കണക്കുപുസ്തകം – 2 Like

Kambi Kadha – കണക്കുപുസ്തകം – 2

Related Posts


: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്

: അപ്പൊ ഏതുനേരവും കാമറ നോക്കി ഇരിപ്പാണല്ലേ..

: അയ്യേ… എന്നോട് അങ്കിൾ വിളിച്ചു പറഞ്ഞിട്ട് നോക്കിയതാ.. അല്ല, ഇതുപോലൊരു സംഭവം ആ ഓഫിസിൽ ആദ്യമായിട്ടല്ലേ. എന്തുപറ്റി… ഏട്ടന് ഒരാളോട് ഇത്ര വിശ്വാസം തോന്നാൻ.. അല്ലെങ്കിൽ ജാതകം വരെ നോക്കിയാലും ബോധിക്കാത്തത് ആണല്ലോ

: നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാമെടി…

: ഹേയ് അത് വേണ്ട.. എന്റെ ഏട്ടൻ ഒരാളെ നല്ലത് പറയണമെങ്കിൽ അത് ഒരു ഭൂലോക സംഭവമായിരിക്കും. പിന്നെ ആള് കൊള്ളാം.. എനിക്ക് ഇഷ്ടായി.

: എന്ന രാമേട്ടനെ പറഞ്ഞുവിട്ടാലോ… പെണ്ണ് ചോദിക്കാൻ

: അയ്യട മോനെ.. സമയമാവുമ്പോ ഞാൻ പറയാം ട്ടോ.. ഇനി എന്റെ പുന്നാര ആങ്ങള വന്നേ… മുറിയൊക്കെ ആകെ അലങ്കോലമായി കിടക്കുവാ…എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കണം.

: വാ… നീ കൂടി വന്നില്ലേ.. ഇനി വേണം നമുക്ക് ഓരോന്നായി തുടച്ചുനീക്കി കണക്ക് പുസ്തകം മടക്കിവച്ച് പെട്ടിയിലടക്കാൻ…

……..(തുടർന്ന് വായിക്കുക)………..

മൂന്നുപേരുംകൂടി മുറിയൊക്കെ വൃത്തിയാക്കി കുളിച്ച് ഫ്രഷായശേഷം പുറത്തുപോയി ഭക്ഷണവും കഴിച്ച് വീട്ടിൽ തിരിച്ചെത്തി. തിരിച്ചുവരുന്നവഴി ഓഫീസിൽ പോയി രാമേട്ടന്റെ കാർ എടുക്കാൻ മറന്നില്ല. കമ്പനിയുടെ അറിയപ്പെടാത്ത ഡയറക്ടർമാരിൽ ഒരാളാണ് വൈഗാലക്ഷ്മി. അതുകൊണ്ടുതന്നെ ഹരി എപ്പോഴും ഓഫീസിലെ ഏത് പ്രധാന തീരുമാനവും എടുക്കുന്നത് വൈഗയുടെകൂടി സാനിധ്യത്തിൽ മാത്രമായിരിക്കും. വരുമാനവും ലാഭ നഷ്ട കണക്കുകളുമെല്ലാം കണക്കാക്കിയ ശേഷം നല്ലൊരു തുക ബോണസായി നൽകുവാൻ തീരുമാനമെടുത്ത ശേഷമാണ് രാമേട്ടൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്.

: ഏട്ടാ… അങ്ങനെ നമ്മൾ ഇവിടെയും മാർക്കറ്റ് പിടിച്ചുതുടങ്ങി അല്ലെ..

: നമ്മൾ പ്രതീക്ഷിച്ചതിനേക്കാളും ഉയരത്തിലാണ് ഇപ്പൊ നമ്മുടെ മാർക്കറ്റ് ഷെയർ… നമുക്ക് ഉണ്ടായ അധിക വിറ്റുവരവ് അവറാച്ചന്റെ ഉറക്കം കെടുത്തും…

: പക്ഷെ ഇപ്പോഴും അവരറിയാത്ത ഒന്നില്ലേ…ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലയെന്ന്…
ഇതുപറയുമ്പോൾ കണ്ണുകൾ നിറഞ്ഞ വൈഗയെ ഹരി തന്റെ മാറോട് ചേർത്തുപിടിച്ചു. വളർച്ചയുടെ ഘട്ടങ്ങളിലൊന്നും അമ്മയില്ലാതെ വളർന്ന വൈഗയ്ക്ക് എല്ലാം തന്റെ ഹരിയേട്ടനാണ്. ഉമ്മറത്ത് കിടത്തിയ രണ്ട് ശവശരീരങ്ങളിൽ കെട്ടിപിടിച്ച് കരഞ്ഞ ആ കൊച്ചുകുട്ടി പിന്നീട് തേങ്ങിക്കരഞ്ഞുറങ്ങിയത് മുഴുവൻ ഹരിയുടെ നെഞ്ചിലാണ്. അമ്മവീട്ടിൽ അമ്മാവന്റെയും അമ്മായിയുടെയും സ്നേഹലാളനകൾ ഏറ്റുവാങ്ങി വളർന്ന രണ്ടു കുട്ടികൾ ഇന്ന് മാനംമുട്ടെ വളർന്നു. പെങ്ങൾക്കുവേണ്ടി തന്റെ ജീവിതം മാറ്റിവച്ച ഹരിയെക്കുറിച്ചോർത്ത് വൈഗാലക്ഷ്മി എന്നും അഭിമാനിച്ചിരുന്നു. തന്റെ ഇഷ്ടങ്ങളേക്കാൾ ഹരി പ്രാധാന്യം നൽകിയത് വൈഗയുടെ ഇഷ്ടങ്ങൾക്കാണ്. കുട്ടികളില്ലാത്ത അമ്മാവനും അമ്മായിക്കും രണ്ടുമക്കളെ കിട്ടിയ സന്തോഷത്തിൽ അവർ രണ്ടുപേരെയും നേർവഴിക്ക് നടത്തി ജീവിത വിജയങ്ങൾ കൈപ്പിടിയിലൊതുക്കാൻ പ്രാപ്തരാക്കി.

നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതും പത്ര മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതുമായ ലക്ഷ്മണന്റെ ആത്മഹത്യ ഹരിയെ മാനസികമായി വല്ലാതെ തളർത്തിയ കാലം. സ്കൂളിലും നാട്ടുകാർക്കിടയിലും കളിയാക്കലുകൾ കേട്ടുവളർന്ന ഹരിക്ക് സ്വന്തം അച്ഛനോട് വെറുപ്പ് തോന്നിത്തുടങ്ങിയ കാലം. കഥയറിയാതെ ഏട്ടന്റെ കൈപിടിച്ച് സ്കൂളിലേക്ക് പോയിരുന്ന വൈഗയെ മറ്റു വിദ്യാർഥികൾ കുത്തിനോവിച്ചപ്പോൾ അവളെ ചേർത്തുടിച്ച് തല കുനിച്ച് നടന്ന ഹരിക്ക് മനസ്സിൽ വാശിയായിരുന്നു ഒരിക്കലെങ്കിലും ഈ നാട്ടിലൂടെ തലയുയർത്തി നടക്കണമെന്ന്.

പഠനം കഴിഞ്ഞ് സ്വന്തമായി സമ്പാദിക്കാനും, ചെറിയ സംരംഭങ്ങൾ തുടങ്ങി ബിസിനസിലേക്ക് ചുവടുവച്ചപ്പോഴും ഹരി അറിയാത്ത ഒരു സത്യമുണ്ടായിരുന്നു. ഹരി വളർന്ന് നല്ലൊരു നിലയിൽ എത്തുന്നതുവരെ അമ്മാവൻ അവനിൽനിന്നും മറച്ചുവെച്ച സത്യം. ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് ഹരിക്ക് കൊടുക്കാനായി ലക്ഷ്മണൻ എഴുതി പോസ്റ്റ് ചെയ്ത കത്ത്. ആ കത്ത് വായിച്ചു കഴിഞ്ഞതും ഹരി തന്റെ അച്ഛനെയോർത്ത് വിലപിച്ചു. സത്യമറിയാതെ ഇത്രയും നാൾ അച്ഛനെ വെറുത്തിരുന്ന ഹരിയുടെ പിന്നീടുള്ള ലക്ഷ്യം കെട്ടുകഥയുടെ ചുരുളഴിക്കലായി മാറി. വൈഗയെ പഠിപ്പിച്ച് ഉന്നതപദവിയിൽ എത്തിക്കുന്നതുവരെ ഹരിക്ക് വിശ്രമമില്ലായിരുന്നു. തന്റെ യൂണിഫോമിൽ ആദ്യത്തെ സല്യൂട്ട് സ്വന്തം ഏട്ടന് നൽകികൊണ്ട് ജോലിയിൽ പ്രവേശിച്ച വൈഗയുടെ സഹായത്തോടെ ബ്ലെസ്സിയെയും അമ്മയെയും തിരയുകയായിരുന്നു ഹരി ഇത്രയും നാൾ. അവസാനം യാദൃച്ഛികമായി ബാറിൽവച്ച് മേരിയെ കണ്ടുമുട്ടിയ ഹരി വൈഗവഴി മാലപ്പടക്കത്തിന് തിരികൊളുത്തി. ലക്ഷ്മണന്റെ മകളാണ് ബാറിലെ റെയ്ഡിന് പിന്നിലെന്ന് അവറാച്ചനെ അറിയിച്ചുകൊണ്ട് തന്നെ കളി തുടങ്ങണമെന്ന് ഹരിയുടെ നിർബന്ധമായിരുന്നു. പെണ്ണിനെ ഇറക്കി കളിച്ചവർക്ക് പെണ്ണിനെ വച്ചുതന്നെ ചെക്ക് പറയുന്ന രീതി അവറാച്ചന് മനസ്സിലാവാൻ കിടക്കുന്നതേ ഉള്ളു.

: ഏട്ടാ… എന്റെ ഇങ്ങോട്ടുള്ള ട്രാസ്‌ഫെറിന് കേരളത്തിൽ നിന്നുള്ള ഏതോ ടീം കളിച്ചിട്ടുണ്ടെന്നാണ് കിട്ടിയ അറിവ്… അത് മിക്കവാറും അവറാച്ചനും മോനും ആയിരിക്കും

: പേടിയുണ്ടോ മോൾക്ക്…

: എന്റെ ഏട്ടനുള്ളപ്പോഴോ….

: അവറാച്ചനും അന്നമ്മയ്ക്കും ഇതുവരെ മനസിലായിട്ടില്ല ലാലാ ഗ്രൂപ്പിന്റെ സാരഥികൾ ആരാണെന്ന്. നമ്മുടെ വളർച്ച കണ്ട് അസൂയ മൂത്തിട്ട് നമ്മുടെ ടീമിൽ നിന്നുള്ള കുറച്ചുപേരെ വലിയ ഓഫർ കൊടുത്ത് റാഞ്ചാനുള്ള നീക്കമൊക്കെ നടക്കുണ്ട് അണിയറയിൽ.

: ചതിയിലൂടെ തകർക്കാൻ നോക്കും… അതാണല്ലോ ശീലം. ഏട്ടൻ സൂക്ഷിക്കണം.

: ഉം… ഇനി നീയില്ലേടി എന്റെ കൂടെ. അവറാച്ചന്റെയും കുടുംബത്തിന്റെയും അടിവേര് മാന്തിയിട്ടേ നമുക്ക് വിശ്രമമുള്ളൂ.

: ബ്ലെസ്സിയെ മറന്നോ ഏട്ടൻ…

: അവളെ നമ്മളായിട്ട് ഒന്നും ചെയ്യണ്ട…. എന്റെ മനസ്സിൽ വേറെയാണ് പ്ലാൻ…

……../………/………./……..

കാലത്ത് തന്നെ വീട്ടിൽ നിന്നും ഇറങ്ങിയ വൈഗ ജോയിൻ ചെയ്യാനായി കമ്മീഷണർ ശ്യാമപ്രസാദിന്റെ ഓഫിസിലേക്കാണ് പോയത്. പുള്ളിക്കാരൻ രാവിലെതന്നെ നല്ല ചൂടിലാണ്. തന്റെ കയ്യിലുള്ള ഓർഡർ അദ്ദേഹത്തെ ഏല്പിച്ച് വൈഗ ഡ്യൂട്ടിലയിൽ ജോയിൻ ചെയ്തു…

: വൈഗാലക്ഷ്മി….

: അതെ സാർ.

: കേരളത്തിൽ പോസ്റ്റിങ്ങ് കിട്ടുമായിരുന്നിട്ടും ബോംബെ തിരഞ്ഞെടുത്ത വൈഗയ്ക്ക് ഇപ്പൊ എന്തേ ഒരു ട്രാൻസ്ഫെറിന് അപേക്ഷിക്കാൻ തോന്നിയത്..

Leave a Reply

Your email address will not be published. Required fields are marked *