ആന്മരിയ – 6 Like

ഞാൻ വിളിച്ചു ചോദിച്ചപ്പോ എന്നെ മറന്നിട്ടില്ലായിരുന്നു എന്ന് അവളും സമ്മതിച്ചു ഞങ്ങൾ ഒന്ന് കൂടെ ഒരുമിച്ചു പക്ഷെ പെട്ടെന്ന് അവൾ എന്നോടുമായിട്ടുള്ള എല്ലാ കോണ്ടാക്റ്റും കട്ട്‌ ചെയ്തു ഞാൻ വിചാരിച്ചത് അവൾ എന്നെ വീണ്ടും ഇട്ടു പോയി എന്നാണ് പക്ഷെ ഒന്നര മാസത്തോളം ആയെന്നു തോന്നുന്നു അവൾ പിന്നേം വിളിച്ചു കരഞ്ഞുപിടിച്ചു അവളെ വന്നു കൂട്ടികൊണ്ട് പോകാൻ പറഞ്ഞു. അവളെ ഇവർ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു അത് നിരസിച്ചതിന് ഇവളെ പീഡിപ്പിക്കുക ആയിരുന്നു. അത് കേട്ടതും ഞാൻ അവളെ വന്നു ആരും അറിയാതെ കൂട്ടി കൊണ്ട് അനീഷയുടെ അടുത്ത് വന്നു ഇവൾ ഡോക്ടർ ആണല്ലോ. മരിയയുടെ അസുഖം എല്ലാം മാറിയിട്ട് വിവാഹം കഴിക്കാനായിരുന്നു പ്ലാൻ എന്നാൽ അപ്പോയെക്കും ഇവർ എല്ലാവരും കൂടെ മുന്ന് കാറും ആയി ഏട്ടന്റെ വീട്ടിൽ എത്തി. സാർ ഒന്ന് അവളെ നോക്ക് ഇവളോട് ഈ രീതിയിൽ കണ്ണി ചോരയില്ലാതെ പെരുമാറിയ ഇവർക്ക് ഞാൻ അവളെ വിട്ടു കൊടുക്കുമോ.
ഓളോച്ചോടി എന്നും പറഞ്ഞു കൊന്നു വരെ കളഞ്ഞേക്കാം എന്റെ പെണ്ണിനെ അങ്ങനെ ആരും ചെയ്യുന്നത് എനിക്ക് സഹിക്കില്ല.എന്നിട്ടും ഞാൻ അവരോട് ഒന്നും പറഞ്ഞില്ല ലീഗൽ ആയിട്ടു മൂവ് ചെയ്യാം എന്നാണ് വിചാരിച്ചത്. പക്ഷെ അവരാണ് കമ്പും വടിയും കത്തിയുമൊക്കെ ആയി എന്നെ തല്ലാൻ വന്നത്. എന്റെയും മരിയയുടെയും ജീവൻ രക്ഷിക്കാൻ എനിക്ക് fight ചെയ്യേണ്ടി വന്നു. അല്ലെങ്കിൽ ഞങളുടെ മുമ്പിൽ മരണമായിരുന്നു.നമ്മുടെ കേരളത്തിൽ ഇത്രയും നല്ല പോലീസുകാർ ഉണ്ടായിട്ടും ഒന്നരമാസം എന്റെ പെണ്ണിനെ അവർ ഉപദ്രവിച്ചു എന്നെ സ്നേഹിച്ചതിന്.

ഇനി ഞാൻ ജയിലിൽ പോയി അവർ ഇവളെ കൊണ്ട് പോകുകയാണെങ്കിൽ ഇവൾ എന്തൊക്കെ സഹിക്കേണ്ടി വരും എന്നെനിക്കറിയില്ല. ഒന്ന് സഹായിക്കണം സാർ. സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ. ഒരാൾ ആരെ വിവാഹം കഴിക്കണം എന്നത് അയ്യാളുടെ തീരുമാനം അല്ലെ അല്ലാതെ അത്ര കാലം നോക്കി വളർത്തി എന്ന് പറഞ്ഞു വേറൊരാൾ പറയുന്ന പോലെ ജീവിതകാലം മുഴുവൻ ജീവിക്കണം എന്നുണ്ടോ..? “ഞാൻ പറഞ്ഞു കഴിഞ്ഞപ്പോയെക്കും എല്ലാവരും സൈലന്റ് ആയിരുന്നു. എല്ലാരും എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. അയാൾ മെല്ലെ എഴുന്നേറ്റ് അവളുടെ അച്ഛന്റെ അടുത്ത് പോയി കാരണം നോക്കി ഒന്നങ് പൊട്ടിച്ചു.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ നിനക്ക് പറയാനുള്ളത് മൊത്തം പറഞ്ഞോണം മറ്റുള്ളവർ അവർക്കു പറയാനുള്ളത് പറയുമ്പോൾ കൊണക്കാൻ നിക്കരുത് എന്ന്”അയാൾ ഒരു അലർച്ചയിൽ ചോദിച്ചു.ഞാൻ പറഞ്ഞോണ്ടിരുന്നപ്പോൾ പല തവണ എന്നെ അയാൾ ഇന്റെരെപ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. Si തിരിച്ചു സീറ്റിൽ വന്നിരുന്നു. അടുത്തത് അനീഷയോടെയാരുന്നു ചോദ്യം. “നിനക്ക് ഇവരെ അറിയോ. ഇവളെ ചികിൽസിച്ചത് നീയല്ലേ നിനക്ക് എന്താ പറയാനുള്ളത്” അനീഷ എപ്പോഴത്തെയും പോലെ ബോൾഡ് ആയി മറുപടി പറയാൻ തുടങ്ങി. “എനിക്ക് ഇവരെ രണ്ടു പേരെയും സ്കൂൾ കാലം മുതൽ അറിയാം. എൻറെ അറിവ് വച്ചു ഇവൻ ഇങ്ങനെ പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന ഒരുത്തൻ അല്ല. ഇവളും വാശിക്കാരി ആണ്. അവനു വേണ്ടി ഇത്രക്ക് പീഡനം സഹിച്ചു എന്ന് പറഞ്ഞാലും എനിക്ക് വലിയ വിശ്വാസക്കുറവൊന്നും ഇല്ല. പിന്നെ ഇവരുടെ ലവിന്റെ കാര്യം എനിക്കറിയില്ലായിരുന്നു. ഇവളുടെ ദേഹത്തു ചവിട്ട് കിട്ടിയതിന്റെയും അടി കിട്ടിയതിന്റെയും ചതവുകളും ന്യൂട്രിർഷൻസ് കിട്ടാത്തതിന്റെ ക്ഷീണവും ഉണ്ട്.
അതുമല്ല എന്റെ അടുത്ത് എത്തിയപ്പോൾ വളരെ ഡിഹയ്ഡ്രെറ്റഡ് ആയിരുന്നു. ചെവിയിൽ ചെറിയ ഡാമേജ് ഉണ്ട് കൃത്യമായി ട്രീറ്റ്‌ ചെയ്തില്ലെങ്കിൽ അത് കേൾവികുറവിന് കാര്ണമായേക്കാം. എല്ലാ ഇഞ്ചുറിയും പല പ്രാവിശ്യമായി ഉണ്ടായതാണ്. ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. കുറെ ഉണങ്ങിയ മുറിവും മാറാനായ ചതവും അവളുടെ ദേഹത്ത് ഉണ്ട്. ഇത്രയൊക്കെയേ എനിക്ക് പറയാനൊള്ളൂ.” അവൾ പറഞ്ഞു നിർത്തി. അവളുടെ കാര്യത്തിൽ എനിക്ക് പേടിയില്ലായിരുന്നു. അവൾ എന്റെ ഭാഗമേ നിക്കു എന്ന് എനിക്കറിയാമായിരുന്നു. പിന്നീട് ചോദിച്ചത് ഏട്ടനോടായിരുന്നു. ഏട്ടനും സംസാരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *