ജീവന്റെ പാതി – 1 7അടിപൊളി  

“നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ”

“ധൃതി ഇല്ല നാളെയോ മറ്റന്നാളോ പോകാം ”

” ഇല്ല പെട്ടെന്ന് തന്നെ പോകാം… നമുക്ക് എബൌട്ട്‌ ചെയ്യാം…  അന്ന്  എന്തോ  അങ്ങനെ ഒകെ  സംഭവിച്ചു …. നിന്നോട്  ക്ഷമ പറഞ്ഞാൽ ………. അല്ല  അതിലും വലിയ പാപിയാണ് ഞാൻ  ”

” അബോർട്ട്‌ ചെയ്യണോ…. നിനക്ക് ആളുകളുടെ ജീവൻ എടുക്കുന്നത്.  വലിയ കാര്യമായിരിക്കില്ല… പക്ഷെ ഒരു ജീവൻ എന്റെ കൈകൊണ്ട് പൊലിഞ്ഞതിൽ പിന്നെ ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല  ഈൗ ഒരു പാപം കൂടെ നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് ”

എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിൽക്കനെ കഴിഞ്ഞുള്ളു. രണ്ടു ദിവസം കഴിഞ്ഞു. അടുത്തുള്ള സിറ്റിയിലെ ഒരു വലിയ ഹോസ്പിറ്റലിൽ തന്നെ ഞാൻ അവളെ കൊണ്ട് പോയി.

ഹോസ്പിറ്റലിൽ അവൾ എന്നെ ഹസ്ബൻഡ് എന്ന് പറഞ്ഞാണ് പരിചയപെടുത്തിയത്.

” നീ എന്താ അങ്ങനെ പറഞ്ഞത് ”

ഫോം ഫിൽ ചെയ്തു നഴ്സ് അവിടെ നിന്നു മാറിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.

” പിന്നെ ഇത്  ആരുടെ കുഞ്ഞ് ആണെന്ന് ഞാൻ പറയണം പിഴച്ചു ഉണ്ടായത് ആണെന്നോ ”

ഞാൻ അബോർഷൻ ചെയ്യാം എന്ന് പറഞ്ഞത് മുതൽ നിർവികരതയിൽ എന്നോട് സംസാരിച്ചിരുന്നവൾ ഇപ്പോൾ ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്.

പക്ഷെ അവളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഹോസ്പിറ്റലിൽ അവൾക്ക് റസ്റ്റ്‌ വേണം എന്ന് പറഞ്ഞത് കൊണ്ട്

ഞാൻ അവളെ അടുത്തുള്ള ഹെൽത് സെന്ററുകളിൽ ആക്കി  രാപ്പകൽ ഉറക്കമില്ലാതെ അദ്വാനിച്ചു. റസ്റ്റ്‌ എന്ന് പറഞ്ഞാലും. ഒരു സ്ഥലത്തു അതികനാൾ നിൽക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.  മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ കൽക്കട്ടയിൽ എത്തി അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ തന്ന അഡ്രസ്സിൽ ചെന്ന് പഴയ ഒരു ആക്റ്റീവിസ്റ്റീനെ കണ്ടു. ചെറിയ നെക്സ്ൽ ബന്ധമുള്ള അയാളോട് ഞങ്ങൾ ഒളിച്ചോടി വന്നവരാണെന്ന് പറഞ്ഞു നാട്ടിൽ നിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും അവളുടെ വീട്ടുകാർ കൊല്ലാൻ നടക്കുക ആണെന്നും കള്ളം പറഞ്ഞു. അയൾക്ക് ഞങ്ങൾ പറയുന്നത് കള്ളമാണെന്ന് മനസിലായെങ്കിലും. അവളുടെ അവസ്ഥാ കണ്ട് ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞു. നോർത്ത് ഈസ്റ്റ്‌ ലെ ഒരു ഗ്രാമത്തിൽ അവരുടെ ആളുകൾ ഉണ്ടെന്നും അവിടെ ഗ്രാമീണരെ എഴുതാനും വായിക്കാനും പഠിപ്പിക്കനും ആളെ വേണം പക്ഷെ ശമ്പളം തരാൻ കഴിയില്ല താമസവും ഭക്ഷണവും തരാം പിന്നെ  പ്രസവ സമ്മന്താമായ കാര്യങ്ങൾ എല്ലാം ചെയ്തു തരമെന്നും ഏറ്റു.

” എനിക്ക് ഹിന്ദി അറിയാം ഞാൻ പഠിപ്പിക്കാം ”

എന്റെ പെങ്ങളാണ് ചാടി കേറി പറഞ്ഞത്. ഞാൻ അവളെ ഒന്ന് നോക്കിയതെ ഉള്ളു. പിന്നെയും രണ്ടു ദിവസം എടുത്തതാണ് ഞാനും അവളും അയാൾ പറഞ്ഞ ഗ്രാമത്തിൽ എത്തിയത്. അവിടെ ഞങ്ങൾക്ക് ഒരു കുടിലും അതിനോട് ചേർന്ന് ഒരു ഷെഡ് പോലെ ആളുകളെ പഠിപ്പിക്കുന്ന സ്ഥാലവും ഉണ്ടായിരുന്നു.  അവിടെയുള്ള സ്ത്രീകൾ എന്റെ പതിയെ നല്ലതുപോലെ ശുശ്രുഷിച്ചു. ഞാൻ അവിടെ ഉള്ള ആളുകളുടെ കൂടെ കുടി കൃഷിയും മറ്റും ചെയ്യ്തു.

ഒരു ദിവസം രാത്രി അവൾക്ക് പ്രസവ വേദന തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് അവിടെയുള്ള സ്ത്രീകൾ ഓടി ഞങ്ങളുടെ കുടിലിൽ വന്നു. എന്നെ അവിടെ നിന്നും പുറത്താക്കി. കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ കുടിലിൽ എത്തുമ്പോൾ തന്നെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. എന്റെ മനസ് കുളിരണിഞ്ഞു. ഒരു ആൺകുഞ്ഞു ആയിരുന്നു അത്.

അവനെ എന്റെ കയ്യിലോട്ട് വെച്ച് തന്നപ്പോൾ എന്ത് ഫില്ലിങ് ആണ് എനിക്ക് ഉണ്ടായത് എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല.

കുഞ്ഞിന്റെ ജനന ശേഷംഎന്റെ പാതി കുറച്ചു സന്തോഷത്തിൽ ആയിരുന്നു കാണപ്പെട്ടത്. പക്ഷേ എന്നോട് അവൾ അപ്പോഴും ഒരു അകലം പാലിച്ചു.

ഞാൻ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുമ്പോൾ എല്ലാം അവൾ അവനെ എന്റെ കയ്യിൽ നിന്നും വെടിച്ചു കൊണ്ട് പോകും.

” ഇവനെ അല്ലെ നീ കൊല്ലണം എന്ന് പറഞ്ഞത് ”

” എടി ഞാൻ അപ്പോഴത്തെ……….. ”

ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ കുഞ്ഞുമായി പോകും..

Leave a Reply

Your email address will not be published. Required fields are marked *