ആന്മരിയ – 6 Like

“ഞാൻ ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാൻ തുടങ്ങിയത് അത് കൊണ്ട് എനിക്ക് ഇവരെ ശെരിക്ക് അറിയില്ല. ഇവൻ അവളെ വീട്ടിൽ കൊടുന്നപ്പോൾ അവൾക്കു ബോധം ഇല്ലായിരുന്നു എന്നാൽ അവളെ തട്ടികൊണ്ട് വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഭുദ്ധിമുട്ടുണ്ട് കാരണം ഇവൾ അവനെയും അവൻ ഇവളെയും ചേർത്ത് പിടിച്ചാണ് എന്റെ വീടിന്റെ പടി കയറിയത്. ബലമായി പിടിച്ചു കൊണ്ട് വന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.പിന്നെ എന്റെ വീട്ടിൽ കയറി അഭ്യാസം കാണിച്ച ഇവരെ വെറുതെ വിട്ടത് തന്നെ ഭാഗ്യം ആണെന്ന് വിചാരിച്ചാൽ മതി.ഇവരാണ് ആദ്യം അവനെ തല്ലാനായി ഓങ്ങിയത്. അവനെ തല്ലാൻ വന്നവരെ മാത്രമാണ് അവൻ തിരിച്ചടിച്ചത് അല്ലാതെ ഒരാളെയും തൊട്ടിട്ടില്ല.അവൻ പറയുന്ന കാര്യം സത്യമാണെങ്കിൽ അവന്റെ ഭാര്യയാകാൻ പോകുന്നവളെ സംരക്ഷിക്കാൻ അവനു അധികാരം ഉണ്ട്. അത് ചെയ്തില്ലെങ്കിൽ അവൻ ആണാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ എന്റെ വീട്ടിലേക്കു അതിക്രമിച്ചു കടന്നു വധഭീഷണി മുഴക്കിയതിന് എനിക്ക് ഒരു സെപ്പറേറ്റ് കേസ് ഇവരുടെ പേരിൽ ചാർജ് ചെയ്യാനുണ്ട്”

“ഓക്കേ സാർ. ഞാൻ വേണ്ടത് ചെയ്യാം. ഇനി ആന്മരിയ പറയു എന്താണ് നിനക്ക് പറയാനുള്ളത്.” എന്റെ നെഞ്ചിടിപ്പു കൂടുന്നത് ഞാൻ അറിഞ്ഞു. അവൾ എങ്ങാനും ഞാൻ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞാൽ എന്റെ കാര്യം കട്ട പുക ആയിരിക്കും. അവൾ അങ്ങനെ പറയാൻ ചാൻസ് ഇല്ല എന്നെനിക്കറിയാം. എന്നാലും പേടിക്ക് മാത്രം കുറവൊന്നും വന്നില്ല. അവളുടെ പ്ലാൻ അനുസരിച്ചു തന്നെയാണ് ഇപ്പോ എല്ലാം പോകുന്നത്. അത് ഒന്ന് കൂടെ ഈസി ആക്കാൻ വേണ്ടി ആണ് ഞാൻ അവളുടെ ദേഹത്തേക്ക് ഒരു തരത്തിലുള്ള ആരോപണവും ഇടാഞ്ഞത്. ഇപ്പൊ അവൾ ഞാൻ പറഞ്ഞത് സമ്മതിച്ചാൽ അവൾക് എന്റെ കയ്യിൽ നിന്നും വാങ്ങിയ അഞ്ചു ലക്ഷത്തിന്റെ കണക്കോ എന്നോട് നുണ പറഞ്ഞതോ കല്യാണം മുടക്കാൻ എന്നെ ഇല്ലാത്ത കൊച്ചിന്റെ അച്ഛനാക്കാൻ ശ്രമിച്ചാതോ ഒന്നും അവരുടെ മുമ്പിൽ പറയേണ്ട.
മാത്രവുമല്ല ഞാൻ തന്നെ ആണ് ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത് അപ്പൊ ടെക്നിക്കലി ഞാൻ തന്നെ ആണ് അവളോട് എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുന്നത്. അത് കൊണ്ട് ഇങ്ങനെ ഒരു ഓപ്പോർട്യൂണിറ്റി വേറെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ ചാൻസ് ഇല്ല.അത് കൊണ്ട് തന്നെ ആണ് ഞാൻ അങ്ങനെ ഒരു കഥ മെനഞ്ഞു ഉണ്ടാക്കിയത്.ഇപ്പൊ ഒരു റിസ്ക് എടുക്കാൻ സാധിക്കില്ല. വിചാരിച്ച പോലെ തന്നെ അവൾ സംസാരിക്കാൻ തുടങ്ങി.

“സഹൽ പറഞ്ഞതെല്ലാം സത്യമാണ് സാർ. ഞങ്ങക്ക് രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. ഇവർ നിർബന്ധിച്ചിട്ട ഞാൻ ആദ്യത്തെ എൻഗേജ്മെന്റിന് യെസ് പറഞ്ഞത്.രണ്ടാമത്തെതിന്നു യെസ് പറയാത്തതിന് എന്നെ വീട്ടിൽ ഇട്ടു ഇവരെല്ലാം കൊല്ലാ കൊല ചെയ്യുകയായിരുന്നു. കല്യാണത്തിന്റെ തലേന്ന് അതായത് ഇന്നലെ ഞാൻ ആണ് അവനെ വിളിച്ചത് എന്നെ രക്ഷിക്കാൻ. അവൻ വരുകയും ചെയ്തു പക്ഷെ ഇവിടെ എത്തിയപ്പോ എന്നെ അവർ വിളിച്ചിരുന്നു അവർ ഞാൻ നിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തില്ലെങ്കിൽ അവനെയും എന്നെയും കൊല്ലും എന്ന് പറഞ്ഞു ഇവിടെ വന്നിട്ട് ഞങ്ങളുടെ കല്യാണം നടത്തി തരാം എന്നും പറഞ്ഞു അത് കൊണ്ട് ഞാനാണ് ഞങ്ങൾ എവിടെയാ നിക്കുന്നത് എന്ന് പറഞ്ഞു കൊടുത്തത് പക്ഷെ അവർ വന്നത് ഞങ്ങളെ ഉപദ്രവിക്കാൻ ആയിരുന്നു.

സഹലിന് തിരിച്ചു അടിക്ക അല്ലാതെ നിവർത്തി ഇല്ലായിരുന്നുഞങ്ങളെ ഒന്ന് സഹായിക്കണം സാറെ” ഇത്രയും പറഞ്ഞു അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി. ഞാനും അനീഷയും അവളുടെ അച്ഛനും അവളുടെ അഭിനയം കണ്ടു കിളി പാറി നിക്കയുവായിരുന്നു. പക്ഷെ പോലീസ് അവൾ പറഞ്ഞത് വിശ്വസിച്ചു.എണിറ്റു ചെന്നു അവളുടെ അച്ഛനെ പിടിച്ചു എല്ലാരുടേം ഇടയിൽ ഇട്ടു നാല് പൊട്ടിച്ചു. ഇവൾ ഞാൻ വിചാരിച്ചതിലും മിടുക്കി ആണ് എത്ര പെട്ടെന്നാണ് ഇതൊക്കെ ആലോചിച് എടുത്തേ.എന്തായാലും കാര്യങ്ങൾ എന്റെ ഭാഗത്തേക്ക്‌ ചരിയുന്നത് കണ്ട് എനിക്ക് ഇച്ചിരി ആശ്വാസം വന്നു. Si സാർ തിരിച്ചു വന്നു സീറ്റിൽ ഇരുന്നു. കുറച്ചു ശാന്തമായ ശേഷം എന്നോടും സാറിനോടും മരിയയോടും ആയി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *