ആത്യന്തികമായി ഇതൊരു പ്രേമ കഥയാണ്. പ്രണയത്തിലൂടെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷെ ചെറിയ സർപ്രൈസ് ആയിട്ട് ഒരുപാടു ഇലമെൻറ്സ് കടന്നു വരുന്നുണ്ട്. വായിച്ചു തന്നെ അറിയുക. അഭിപ്രായങ്ങൾ പറയാൻ മറക്കരുത്!
ഇഷയുടെ ജീവൻ
ജീവനും ഇഷയും പ്രേമിച്ചു ഒളിച്ചോടി വിവാഹം കഴിച്ചവരാണ്. ഒളിച്ചോട്ടം എന്നാൽ വീട്ടിൽ അറിയാതെ ഉള്ള ഓട്ടം അല്ല. ജീവൻ പോയി സമാധാനപരമായി അവളെ വിളിച്ചു കൊണ്ട് വന്നു. വീട്ടുകാർ കൈയാങ്കളിയിലേക്കൊന്നും നീങ്ങിയില്ല.
രണ്ടു പേരുടെയും വീട്ടിലെ വിശ്വാസങ്ങൾ വേറെ ആയിരുന്നു. മാത്രമല്ല ജീവനു പ്രായം 22ഉം ഇഷയുടെ പ്രായം 23ഉം. രണ്ടു വീട്ടുകാർക്കും പൂർണമായും എതിർപ്പായിരുന്നു എങ്കിലും പറയത്തക്ക ബഹളമൊന്നും ഉണ്ടാക്കിയില്ല. പക്ഷെ യാതൊരു വിധ സഹകരണവും പ്രതീക്ഷിക്കരുത് എന്ന് രണ്ടു കൂട്ടരും കട്ടായം പറഞ്ഞു!
ഇഷ നടിയാവാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയാണ്. വളരെ ട്രെഡീഷണൽ ആയ വീട്ടുകാരായത് കൊണ്ട് ഇഷയുടെ വീട്ടുകാർക്കത് ഇഷ്ടമല്ലയിരുന്നു. അന്യമതത്തിലുള്ള, പ്രായം കൂടിയ, അഭിനയം പോലൊരു ഫീൽഡിൽ വരാൻ ശ്രമിക്കുന്ന ഒരു പെണ്ണിനെ സ്വന്തം മകൻ കെട്ടിക്കൊണ്ടു വരുന്നത് ജീവന്റെ വീട്ടുകാർക്കും എതിർപ്പായിരുന്നു.
പക്ഷെ ജീവൻ അവൾക്ക് പൂർണ പിന്തുണ ആയിരുന്നു നൽകിയിരുന്നത്. അവളോടൊപ്പം ഫോട്ടോഷൂട്ടിനു പോവുന്നതൊക്കെ അവനായിരുന്നു. ഇഷയോടുള്ള പ്രേമമാണ് അതൊക്കെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്.
സുഹൃത്തായ കിരൺ എന്നൊരാളിന്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് ഇപ്പോൾ അവർ താമസിക്കുന്നത്. കിരൺ ആളൊരു ഫോട്ടോഗ്രാഫറാണ്. കൊച്ചിയിൽ ആവുമ്പോൾ ഒരുപാടു ഓഡിഷനും മറ്റും നടക്കുന്നുണ്ട്. അതിലൊക്കെ ഇഷ പോകാറുണ്ട്. കോണ്ടാക്ട് ഒപ്പിക്കാൻ ഏറ്റവും നല്ല സ്ഥലവും അവിടെ തന്നെയാണ്.
ഇഷ കാണാൻ ആള് സുന്ദരിയാണ്. അധികം തടി ഇല്ല. എന്നാൽ തീരെ മെലിഞ്ഞിട്ടുമല്ല. 165 cm ഉയരം, അവർ ഗ്ലാസ് ഫിഗർ, മാനിറത്തിനും വെളുപ്പ് നിറത്തിനും ഇടയിൽ നിൽക്കുന്ന നിറം. ഒരു ടിപ്പിക്കൽ നായികയ്ക്ക് വേണ്ടിയുള്ള എല്ലാ ഫീച്ചേഴ്സും ഉണ്ട്. യോഗ പഠിച്ചിട്ടുള്ളത് കൊണ്ട് നന്നായി വഴങ്ങുന്ന ശരീരം.
അതിലെല്ലാം ഉപരി, നന്നായി അഭിനയിക്കും. തിരുവനന്തപുരത്തു വച്ച് നാടകങ്ങളിൽ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ ഇഷക്ക് കഴിഞ്ഞിരുന്നു. എന്നാൽ കാണാൻ ആൾക്കാർ കുറവായത് കൊണ്ട് സിനിമകളിലും മറ്റും വലിയ രീതിയിൽ അവസരങ്ങൾ ലഭിക്കാതെ പോയി. അധികം ചാന്സുകൾ ഒന്നും കിട്ടുന്നില്ല. വീട്ടുകാരറിയാതെ കോളേജ് സമയത്തു, ആക്ടിങ് കോച്ചിങ്ങിനൊക്കെ പോയിട്ടുണ്ട്. അന്ന് അതിനു പൈസ ഒക്കെ ശെരിയാക്കി കൊടുത്തത് ജീവനായിരുന്നു.
ജീവൻ ഒരു സാധാരണ പയ്യനായിരുന്നു. 170 സെന്റീമീറ്റർ പൊക്കം. മാനിറം. ഒരു ആവറേജ് ശരീരം. വയറൊന്നും ഇല്ല. എങ്കിലും അവന്റെ കണ്ണുകളിൽ വല്ലാത്ത ഒരു ശക്തി ഉണ്ടായിരുന്നു. അതിലാണ് ഇഷയ്ക്ക് ഇവനോട് ഇഷ്ടം തോന്നിയതും. ആഴ്ചയിൽ ഒരു മൂന്നു നാലു ദിവസം ഫുട്ബോൾ കളിയ്ക്കാൻ പോകും എന്നതൊഴിച്ചാൽ വേറെ വ്യായാമം ഒന്നും ഇല്ല. അധികം ദേഷ്യപ്പെടാത്ത, എന്നാൽ ഇമോഷണൽ ആയ ഒരു യുവാവ്.
സത്യത്തിൽ രണ്ടു പേരും കൊച്ചിയിൽ തട്ടിമുട്ടിയാണ് പോയിരുന്നത്. ഇഷ ഒരു ബുക്ക് സ്റ്റോറിൽ നിൽക്കുന്നുണ്ട്. ജീവൻ ഫുഡ് ഡെലിവറിയും. ഇടയ്ക്ക് ഇഷക്ക് വല്ല മോഡലിംഗ് വർക്കും കിട്ടിയാൽ കുറച്ചു പൈസ അതിൽ നിന്ന് കിട്ടും. ആറേഴു മാസം ആയി കൊച്ചിയിൽ വന്നിട്ട്. ഇഷക്ക് സ്വന്തം കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട് അവൾ ചെറിയ റോളിൽ ഒന്നും ആദ്യ സിനിമ ചെയ്യുന്നില്ല എന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയാണ്.
ഇനി കഥയിലേക്ക്……
രാവിലെ ഒരു എട്ടു മണി ആയിക്കാണും. ഇഷ അകത്തു കുളിക്കുകയാണ്. ജീവൻ അടുക്കളയിൽ നിന്ന് ഫുഡ് ഉണ്ടാക്കുന്നു. സ്പീക്കറിൽ ഇഗ്ളീഷ് പോപ്പ് മെലഡീസ് മുഴങ്ങുന്നുണ്ട്. ഇഷ തിടുക്കത്തിൽ ഒരു ടവ്വലും ഉടുത്തു ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി. അവൾ അവളുടെ പുഷപ്പ് ബ്രാ ഇട്ടു. നേരെ പോയി ഒരു ടീ ഷർട്ടും സ്കിൻ ഫിറ്റ് ജീൻസും എടുത്തിട്ടു പുറത്തേക്ക് വന്നു. ഇത്രയും നേരം അത്രയും ജീവൻ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുകയായിരുന്നു.
