ആന്മരിയ – 6 Like

അതിൽ ഉള്ള പല ചെറുപ്പക്കാരും എന്നെ പേടിയോടെ നോക്കുന്നുണ്ട്. ഇനി അവന്മാർ ഒരാൾ വിളിക്കുമ്പോ ഒന്നും നോക്കാതെ ഒരുത്തനെ തല്ലികൊല്ലാൻ ഇറങ്ങില്ല.ഞാൻ എന്റെ ടെമ്പർ കണ്ട്രോൾ ചെയ്യാൻ ശ്രേമിച്ചു ഇവിടെ നിന്നും എന്ത് വിലകൊടുത്തും രക്ഷപെട്ടെ പറ്റു. ദേഷ്യം പിടിച്ചു നിക്കുമ്പോൾ എനിക്ക് ചിന്തിക്കാൻ സാധിക്കാറില്ല. ഞാൻ സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.ഓരോ നടത്തത്തിലും ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഇരുന്നു.ഒരു വിധം മൈൻഡ് ക്ലിയർ ആയപ്പോൾ ചിന്ദിക്കാൻ തുടങ്ങി. ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് ആരും കാണാൻ ചാൻസ് ഇല്ല പിന്നെ അവർ തിരഞ്ഞു കണ്ണൂർ വരെ എങ്ങനെ എത്തി എന്ന് മനസിലാകുന്നില്ല. ഫോളോ ചെയ്തതാണെങ്കിൽ ഞങ്ങൾ കണ്ണൂർ എത്തിയപ്പോ തന്നെ അവരും പുറകിൽ എത്തേണ്ടതാണ്.ഞങൾ എവിടെയാണ് ഉള്ളത് എന്ന് എനിക്കും അനീഷക്കും മരിയക്കും മാത്രമേ അറിയൂ.
അനീഷക്ക് അവരെ അങ്ങനെ പരിജയം ഇല്ല. വിളിച്ചു പറയാൻ ചാൻസ് ഇല്ല.അതുമല്ല അങ്ങനെ പുറകിന്നു കുത്തുന്ന ഒരുത്തി അല്ല അവൾ അവൾ കുത്തുന്നെങ്കിൽ നെഞ്ചിൽ കണ്ണിൽ നോക്കി നിന്നു കുത്തും. പിന്നെ ഞാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ മരിയ….. ഞാൻ പെട്ടെന്ന് എഴുന്നേറ്റു നിന്നു. ഞാൻ ഇത്രയും നേരം എങ്ങനെ ഇത് മിസ്സ്‌ ചെയ്തു എന്നെനിക്കു വിശ്വസിക്കാൻ ആയില്ല.ഈശ്വരാ….എനിക്ക് അപ്പോൾ ഇന്ന് രാവിലെ മുതൽ നടന്ന എല്ലാ കാര്യങ്ങളും ഓർമ വരാൻ തുടങ്ങി.എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.ഞാൻ വിചാരിച്ചത് മരിയ വെറും പൊട്ടിപെണ്ണായിരിക്കും എന്ന്. പക്ഷെ അല്ല.ഇപ്പൊ എല്ലാം പീസുകളും ഒന്നൊന്നായി അടുത്തു.മരിയ…. മരിയ.. മരിയാ…ഞാൻ എൻറെ ജീവിതം പണയം വച്ചു മറ്റൊരുത്തനു വേണ്ടി കല്യാണം പോലെയുള്ള അത്ര വലിയ റിസ്ക് അവൾ ചോദിച്ചാൽ എന്നല്ല ആര് ചോദിച്ചാലും എടുക്കില്ല എന്നവൾക്കാരൊയാമായിരുന്നു അതുകൊണ്ട് ഒന്നരമാസം പീഡനം സഹിച്ചു. എന്നെ വിളിച്ചില്ല.

മരിയ…. മരിയ…. മരിയ… അവസാന നിമിഷം നല്ലൊരു പ്ലാനുമായി എന്നെ വിളിച്ചു. വളരെ നല്ലൊരു പ്ലാൻ. എന്റെ അനുവാദമില്ലാതെ എന്റെ ഭാര്യയായി ആ സുരക്ഷിതത്തിൽ അവളുടെ വീട്ടുകാരെ പേടിക്കാതെ കഴിയാൻ ഉണ്ടാക്കിയ പ്രെഗ്നനൻസി പ്ലാൻ. അതിൽ ഞാൻ വീണില്ല. അവളെ വിളിച്ചു സംസാരിച്ചു ആ പ്ലാൻ ഞാൻ പൊളിച്ചു.സഹായിക്കാൻ വേണ്ടി മാത്രം വരാം എന്നേറ്റു. കല്യാണം കഴിക്കില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. മരിയ… മരിയ…. മരിയ… ഒരു പ്ലാൻ ചീറ്റിയപ്പോൾ അതിലേറെ ഈസി ആയ മറ്റൊരു പ്ലാൻ അവൾ തിരഞ്ഞെടുത്തു.മരിയ…. മരിയ… മരിയ…എന്നെ കൊണ്ട് തന്നെ അവളോട് ‘എന്നെ കെട്ടുമോ’എന്ന് കെഞ്ചിപ്പിക്കുക .കൃത്യം പറയുവാണെങ്കിൽ എന്നെ ഞാൻ ഇപ്പൊ നിൽക്കുന്ന സ്ഥലത്ത് നിർത്തുക പോലീസ് സ്റ്റേഷനിൽ. ഒന്നെങ്കിൽ അവളെ കല്യാണം കഴിക്കുക അല്ലെങ്കിൽ ജയിലിൽ കഴിയുക എന്ന രണ്ടേ രണ്ടു വഴി മാത്രവുമായി. മരിയ…. മരിയ…മരിയ…

ഇപ്പൊ എല്ലാം എനിക്ക് മനസിലായി.എന്ത് കൊണ്ട് അവൾ അവളുടെ ഒരൊറ്റ മുറിവ് മറക്കാൻ ശ്രമിക്കാഞ്ഞത്. എല്ലാം എനിക്ക് കാണിച്ചു തന്നത്. എന്റെ മുന്നിൽ വളരെ വീക് ആയി അഭിനയിച്ചത്. എന്റെ വിശ്വാസം പിടിച്ചു പറ്റാൻ കാറിൽ സ്വാർണവും വച്ചു കയ്യിൽ വെറും ആയിരം രൂപ വച്ചു ധൈര്യത്തിൽ ഇറങ്ങി പോയത്. ഞാൻ അവളെ അടുത്ത് എത്തിയപ്പോ തന്നെ അവൾക്കു ബോധം പോയത്. അത്ര നേരം ബോധം ഇല്ലാതിരുന്ന അവൾ അനീഷയുടെ കാൾ വന്നപ്പോ പെട്ടെന്ന് എണീറ്റത്.എന്റെ വിശ്വാസം പിടിച്ചുപറ്റാൻ അവളോട് എനിക്ക് വേണ്ടി സംസാരിച്ചത് എന്നോട് കെഞ്ചരുത് എന്ന് പറഞ്ഞത്. അതൊരു വാണിംഗ് ആയിരുന്നോ എന്നെ കൊണ്ട് അവൾ അവളോട് കെഞ്ചിക്കും എന്ന് അവൾ പറയാതെ പറഞ്ഞതാകുമോ.
മരിയ…. മരിയ… മരിയ…. അവളുടെ ആദ്യത്തെ പ്ലാൻ പൊട്ടിയപ്പോ പിന്നെ ചെയ്യാൻ പറ്റുന്ന പ്ലാനുകളിൽ ഏറ്റവും ഈസിയുള്ളതും വളരെ എഫക്റ്റീവ് ആയതുമായ ഒരു പ്ലാൻ തിരഞ്ഞെടുത്തു. എന്നെ പോലെ തന്നെ. എന്റെ കൂടെ ഇറങ്ങി വരുക, എന്റെ വിശ്വാസം പിടിച്ചു പറ്റുക, എന്റെ കൂടെ താമസിക്കുക, അവളുടെ വീട്ടുകാരെ സ്ഥലവിവരം അറിയിക്കുക, അവർ വരുമ്പോൾ ഞാൻ എന്തായാലും അവളെ പ്രൊട്ടക്ട ചെയ്യാൻ fight ചെയ്യും അതിലൂടെ പോലീസ് കേസ് ആക്കുക.എന്നെ കൊണ്ട് തന്നെ അവളെ പ്രൊപ്പോസ് ചെയ്യിപ്പിക്കുക.ഒരു മാലാഖയെ പോലെ പോലീസ് കേസിൽ നിന്നും എന്നെ കല്യാണം കഴിച്ചു രക്ഷിക്കുക. എന്റെ വിശ്വാസം പിടിച്ചു പറ്റുക, അവളെ മറ്റവൻ വരുന്ന വരെ എന്നെ അങ്ങനെ പറ്റിച്ചു എന്റെ പ്രൊട്ടക്ഷനിൽ ഈസി ആയി ജീവിക്ക,

Leave a Reply

Your email address will not be published. Required fields are marked *