോലീസ് പിടിക്കും  അല്ലെങ്കിൽ  പാർട്ടിക്കാർ കൊല്ലും ”

” ആ സമയത്ത് അര എന്താ എന്ന് നോക്കാൻ എനിക്ക് പറ്റിയില്ല …. ഈ  പറയുന്ന ആശാന് വേണ്ടിയല്ലേ നീ കൊല്ലാനും ചാവാനും നടന്നത്  അവർ നിന്നോട് അതിന്റെ ദയ വല്ലതും നിന്നോട് ചെയ്തോ ”

” ഡി പറ്റി പോയി…………. നാളെ രാവിലെ

തന്നെ നമുക്ക് ഇവിടെ നിന്നു പോകാം കാടിനുള്ളിൽ കുടി ഒരു വഴി ഉണ്ട് ”

“എങ്ങോട്ട് പോകാൻ….. എനിക്ക് വയ്യ ഇനി ഓടാൻ … പിന്നെ ഞാൻ അപ്പോഴത്തെ പരപരപ്പിൽ ചെയ്തത് ആണെങ്കിലും ഞാൻ കാരണം ഒരു ജീവൻ നഷ്ടപെട്ടു ആ പാപം ഞാൻ എവിടെ കൊണ്ട് പോയി കഴുകും….  ഞാൻ പോലീസിൽ സാറാണ്ടർ ചെയ്യാം  പത്തോ പതിനാലോ കൊല്ലാം കഴിഞ്ഞാൽ പുറത്ത് ഇറങ്ങാമല്ലോ “”

” മോളെ  പോലീസിൽ പോകുന്നത് ഒന്നും സേഫ് അല്ല   അവർ നിന്നെ  കൊല്ലും പോലീസ് തന്നെ ചിലപ്പോൾ അവർക്ക് നിന്നെ ഇട്ടു കൊടുക്കും… അല്ലെങ്കിൽ ജയിലിൽ വെച്ച്… ”

” കുഴപ്പമില്ല… എനിക്ക് വയ്യ ഇനി ഓടി ഒളിക്കാൻ …. അതുമല്ല  അകത്തു പോയാലും പുറത്ത് നിന്നാലും എന്റെ ജീവിതം ഒകെ എന്നെ നശിച്ചു ”

” നീ അങ്ങനെ പറയാതെ  നിന്നെ  ഞാൻ നോക്കും നമുക്ക്  ആദ്യം കേരളത്തിന്‌ പുറത്ത് കടക്കാം … ബംഗാളിൽ എനിക്ക് കുറച്ച് പരിജയ കാരുണ്ട്  അവിടെന്ന്  നേപ്പാൾ പോകാം ”

” എങ്ങനെ നോക്കും….. സ്വന്തം നാട്ടിൽ ആയിരുന്നപ്പോൾ പോലും നീ ഒന്നും ചെയ്തിട്ടില്ല  പിന്നെ അല്ലെ   നേപ്പാൾ ”

” എങ്ങനെ നോക്കാൻ …. എന്റെ  പ്രായത്തിൽ ഉള്ള പെൺ കുട്ടികൾ ഒകെ പഠിത്തം കഴിഞ്ഞു നല്ല നിലയിൽ ആയി  പിന്നെ ഇപ്പൊ പലർക്കും ഫാമിലിയും ആയി ”

” മോളെ  ഈ പ്രശ്നം ഒകെ ഒന്ന് ഒതുങ്ങട്ടെ  ആദ്യം നമുക്ക് സേഫ് ആയിട്ട്  കുറച്ച് നാൾ മാറി നിൽക്കാം… പിന്നെ ജോലിയോ  കല്യാണമോ  എന്താന്ന് വെച്ചാൽ ഞാൻ നടത്തി തരാം ”

” കല്യാണമോ  അതെക്കെ  ഞാൻ എന്നെ  മറന്ന കാര്യങ്ങൾ ആണ്…… നാട്ടിൽ തല്ലും കുടി കൊല്ലും കൊലയും ആയി നടക്കുന്നവന്റെ പെങ്ങളെ നോക്കാൻ പോലും പലർക്കും പേടിയായിരുന്നു…. അതും  മറികടന്നു എന്റടുത്തു വന്നു സംസാരിച്ചനെ വരെ നീ തല്ലി ഓടിച്ചില്ലേ.. ”

” മോളെ  നിനക്ക് ആരെയെങ്കിലും ഇഷ്ട്ടമായിരുന്നോ…… എന്നോട്  പറഞ്ഞൂടായിരുന്നോ ”

” അത് ഇപ്പോൾ പറഞ്ഞിട്ട് എന്തിനാ…… മുമ്പ് ഗുണ്ട യുടെ പെങ്ങൾ  ഇപ്പോൾ കൊലകേസ്‌ പ്രതി  എന്നെ ഒകെ ഇനി ആരു കെട്ടാനാ “”

” മോളെ  നമുക്ക് എല്ലാം  ശെരിയാക്കാം  ”

എനിക്ക് എന്തോ വല്ലാത്ത സങ്കടം വന്നു  ഞാൻ ഗ്ലാസ്‌ ഇൽ ഒഴിച്ച മദ്യം വെള്ളം ഒഴിക്കാതെ ഒറ്റ വലിക്ക് കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *