ചെയ്യേണ്ടത് ഇത്ര മാത്രം എന്റെ കൂടെ ഇറങ്ങി വരുക വീക് ആയി അഭിനയിക്കുക. അപ്പൊ വഴിയിൽ കളയാതെ ഒപ്പം കൊണ്ടുപോകും പിന്നെ എവിടെയെങ്കിലും എത്തിയ എങ്ങനെയെങ്കിലും സ്ഥലവും എന്നേയേം കാണിച്ചു കൊടുക്കുക. അവളുടെ പാർട്ട് തീർന്നു ബാക്കി ഒക്കെ ഞാൻ നോക്കിക്കോളും. ഈസി പ്ലാൻ, എഫക്റ്റീവ് പ്ലാൻ … മരിയാ….. മരിയാ…. മരിയാ… പെർഫെക്ട് കാൽക്യൂലേഷൻ, പെർഫെക്ട് പ്ലാനിങ്, പെർഫെക്ട് എക്‌സിക്യുഷൻ, നീ എനിക്ക് പറ്റിയ എതിരാളി തന്നെ.ഇനി എനിക്ക് ഒരു സംശയവും ഇല്ല.ഞാൻ ഒന്ന് ചോദിച്ചാൽ അവൾ എന്നെ കല്യാണം കഴിക്കും അവളുടെ വീട്ടുകാരുടെ കൂടെ പോകില്ല. പക്ഷെ ഞാൻ ചോദിക്കണോ…?. എനിക്കങ്ങനെ ആരോടും തോറ്റു കൊടുത്ത് ശീലം ഇല്ല. അവൾക്ക് അത്രക് ചിന്ദിക്കാമെങ്കിൽ എനിക്കും ഒരു പ്ലാൻ ക്രിയേറ്റ് ചെയ്യാം.
ഞാൻ ഇരുന്നു ആലോചിക്കാൻ തുടങ്ങി. ഇപ്പോ എന്റെ മൈൻഡ് ഷാർപ് ആയിരുന്നു. അവളോട് കളിക്കുമ്പോ പഴയ പോലെ അല്ല ബുദ്ധിക് കളിക്കണം.എന്റെ പേരിൽ കേസ് വന്നാൽ അതിൽ നിന്നും ഊരിപോരാൻ എനിക്കെന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് കണക്കു കൂട്ടി തുടങ്ങി.മൈൻഡ് ക്ലിയർ ആയപ്പോൾ തന്നെ ഐഡിയകൾ വരാൻ തുടങ്ങി.എനിക്കൊരു ലോയെറിനെ വേണം.ക്രിമിനൽ ലോയർ ആണെങ്കിൽ അത്രയും മെച്ചം,
അറേഞ്ച് ചെയ്യാം.ഏട്ടനെ കൊണ്ട് അവരുടെ പേരിൽ ഒരു കേസ് ഫയൽ ചെയ്യിക്കണം. അവരുടെ പേരിൽ എത്ര കേസ് ഉണ്ടോ അത്രയും കോടതിയിൽ ആയുധമായി ഉപയോഗിക്കാം. അനീഷയുടെ വീടിന്റെ അടുത്തുള്ള ആരെയെങ്കിലും സാക്ഷിയായി കിട്ടണം കോടതിയിൽ ഞാൻ എന്റെയും മരിയയുടെയും ജീവൻ രക്ഷിക്കാനാണ് fight ചെയ്തതെന്ന് ടെസ്റ്റിമോണി ചെയ്യാൻ ആളുണ്ടെങ്കിൽ എന്റെ ഭാഗം ഒന്ന് കൂടെ ശ്കതമാകും. അടി നടക്കുമ്പോൾ അങ്ങോട്ട് കയറി ചെന്നു അടിക്കാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. ഇങ്ങോട്ട് വന്നവരെ ആണ് ഞാൻ അടിച്ചത്.കണ്ടു നിൽക്കുന്ന ആർക്കും അത് ഡിഫെൻസ് ആയെ തോന്നു.
ഞാൻ അടിച്ചിട്ടവരെ കുറിച് അന്വേഷിക്കണം. അവർക്കു ഏതേലും ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉണ്ടെങ്കിൽ അതും എന്നെ വല്ലാണ്ട് ഹെല്പ് ചെയ്യും. അനീഷ ഡോക്ടർ ആണ്. അവൾ ആണ് മരിയയെ ട്രീറ്റ് ചെയ്തത് അവൾ മരിയയുടെ മുറിവുകളുടെ കാലപഴക്കം തെളിയിക്കാൻ കഴിഞ്ഞാൽ അസ്സ്വാൾട്ട് നടക്കുമ്പോൾ ഞാൻ കോഴിക്കോട് ആയിരുന്നു എന്നെനിക്കു തെളിയിക്കാൻ സാധിക്കും. എന്റെ ഫോണിൽ ഫോൺ റെക്കോർഡിങ് ഉണ്ട് അതിൽ അവൾ വിളിച്ചു വരാൻ പറഞ്ഞത് ഡിസ്പ്ലേ ശെരിയാക്കിയാൽ എടുക്കാൻ പറ്റിയെക്കും.അതിൽ അവൾ തന്നെ സമ്മതിച്ചിട്ടുണ്ട് അവളുടെ വീട്ടുകാരണ് അവളെ ഉപദ്രവിച്ചത് എന്ന്. എന്റെ അക്കൗണ്ടിൽ നിന്നും അവളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത അമൌണ്ടിന്റെ ഡീറ്റെയിൽസ് ബാങ്കിൽ പോയാൽ ലഭിക്കാവുന്നതേ ഒള്ളു.
ബാംഗ്ലൂരിൽ നിന്നും ആര്യയെ വിളിക്കുകയാണെങ്കിൽ അശ്വിന്റെയും അവനു പൈസ അയച്ചു കൊടുത്ത കാര്യവും കോടതിയിൽ കൺഫേം ചെയ്യാം.പുറത്തു നീങ്ങുന്ന കരുക്കൾ എല്ലാം എനിക്കെതിരാണ് അതിനനുസരിച്ചു എനിക്കും കരുക്കൾ നീക്കേണ്ടതുണ്ട്. അവളുടെ അച്ചനും ആങ്ങളയും ഞാനും എല്ലാം ഇപ്പൊ അവൾ കളിക്കുന്ന ചെസ്സിലെ അണികളാണ്.ഞാൻ അവരെ നോക്കി അവളുടെ അച്ഛന്റെ മുഖത്തു സന്തോഷമാണ് അവള് പറഞ്ഞു കാണും അവരുടെ ഭാഗത്തു നിന്നോളാം എന്ന്, ഒരു വെടിക്ക് രണ്ടു പക്ഷി! അവർ അറിയുന്നില്ല അവളോട് ചെയ്ത എല്ലാ കാര്യത്തിനും അച്ഛനും മകനും അഴിയെണ്ണാൻ പോകുകയാണെന്നു. എനിക്കപ്പോൾ മനസിലായി ഞാൻ എത്ര ഒക്കെ തെളിവുകൾ നിരത്തിയാലും അസ്സ്വാൾട് ചെയ്യപ്പെട്ട ആളും അത് ചെയ്ത ആളും ഞാനാണ് കുറ്റകാരൻ എന്ന് പറഞ്ഞാൽ എനിക്ക് വേറെ വഴി ഒന്നും ഉണ്ടാകില്ല.
ഒരുപക്ഷെ രക്ഷപ്പെട്ടേനെ പക്ഷെ എന്റെ പേരിൽ ഒരു പെണ്ണ് കേസ് രജിസ്റ്റർ ആയതാണ്.ഒത്തുതീർപ്പാക്കിയ കേസ് ആണേലും fir രജിസ്റ്റർ ചെയ്താൽ അത് ക്ലോസ് ചെയ്യാനല്ലാതെ വെട്ടാൻ ആകില്ല. അതുമല്ല പണ്ടത്തെ എന്റെ പേരിലുള്ള അടിപിടി കേസുകൾ. എനിക്ക് മാത്രമല്ല ഈ ലോകത്ത് ബുദ്ധിയുള്ളത് അവർ ഇറക്കുന്ന വക്കീൽ എൻറെ ഹിസ്റ്ററി പരിശോധിച്ചാൽ ഞാൻ എത്ര തെളിവ് നിരത്തിയാലും ജയിലിൽ പോകാൻ ചാൻസ് ഉണ്ട്. ആ സമയം ഞാൻ സെലിനെ മനസ് അറിഞ്ഞു ശപിച്ചു. പീഡനശ്രമവും കൊലപാതകശ്രമവുമായിരുന്നു അന്നത്തെ കേസ്, അത് തന്നെ ധാരാളം.ഇപ്പൊ ഇതെല്ലാം കൂടി ആകുമ്പോ എന്നെ ജയിലിൽ അടക്കാൻ ജഡ്ജിമാർക്കും വലിയ ഉത്സാഹം ആയിരിക്കും. നൂറു ശതമാനം ഉറപ്പു പറയാൻ പറ്റില്ല ചിലപ്പോ ഇറങ്ങി പൊന്നേക്കാം പക്ഷെ ജീവിതം വച്ചു അത്ര വലിയ ഒരു ചാൻസ് എടുക്കാൻ കഴിയില്ല.
