കാലഭ്രംശം – 5 1അടിപൊളി  

“എടി… നമ്മുടെ അമ്മയെപ്പറ്റി ഞാൻ ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കുമോ?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നേരെ നോക്കി.

“എനിക്ക് അതിന്റെ ആവശ്യം എന്താണ്? അമ്മ എന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ ആണിത്. അത് നീയും കൂടി അറിയണം എന്ന് എനിക്ക് തോന്നി, അതുകൊണ്ടാ ഞാൻ വന്ന് പറഞ്ഞത്.

എനിക്ക് വേണമെങ്കിൽ ഇത് നിന്നോട് പറയാതെയും ഇരിക്കാമായിരുന്നു. പക്ഷെ… എനിക്ക് അതിനു കഴിഞ്ഞില്ല.”

ആ ആൽമരച്ചുവട്ടിൽ വലിയൊരു നിശബ്ദത പടർന്നു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു. സ്വന്തം ജന്മത്തിന്റെ വേരുകൾ തനിക്കറിയാത്ത ഏതോ ഒരാളിലാണെന്ന വലിയ സത്യം അവളുടെ ഹൃദയത്തെ കീറിമുറിക്കുകയായിരുന്നു.

കാലത്തിന്റെ വലിയൊരു അനിവാര്യതയ്ക്ക് വേണ്ടി, എന്റെ സ്വന്തം ചേച്ചിയുടെ ഹൃദയം ഞാൻ തന്നെ തകർത്തെറിയുന്നത് നോക്കിനിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ…………….

( തുടരും )..

_____________________________________________

അടുത്ത

പാർട്ട് പാർവണത്തിന്റെ climax കഴിഞ്ഞതിനു ശേഷം. അതുവരെ എല്ലാരും ഒന്ന് wait ചെയ്യുക…….

-മയക്കണ്ണൻ -©

Leave a Reply

Your email address will not be published. Required fields are marked *