കാലഭ്രംശം – 5 1അടിപൊളി  

ആൽമരച്ചുവട്ടിലെ ആ തണുത്ത കാറ്റിലും എന്റെ ശരീരം വിയർക്കുന്നുണ്ടായിരുന്നു. എന്ത് പറയണമെന്നോ, എങ്ങനെ തുടങ്ങണമെന്നോ

എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് വല്ലാത്ത ഭയം തോന്നി.

“എടി… ഇത് നീ കേൾക്കുമ്പോൾ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല. എന്നാലും നീ ഇത് മനസ്സിലാക്കിയേ മതിയാകൂ.”

ഞാൻ വളരെ പതുക്കെ, വാക്കുകൾ പെറുക്കിയെടുത്ത് പറഞ്ഞു തുടങ്ങി.

അതുകേട്ടതും അവളുടെ മുഖത്തെ സംശയം ഒന്നുകൂടി വർദ്ധിച്ചു.

“എടാ നീ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നേ? വട്ടു വല്ലതും ആയോ നിനക്ക്?”

അവൾക്കത് വെറുമൊരു തമാശയായിട്ടോ എന്റെ എന്തോ ഭ്രാന്തായിട്ടോ മാത്രമേ തോന്നിയുള്ളൂ.

“എടി, ഞാൻ സീരിയസ് ആയിട്ടാ സംസാരിക്കുന്നേ…”

എന്റെ ശബ്ദത്തിലെ ഗൗരവം കണ്ട് അവളുടെ മുഖത്തെ ചിരി മാഞ്ഞു.

“ഞാൻ ഇപ്പോ അത് എങ്ങനെയാ പറയുക… എടി, അമ്മ എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. അന്ന് ഞാൻ ചുമ്മാ അമ്മയോട് ഒരു കാര്യം ചോദിച്ചു.

അമ്മയ്ക്ക് പണ്ട് പ്രണയം വല്ലതും ഉണ്ടായിരുന്നോ എന്ന്. കാരണം പ്രണയിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ലല്ലോ.”

ഞാൻ പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, വല്ലാത്തൊരു ആകാംക്ഷയോടെയും അതിലേറെ ശ്രദ്ധയോടെയുമാണ് അവൾ കേട്ടുകൊണ്ടിരുന്നത്.

“ആദ്യം അമ്മ എന്നോട് പറയാൻ മടി കാണിച്ചു. പക്ഷെ എന്റെ നിർബന്ധം കാരണം ഒടുവിൽ അമ്മ പറഞ്ഞു… അമ്മ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു പയ്യനെ ഭയങ്കര ഇഷ്ടമായിരുന്നു എന്ന്.

ആ ഇഷ്ടം വളരെ കാലം നീണ്ടുനിന്നു. എന്നാൽ…”

എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. എനിക്ക് മുന്നോട്ട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“എന്നാൽ? ബാക്കി പറ… നീ എന്താടാ ഈ പറഞ്ഞു വരുന്നേ?”

അവൾ ധൃതികൂട്ടി.

“എടി… ഞാൻ ഈ പറയുന്ന കാര്യം നീ ഒരു കാരണവശാലും അമ്മയോട് പോയി ചോദിക്കരുത്, പറയരുത്.”

ഞാൻ മുൻകൂർ ജാമ്യം എടുത്തു.

“ഇല്ല… നീ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ അശ്വിൻ.”

അവളുടെ ശബ്ദത്തിൽ നേരിയൊരു വിറയൽ കലർന്നിരുന്നു.

ഞാൻ ഒരു ദീർഘനിശ്വാസമെടുത്ത്, എന്റെ നെഞ്ചിടിപ്പുകളെ അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“അമ്മയും ആ പയ്യനും തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നു… അതിൽ അമ്മ പ്രെഗ്നന്റ് ആയി.”

അതുകേട്ടതും അവൾ ശ്വാസമെടുക്കാൻ പോലുമറന്ന് എന്നെത്തന്നെ നോക്കി തറഞ്ഞിരുന്നുപോയി. ഞാൻ വേഗത്തിൽ

ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞുതീർത്തു.

“ഇത് അമ്മയുടെ വീട്ടിലൊക്കെ അറിഞ്ഞ് വലിയ സീൻ ആയി. അമ്മ ഈ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. എല്ലാം ശരിയാക്കാം, എന്തെങ്കിലും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് പോയവനെ പിന്നെ അമ്മ കണ്ടിട്ടില്ല.

അങ്ങനെ വീട്ടിലൊക്കെ അറിഞ്ഞപ്പോൾ, നാട്ടുകാർ അറിയാതിരിക്കാനും കുടുംബത്തിന്റെ മാനം രക്ഷിക്കാനും വേണ്ടി… അവർ ധൃതിപിടിച്ച് നമ്മുടെ അച്ഛന്റെ തലയിൽ അമ്മയെ അടിച്ചേൽപ്പിച്ചു.”

ഞാൻ പറഞ്ഞു നിർത്തി. അവൾക്കൊന്നും മനസ്സിലാകാത്തതുപോലെ, വല്ലാത്തൊരു ശൂന്യതയോടെ അവൾ എന്നെ നോക്കി ചോദിച്ചു.

“അപ്പൊ… ആ പ്രെഗ്ന…”

അവൾക്ക് ആ വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല. അതിനുമുൻപേ ഞാൻ ഇടക്കുകയറി പറഞ്ഞു.

“അതെ… ആ കാമുകനുണ്ടായ ആ കുട്ടി… അത് നീയാണ്.”

അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞാൻ നോട്ടം വെട്ടിച്ച് ദൂരേക്ക് നോക്കിയിരുന്നു. ആ നിമിഷം അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുപത് വർഷത്തോളം അവൾ വിശ്വസിച്ചിരുന്ന ലോകം, അവൾ സ്നേഹിച്ചിരുന്ന അമ്മ… എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാവുകയായിരുന്നു.

“നീ എന്തൊക്കെയാടാ ഈ പറയുന്നേ അശ്വിൻ? വെറുതെ ഓരോന്ന് ഉണ്ടാക്കി പറയരുത്…”

സങ്കടം കൊണ്ടു നിറഞ്ഞ കണ്ണുകളോടെ, തീർത്തും തകർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു. ആ സത്യം അംഗീകരിക്കാൻ അവളുടെ മനസ്സ് അപ്പോഴും തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *