ആന്മരിയ – 6 Like

“കാര്യം നിങ്ങളുടെ ഭാഗത്തു തന്നെ ആണ് ന്യായം പക്ഷെ അവളെ അവരുടെ അടുത്ത് നിന്ന് പ്രോടക്ട് ചെയ്യാൻ നീ അവളുടെ ആരും അല്ല. ഇപ്പോ ആശുപത്രിയിൽ കിടക്കുന്നവർക് എന്തേലും സംഭവിച്ചാൽ സെൽഫ്ഡിഫെൻസ് മാത്രം വച്ചു ഊരി പോരാൻ നിനക്ക് കഴിയില്ല. അല്ലെങ്കിൽ കോടതിയിൽ കേസ് എത്തുന്നതിനു മുമ്പ് ഇവളെ നീ കല്യാണം കഴിക്കണം. എന്നാൽ കേസ് ഒന്നും വരാതെ രക്ഷപെട്ടേക്കും.ആന്മരിയ ഇവരുടെ പേരിൽ ഒരു കേസ് എഴുതി തരണം ബാക്കി ഞങ്ങൾ നോക്കി കൊള്ളാം.
നിനക്ക് ഒരു ലോയറിനെ സംഘടിപ്പിച്ചു ജ്യാമത്തിന് അപേക്ഷിക്കാമെങ്കിൽ ഇവിടുന്ന് ഇവരുടെ കേസ് കോടതി എത്തും വരെ നിനക്ക് ജാമ്യം തരാൻ എന്നെ കൊണ്ട് പറ്റും പക്ഷെ അധികം സമയം ഉണ്ടാകില്ല ഏറി പോയാൽ രണ്ടു ദിവസം. അതിനുള്ളിൽ ഇവളെ കല്യാണം കഴിച്ചു കോടതിയിൽ കേസ് വാദിക്കുമ്പോൾ അവളെ പ്രോട്ക്ട് ചെയ്യാനാണ് അവരോട് fight ചെയ്തത് എന്ന് വരുത്തി തീർക്കാൻ സാധിച്ചാൽ നിനക്ക് ഫ്രീ ആയി പോകാം അത്രയേ എന്നെ കൊണ്ട് ചെയ്യാൻ പറ്റു അതും സാറിന്റെ ആൾ ആയതു കൊണ്ട് ആണ് ഞാൻ വിട്ടുവീഴ്ച ചെയ്യുന്നത് അല്ലെങ്കിൽ നീ കാണിച്ചു കൂട്ടിയതിനു മിനിമം ആറു മാസമെങ്കിലും നിന്നെ അകത്തിടണം. ഒരു മയത്തിൽ ഒക്കെ അടിക്കേണ്ടെടോ…?”അയാൾ എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നത് അവസാനിപ്പിച്ചു. ഞാൻ നിലത്തേക്ക് നോക്കി നിന്നു. അപ്പൊ ഏട്ടൻ പറഞ്ഞു

“വക്കീലിനെ ഒക്കെ നമുക്ക് സംഘടിപിക്കാം.വളരെ നന്ദിയുണ്ട് ഇപ്പൊ ഇവരെ സാഹയിക്കേണ്ടത് എന്റെ കൂടെ കടമ ആണ്. ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം കോടതിയിലെ ജഡ്ജി എന്റെ ഫ്രണ്ട് ആണ്. എന്നെ സഹായിക്കുന്നത് കൊണ്ട് നിനക്ക് ദോഷം ഒന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം.” “അയ്യോ അതൊന്നും വിഷയമില്ല സാർ ഇവരുടെ അവസ്ഥ എനിക്ക് മനസിലാകും. ഞാനും ലവ് മാര്യേജ് ആയിരുന്നു. പക്ഷെ എനിക്ക് ചെയ്യാൻ കഴിയുന്നതിൽ പരിമിതി ഉണ്ട് അതുകൊണ്ട് ഇതിൽ കൂടുതൽ ഒന്നും എന്നെ കൊണ്ട് ചെയ്യാൻ സാധിക്കില്ല.”പിന്നെ അവരെല്ലാം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ പിടിച്ചു ലോക്കപ്പിൽ തന്നെ ആക്കി. എൻറെ ഓപ്പോസിറ്റ് ലോക്ക് അപ്പിൽ അവളുടെ അപ്പൻ കിടക്കുന്നുണ്ട് പാവം. എല്ലാരും കൂടെ ഒത്തുകളിച്ചു ഇപ്പൊ പവനായി ശവമായി.ഇങ്ങനത്തെ ഒരു മോളെ നിന്റെ സഞ്ചിയിൽ തന്നെ വച്ചാ മതിയായിരുന്നല്ലോ തന്തേ നീ തന്നെ അല്ലെ ഭൂമിയിലേക്ക് കൊണ്ട് വന്നത്,

അനുഭവിക്ക്.കുറച്ചു നേരം കഴിഞ്ഞപ്പോയെക്കും വക്കീൽ വന്നു. എന്നെ പുറത്തു വിടാൻ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവർ എല്ലാം ചേർന്നു നിന്നു ഒക്കെ പരിഹരിച്ചു എന്തോ ലൂപ് ഹോൾ കണ്ടു പിടിച്ചു എന്നെ പുറത്തിറക്കി. മാക്സിമം രണ്ടു ദിവസം അതിനുള്ളിൽ മരിയയുടെ കേസ് കോടതിയിൽ എത്തും അതിനുള്ളിൽ എനിക്ക് അവളെ കല്യാണം കഴിക്കണം. എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോ പുലർച്ചെ ആയിരുന്നു.ഇനി എനിക്ക് വേറെ വഴി ഒന്നും ഇല്ല. അവളെ കല്യാണം കഴിച്ച് എന്റെ ജീവിതം രക്ഷിക്കണം.കല്യാണം കഴിചില്ലേലും ചിലപ്പോ എനിക്ക് ഊരിപോരമായിരുന്നു പക്ഷെ ആശുപത്രിയിലുള്ള രണ്ടു പേർക്ക് നില ഗുരുതരം ആണ്. അവർക്ക് എന്തേലും പറ്റിയ എന്റെ ഗതി അധോഗതി ആകും.
ഇപ്പൊ ഇത് തന്നെ വഴി. പിന്നെ എല്ലാം നടന്നത് പെട്ടെന്നായിരുന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത് ഏട്ടനായിരുന്നു. ഞങ്ങളെ നേരെ കൊണ്ട് പോയത് ഒരു അമ്പലത്തിലേക്ക് ആയിരുന്നു അവിടെ വച്ചു ആ മുഷിഞ്ഞ വേഷത്തിൽ എന്നെകൊണ്ട് അവളെ താലികെട്ടിച്ചു സിന്ദൂരം തൊടുവിപ്പിച്ചു. പിന്നെ നേരെ കൊണ്ട് പോയത് രജിസ്ട്രാർ ഓഫീസിലേക്ക് ആയിരുന്നു.പുള്ളി നല്ല പിടിപാടുള്ള കുട്ടത്തിൽ ആണെന്ന് തോന്നുന്നു എല്ലാവരെയും അറിയാം. ഈ സമയത്തെല്ലാം മരിയയുടെ മുഖം പ്രസന്നമായിരുന്നു. എല്ലാം അവൾ വിചാരിച്ച പോലെ തന്നെ നടക്കുന്നുണ്ട്. എനിക്ക് വേറെ ഒന്നും ചെയ്യാനാകാതെ എന്റെ ചുറ്റും നടക്കുന്നതിനനുസരിച് നടന്നു കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി ആയിരുന്നു എന്റെ ലൈഫിന്റെ മേൽ ഉള്ള മൊത്തം കംട്രോളും എന്റെ കയ്യിൽ നിന്നും പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *