ഇഷയുടെ ജീവൻ

ഇഷ : “കൊള്ളാം സാർ. വളരെ ഇന്ററസ്റ്റിങ്ങ് ആണ്.”

വിനോദ് : “ഒക്കെ ഒക്കെ. ജീവനോ. ഇഷ്ടപ്പെട്ടോ.”

ജീവൻ : “എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സാർ. കൊള്ളാം.”

വിനോദ് : “ആഹ്. ഇനി ഞാൻ ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ?”

രണ്ടു പേരും സംശയത്തോടെ തലയാട്ടി. “പറഞ്ഞോളൂ സാർ” ഇഷ പറഞ്ഞു.

വിനോദ് : “ജീവൻ?”

ജീവൻ : “യെസ് യെസ്. പ്ലീസ് കണ്ടിന്യൂ.”

വിനോദ് : “ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ… ആ റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല.”

ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.

വിനോദ് : “ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”

ഇഷ : “ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്.” അവൾ എടുത്തടിച്ച പോലെ പറഞ്ഞു.

വിനോദ് : “ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്‌ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും.”
ജീവൻ : “എനിക്കങ്ങനെ പ്രശ്നം ഒന്നും ഇല്ല സാർ. ഇഷയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.”

വിനോദ് : “എങ്കിൽ എന്ത് പ്രശ്നം. സാധാരണ ഭർത്താക്കന്മാരും കാമുകന്മാരും നടിമാരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ കരിയർ കുളം തൊണ്ടും. പക്ഷെ ഇവിടെ നേരെ ഓപ്പോസിറ്റ് ആണല്ലോ!! സത്യത്തിൽ ഇത്രയും നല്ലൊരു ഭർത്താവുള്ളതാണ് ഇഷയെ സഹായിക്കാൻ പോകുന്നത്.”

ആ അതൊക്കെ പോട്ടെ. ഉടനെ തന്നെ ഇഷ വിസയ്ക്ക് അപേക്ഷ കൊടുക്കണം. ന്യൂയോർക്കിൽ പോവേണ്ടതല്ലേ. മാത്രമല്ല. നമുക്ക് കുറച്ചു ഫോട്ടോഷൂട്ട്സ് സെറ്റ് ചെയ്യണം. ഈ മാസം തന്നെ വേണമതു. അടുത്ത മാസം സ്‌കൂൾ പോഷൻസ് ഷൂട്ട്. ഒരു ഇരുപതു ദിവസം വരും. അതിനു ശേഷം ഏകദേശം ഒരു മാസം ബ്രെക്. എന്നിട്ട് നമ്മൾ കോളേജിലെ പോഷൻസ് ഷൂട്ട് ചെയ്യും. അത് കഴിഞ്ഞു രണ്ടാഴ്‌ചത്തെ ബ്രെക്ക്. പിന്നെ നേരെ ന്യൂയോർക്കിലോട്ട്.”

ഇഷ : “സാർ അപ്പൊ ഫോട്ടോഷൂട് ഒക്കെ എപ്പോ തുടങ്ങും?”

വിനോദ് : “എത്രയും വേഗം. പറ്റുമെങ്കിൽ നാളെയോ മറ്റെന്നാളോ തന്നെ. കാരണം അത് കഴിഞ്ഞു ഞാൻ കുറച്ചു നാൾ സ്ഥലത്തില്ല.”

ഇഷ : “ഞാൻ ഓക്കേ ആണ് സാർ.”

വിനോദ് : “ഗുഡ് ഗുഡ്”

അപ്പോഴേയ്ക്കും ഡെയ്‌സി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമായി അകത്തു കയറി. അവർ കുറച്ചു നേരം കുശലം പറഞ്ഞിരുന്നു. ഇഷയും ജീവനും തമ്മിലുള്ള പ്രേമം, വീട്ടുകാരുടെ പ്രശ്നം ഒക്കെ വിനോദിനോടവർ പറഞ്ഞു. വിനോദ് ഒരു കഠിനാധ്വാനി ആണെന്ന് അവർ മനസിലാക്കി. അഞ്ചു പടം പക്കാ കൊമേർഷ്യൽ ആയിരുന്നത് കൊണ്ട് ഇനി മുതൽ അർഥവത്തായ സിനിമകൾ എടുക്കാനുള്ള തീരുമാനം ആണ്. വിനോദ് ഡെയ്സിയും ആയി ലീവ് ഇൻ റിലേഷന്ഷിപ്പിലാണ്. അവൾ തന്നെയാണ് അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും. വിനോദ് വിശ്വസിക്കാവുന്ന ഒരാൾ ആണെന്ന് ജീവന് മനസിലായി. പക്കാ പ്രൊഫഷണൽ.

രാവിലത്തെ ജീവന്റെ ഊഹങ്ങൾക്ക് വിരുദ്ധമായി വളരെ സന്തോഷത്തോടെ ആണ് അവർ തിരിച്ചു വീട്ടിലേക്ക് പോയത്.

വിനോദ് രണ്ടു പേരെയും കണ്വിന്സ് ചെയ്തു കഴിഞ്ഞിരുന്നു. ഇഷയുടെ മനസ്സിൽ പിറ്റേന്നത്തെ ഫോട്ടോഷൂട്ട് ആയിരുന്നു. കോസ്റ്യൂംസ് അവിടെ ചെന്നാൽ തരാം എന്ന് വിനോദ് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ ഉച്ച ആയിരുന്നു,. പാർസൽ വാങ്ങിയ ബിരിയാണി പൊതി അവർ ഡ്രസ്സ് മാറുന്നതിനു മുൻപ് തന്നെ അവിടെ ഇരുന്ന് കഴിച്ചു. ഇഷയും ജീവനും ഹാപ്പി ആണ്. ജീവനോട് വർക്കിനെ പറ്റിയും ഇപ്പോൾ എന്തും തുറന്നു പറയാവുന്ന സ്റ്റേജിലേക്ക് മാറി എന്ന് മനസിലായി.
ഇഷ : ” ടാ നാളെ ഫോട്ടോഷൂട്ട് ആണ്.”

ജീവൻ : “അറിയാം.”

ഇഷ : “കൂടെ വരുമോ?”

ജീവൻ : “പിന്നെന്താ.”

ഇഷ : “അതല്ല. മുഴുവൻ സമയവും കൂടെ ഉണ്ടാവുമോ എന്ന്.”

ജീവൻ : “ഞാൻ കാണുമെടി.”

ഇഷ : “അപ്പൊ മോന് നാളെ എന്റെ ഹോട്ട് ലുക്ക് കാണാം.”

ജീവൻ : “എന്ന് വച്ചാൽ?”

ഇഷ : “ഹോട്ട് ലുക്ക് തന്നെ. ഞാൻ സെലക്റ്റ് ആയെങ്കിലും നാളെ മെയിൻലി ലുക്ക് ടെസ്റ്റ് കൂടി ആണ്. കോസ്റ്യൂംസ് ചേരുമോ എന്നൊക്കെ നോക്കാൻ. അപ്പോൾ ടൂ പീസ് ബിക്കിനി ഉൾപ്പെടെ ട്രൈ ചെയ്യേണ്ടി വരും.”

ജീവൻ ഒന്ന് കിടുങ്ങി. പക്ഷെ പുറത്തു കാണിച്ചില്ല.

ഇഷ : “എന്താ”

ജീവൻ : “ഏയ്. അപ്പൊ അടിപൊളി ആയിരിക്കുമല്ലോ.”

ഇഷ : “യെസ്. ഞാൻ ആദ്യമായി ആണ് ഇടുന്നത്.”

ജീവൻ : “അത് പിന്നെ എനിക്കറിഞ്ഞു കൂടെ. നിന്റെ ശരീരത്തിന് ബിക്കിനി ചേരും. ഡോണ്ട് വറി.”

ഇഷ ഒന്ന് മൂളി ചിരിച്ചു. എന്നിട്ട് ജീവന്റെ മടിയിലേക്ക് കയറി സൈഡ് തിരിഞ്ഞു ഇരുന്നു. ജീവൻ അവളുടെ വയറിനു ചുറ്റും ഇടത്തെ കൈ ചുറ്റി.

“വാരി താ.”

ജീവൻ ഒന്ന് ചിരിച്ചു. “ഈ പെണ്ണ്”

ജീവൻ ബിരിയാണിചോറ് വാരി വായിൽ വച്ച് കൊടുത്തു. കവിളിൽ ഒരു മുത്തവും.

അന്ന് രാത്രി കിടക്കുമ്പോൾ സത്യത്തിൽ ജീവനു ഉറക്കം വന്നില്ല. സ്വയമൊന്നു വിശകലനം ചെയ്‌ത രാത്രിയായിരുന്നു അത്. പുറമെ പുരോഗമനപരമായ ആശയങ്ങൾ പറയുമ്പോഴും ഭാര്യയുടെ കാര്യം വന്നപ്പോൾ താനെന്താ ഇങ്ങനെ.!! അമിതമായ പൊസസീവ്‌നെസ് ഉണ്ടാവരുത്, കരിയറാവണം മുഖ്യം എന്നൊക്കെ നമ്മൾ തന്നെ തീരുമാനം എടുത്തതാണ്. എന്നിട്ടിപ്പോ! ഒരിക്കലും തന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു വരരുത്. അവൻ ഇഷയുടെ ഭാവിയെ ഓർത്തു അതെല്ലാം മറക്കാൻ ശ്രമിച്ചു. അവൾ ഒരു വലിയ നടിയായി അവാർഡുകൾ വാരിക്കൂട്ടുന്നത് അവൻ സ്വപ്നം കണ്ടു. കുറെ നേരം എടുത്തുവെങ്കിലും പതിയെ അവൻ ഉറക്കത്തിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *