ജീവന്റെ പാതി – 1 7അടിപൊളി  

” ഇറങ്ങു ”

” ഇവിടെയോ ”

“ഈ വണ്ടി ഇനി ഉപയോഗിക്കുന്നത്  റിസ്ക് ആണ് നമുക്ക് ഇത് ഇവിടെ ഉപേക്ഷിക്കാം പിന്നെ പുതിയ ഡ്രസ്സ്‌ വാങ്ങാം പിന്നെ  എന്തെങ്കിലും കഴിക്കണ്ടേ…. പിന്നെ ബാക്കി നമുക്ക് നോക്കാം ”

ഞാൻ അവളുടെ മുഖത്ത് നോക്കാതെ ആണ് സംസാരിച്ചത്. എനിക്ക് അവളുടെ മുഖത്തു നോക്കൻ ആയില്ല. പിന്നെ ഞങ്ങൾ പരസ്പരം വേറെ ഒന്നും സംസാരിച്ചില്ല ജീവനും കൊണ്ട് ഓടുന്നതിനു ഇടക്ക് മാറ്റ് കാര്യങ്ങൾ ചിന്തിച്ചില്ല.. അവളുടെ ജീവൻ രക്ഷിക്കണം എനിക്ക് ആ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു.

ട്രെയ്നിൽ കൽക്കട്ടയിൽ പോകാം എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത് പക്ഷെ ട്രെയ്നിൽ ചില പരിജയം ഉള്ള മുഖങ്ങൾ കണ്ടത് കൊണ്ട് ആ ശ്രമിച്ചു ഉപേക്ഷിച്ചു. പിന്നെ ഓട്ടോ യിലും കറിലും ബസിലുമായി അലച്ചിൽ ആയിരുന്നു. ഒരു റിസ്ക്കും എടുക്കാൻ ഞാൻ തയ്യാറായില്ല. ഇതിനിടക്ക് അവളോട് ഞാൻ നിർദേശങ്ങൾ മാത്രം പറഞ്ഞു അവൾ അത് മുളികേൾക്കും. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു പൊക്കൊണ്ടിരുന്നു. ഞങ്ങൾ ഗ്രാമപ്രേദേശത്തു കുടി മാത്രം യാത്ര ചെയ്തു ഒരു ദിവസത്തിൽ കൂടുതൽ എവിടെയും താങ്ങിയില്ല.

” എത്ര നാൾ ഇങ്ങനെ ഓടും… നമ്മുക്ക് കുറച്ചു ദിവസം എവിടെയെങ്കിലും നിൽക്കാം ”

ഒരു ദിവസം അവൾ എന്നോട് പറഞ്ഞു.

“എവിടെ നിൽക്കാൻ ”

“ഇത്രയും ദിവസം ആയില്ലേ ഇങ്ങനെ അലയുന്നു അവർ ചിലപ്പോൾ നമ്മളെ നോക്കുന്നത് നിർത്തി കാണും ”

” നമ്മളുടെ മരണം ഉറപ്പാക്കാതെ അവർ ഇത് നിർത്തില്ല ”

വഴിയിൽ കാണുന്ന വർക്ക്‌ഷോപ്പുകളിൽ പണി എടുത്തും. മാർക്കറ്റുകളിലും കൃഷിയിടങ്ങളിലും ചുമടു എടുത്തും. ദിവസ വേദനത്തിനായി ചില ഫെക്ട്ടറിക്ക് മുന്നിൽ ക്യു നിന്നും ഞാൻ ചിലവിനുള്ള കാശ് കണ്ടെത്തികൊണ്ടിരുന്നു.  അവളെ സ്ത്രീകൾ ഉള്ള ഗ്രാമീണ വീടുകളിലും ചെറിയ ലോഡ്ജ് കളിലും പിന്നെ ലേഡീസ് ഹോസ്റ്റൽ ഉള്ളടുത്ത് അവിടെയും ഞാൻ അന്തിയുറക്കി. ഞാൻ അവളെ ആകുന്നതിനു പരിസരത്തു. മരത്തിനു അടിയിലോ. റൂമിനു പുറത്തോ ഒകെ ആയി താമസിച്ചു. ഒരു ദിവസം പ്രത്യേകിച്ച് പണി ഒന്നും കിട്ടിയില്ല. ഞാൻ അവളെയും കൊണ്ട് അടുത്തുള്ള അമ്പലത്തിൽ അന്നദാനത്തിനു പോയി. ഫുഡ്‌ കയിച്ച അവൾ നിർത്താതെ ശർദ്ധിക്കാൻ തുടങ്ങി.

” വയറ്റിൽ പിടിക്കാത്തത് ആവും  നീ ഇവിടെ ഇരിക്ക് ഞാൻ അടുത്ത് ഹോസ്പിറ്റൽ വല്ലതും ഉണ്ടോ എന്ന് നോക്കട്ടെ ”

” ഹോസ്പിറ്റലിൽ പോകേണ്ട കേസ് തന്നെ  ആണ് … പക്ഷെ ഇന്ന് പോണ്ട ഞാൻ ഇവിടെ കുറച്ചു നേരം ഇരിക്കട്ടെ ”

“ഈ ക്ഷേത്രം ഇപ്പോൾ അടക്കും പിന്നെ ഇവിടെ ആരും

കാണില്ല…. നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം  പിന്നെ വേറെ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കട്ടെ ”

” ഇപ്പൊ ഇനി എന്ത് കഴിച്ചാലും ശർദ്ധിക്കും… ”

ക്ഷേത്രത്തിൽ നിന്നും പോകുന്ന സ്ത്രീകൾ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. ഞങ്ങളെ നോക്കിയിട്ട് ക്ഷേത്രത്തിലേക്ക് നോക്കി എന്തോ പ്രാർത്ഥിക്കുണ്ടായിരുന്നു.

“അത് തന്നെ.. അതാ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞത് ”

” കയ്യിൽ പൈസ ഉണ്ടോ ”

” പൈസ ഒപ്പിക്കാം ”

” ഇതാണോ എന്നെ പൊന്നു പോലെ നോക്കാം എന്നക്കെ പറഞ്ഞത് ”

” നീ ഈ സമയത്ത് ഇത്പോലെ പറയല്ലേ   നമുക്ക് വകുപ്പ് ഉണ്ടാക്കാം നീ വാ ”

” ഹോസ്പിറ്റലിൽ ഇപ്പോൾ പോണ്ട കുറച്ചു ദിവസം കഴിഞ്ഞു  കുറച്ചു പൈസ കെട്ടിവെച്ചു പോകാം നല്ല ബില്ല് വരും  ചിലപ്പോൾ സ്കാനിംഗ് ഒകെ എടുക്കേണ്ടി വരും ”

” നീ എന്തൊക്കെയാ ഈ പറയുന്നത്.. നിനക്ക് എന്ത അസുഖം ”

” ഡാ പൊട്ടാ  നീ  അന്ന് രാത്രി എന്റെ ദേഹത്തു കുത്തിമറിഞ്ഞത് എന്റെ വയറ്റിൽ പിടിച്ചത ”

” എന്താ ”

” ഇവനെ കൊണ്ട്….. എടാ  ഞാൻ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നെന്ന്……… ഒന്ന് കൺഫേം ചെയ്യണം ”

എന്റെ തലയിൽ എന്തോ വന്ന് അടിച്ചത് പോലെ തോന്നി എനിക്ക്. അന്ന് രാത്രി നടന്ന കാര്യം ഞാൻ മറന്നു വരുകയായിരുന്നു.. എന്റെ തൊണ്ട വരാളുന്ന പോലെ തോന്നി.

“ങേ ”

………..

Leave a Reply

Your email address will not be published. Required fields are marked *