ഇഷയുടെ ജീവൻ

ഇഷ : “താങ്ക് യൂ സാർ. താങ്ക് യൂ സൊ മച്ച്”

അവൾ ഫോൺ കട്ട് ചെയ്തു. ഇഷ ചെന്ന് ജീവനോട് കാര്യം പറഞ്ഞു. ജീവനും സമ്മതം മൂളി. താല്പര്യം ഉണ്ടായിട്ടല്ല. നാളെ ചെന്ന് കഥ കേട്ട് ഇഷ്ടപെട്ടുവെന്നു ജീവൻ പറഞ്ഞാൽ അവളുടെ ആത്മ വിശ്വാസം വർദ്ധിക്കും.

അന്ന് വൈകുന്നേരം ആഘോഷമായിരുന്നു. കൊച്ചിയിലെ അവരുടെ സുഹൃത്തുക്കളായ കിരണും ഗോവിന്ദും ഒരു കേക്ക് വാങ്ങി വന്നു. ഇഷയുടെ കൂടെ ജോലി ചെയ്യുന്ന അനുപമയും ഉണ്ടായിരുന്നു. അവർ കേക്ക് കഴിച്ചു, വൈൻ കുടിച്ചു പഴയ കഥകളൊക്കെ പറഞ്ഞു സമയം പോയി. ആ നേരം ഒക്കെയും ഇഷയുടെ മനസ്സിൽ സിനിമ തന്നെ ആയിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ ആണ് സംഭവിക്കാൻ പോവുന്നത് എന്നത് അവൾ പിന്നെ ചിന്തിച്ചില്ല. കാരണം അത്രയ്ക്ക് സപ്പ്പോർട്ട് ജീവന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അന്ന് രാത്രി അവർ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

ഇഷയാണ് പിറ്റേന്ന് നേരത്തെ എഴുന്നേറ്റത്. അവൾ പോയി ചായ ഇട്ടു വന്നു അവനെ വിളിച്ചുണർത്തി. രണ്ടു പേരും ഇരുന്നു ചായ കുടിച്ചു. എന്താണ് കഥയുടെ പൂർണരൂപം എന്ന് രണ്ടു പേരും ഇന്ന് അറിയും. വല്ലാത്ത ഒരു ആകാംഷ അവർ ഇരുവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു. ഇഷ ഫോണിൽ നോക്കി ഇരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. വെറുതെ ഇൻസ്റ്റ നോക്കി ഇരുന്നു. കുറെ സുഹൃത്തുക്കളുടെയും സെലിബ്രിറ്റിസിന്റെയും ഫോട്ടോസ്. പെട്ടെന്ന് അമിത്തിന്റെ ഒരു ഫോട്ടോ ഫീഡിൽ വന്നു. ഷർട്ട് ഇടാതെ പാന്റ് മാത്രം ഇട്ടു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അണ്ടർ വെയറിന്റെ പരസ്യമായത് കൊണ്ട് സ്ട്രാപ്പ് കാണാം. അമിത്തിനു ജീവന്റെ പൊക്കമേ വരൂ. പക്ഷെ ജീവനേക്കാൾ വെൽ ബിൽറ്റ് ബോഡി ആണ്. മുടി കൽഹോ ന ഹോയിലെ ഷാ റൂഖ്‌ ഖാനെ അനുസ്മരിപ്പിക്കുന്ന വിധം നീട്ടി വളർത്തിയിട്ടുണ്ട്. ആ സമയത്തു ഷാരൂഖിന് യുവതികൾക്കിടയിലുണ്ടായിരുന്ന ഫാൻ ഫോള്ളോവിങ് പോലെ തന്നെ ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയിൽ അമിത്തിനു. ബാംഗ്ലൂരിൽ അത്യാവശ്യം റിച്ചായ ഒരു ചുറ്റുപാടിൽ ജനനം. പക്ഷെ അമിത്തിനു ഒരു എട്ടുവയസു കഴിഞ്ഞപ്പോൾ അച്ഛന്റെ ചൂതാട്ടവും കുതിര പന്തയവും കാരണം പൈസ മുഴുവൻ പോയി. അത് റിക്കവർ ചെയ്യാനാണ് അമിത് മോഡലിംഗ്, സിനിമ എന്നിവയിലേക്ക് വരുന്നത്. ഇതിനിടയിലും അയാൾ വിദ്യാഭാസത്തിൽ ഒക്കെ മികച്ചു നിന്നിരുന്നു. “സച് ഏ ചാർമിങ് ഡ്യൂഡ്” അവൾ മനസ്സിൽ പറഞ്ഞു.
അന്നും ജീവൻ തന്നെയാണ് രാവിലത്തെ ഫുഡ് ഉണ്ടാക്കിയത്. അവർ ഒരുമിച്ചു തന്നെ ഇരുന്നു കഴിച്ചു. എല്ലാ ദിവസത്തെയും പോലെ തന്നെ അവൻ ഫോണിൽ വാർത്ത വായിച്ചു കൊണ്ടേ ഇരുന്നു. രണ്ടു പേരുടെയും ഉള്ളിൽ ഒരേ കാര്യം തന്നെയായിരുന്നു. പക്ഷെ പുറത്തു പറയുന്നില്ല.

രാവിലെ തന്നെ വിനോദിന്റെ ഓഫിസിൽ എത്തണം. അവർ രണ്ടും അല്പസമയത്തിനുള്ളിൽ റെഡി ആയി. അവൾ ഒരു കറുത്ത ഹാഫ് സ്ലീവ്കുർത്തയും ജീൻസും. അവനൊരു വെള്ള ഷർട്ടും നീല ജീൻസും.

കൃത്യസമയത്തു തന്നെ വിനോദിന്റെ വീട്ടിൽ ഇരുവരും എത്തി. ഡെയ്‌സി അവിടെ ഉണ്ടായിരുന്നു. അവളെ ഒന്ന് ഹഗ്ഗ് ചെയ്തു അകത്തേയ്ക്കു കയറ്റി ഇരുത്തി. ഡെയ്സിയും ജീവനും പരിചയപ്പെട്ടു. വിനോദ് അകത്തു മുറിയിൽ നിന്ന് അവർ ഇരിക്കുന്ന ഹാളിലേക്ക് വന്നു. ആള് രാവിലെ തന്നെ നല്ല ഉന്മേഷവാനാണ്.

വിനോദ് : “ആഹാ ഇതാരൊക്കെയാ ഇത്.”

ഇഷയും ജീവനും എഴുന്നേറ്റു ചിരിച്ചു.

ഇഷ : “ഗുഡ് മോണിങ് സാർ. സാർ ഇതാണ് എന്റെ ഹസ്ബൻഡ്. ജീവൻ”

വിനോദ് : “ഹായ് മാൻ. എന്ത് ചെയ്യുന്നു?”

ജീവൻ പെട്ടെന്നൊന്നു പരുങ്ങി. ഒരു ഫുഡ് ഡെലിവറി ബോയ് ആണെന്ന് പറയാൻ അവൻ ചമ്മൽ തോന്നി. ഇഷ ചെറിയൊരു ആശ്‌ചര്യത്തോടെ അവനെ നോക്കി.

ജീവൻ : “ഞാൻ… ഒരു ഫുഡ്…ഫുഡ് ഡെലിവറി ബോയ് ആണ് സാർ”

വിനോദ് : “ഓ. അത് ശരി. അതിനാണോ കിടന്നു പരുങ്ങുന്നത്.നല്ല ജോലി അല്ലെ.”

ജീവൻ : “അതെ സാർ.”

വിനോദ് : “ഞാൻ നിന്റെ പ്രായത്തിൽ പെയിന്റിങ് ആയിരുന്നു പണി. രാവിലെ വീടുകളിൽ പെയിന്റടി. രാത്രി വീട്ടിൽ വന്നു എഴുത്തും വായനയും. അങ്ങനെ എഴുതിയ കോമാളികൂട്ടം എന്ന ചവറു കോമഡി സിനിമ എങ്ങനെയോ ഹിറ്റ് ആയി. അങ്ങനെ ആണ് ഞാൻ ഫീൽഡിൽ കേറി വന്നത്. അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയത് എന്റെ പെയിന്റിങ് ജോലി ആയിരുന്നു.”

ജീവന് സ്വയം ഒരു പുച്ഛം തോന്നി.

വിനോദ് : “ആ അതൊക്കെ പോട്ടെ. നമുക്ക് കഥ കേള്കാണിരിക്കാം?”
ഇഷ : “യെസ് സാർ.”

വിനോദ് : “എനിക്കധികം സമയം ഇല്ല. ഇന്ന് വൈകുന്നേരം തൃശൂർ പോണം. നമ്മുടെ അമിത് അവിടെ ഉണ്ട്. അവനെ കണ്ടു കഥ ഫുൾ പറയണം. ഞാൻ തന്നെ ഡ്രൈവ് ചെയ്യണം. ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പണി കിട്ടും”

ഇഷ മൂളി.

വിനോദ് അവരെ മുകളിലെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. മുഴുവൻ സിനിമകളുടെ സീഡിയും ബുക്കുകളും. നടുക്ക് ഒരു ലാപ്ടോപ്പും ഉണ്ട്. ഒരു മേശയും. ഒരുപക്ഷെ ഇവിടെ ഇരുന്നാവും അയാൾ തിരക്കഥ എഴുതുന്നത്. ലൈറ്റ് കേറില്ല. ഏ സി ഉണ്ട്. ഡിം ലൈറ്റും. രണ്ടു പേർക്കും ആ മുറി വല്ലാണ്ട് ഇഷ്ടപ്പെട്ടു.

അവർ രണ്ടു പേരും അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു. അവർക്കഭിമുഖമായ ഒരു കസേരയിൽ വിനോദും ഇരുന്നു.

വിനോദ് ഒന്ന് ദീർഘവിശ്വാസം എടുത്തു സംസാരിച്ചു തുടങ്ങി. രണ്ടു പേരും കേൾക്കാൻ റെഡി ആയി ഫോക്കസ് ആയി ഇരുന്നു.

“ഈ സിനിമയുടെ പേര് നീല പൂക്കൾ എന്നാണ്. പ്രീതി എന്നൊരു പെണ്ണിന്റെ ജീവിതത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിൽ കൂടി ആണ് മുഴുവൻ കഥയും പറയുന്നത്. മൂന്ന് കാമുകന്മാരാണ് പ്രീതിയുടെ ജീവിതത്തിൽ വരുന്നത്. അവരിൽ കൂടി ആണ് ജീവിതം മാറി മറിയുന്നത്. സ്‌കൂൾ ടൈമിൽ ഒരാൾ. കോളേജ് ടൈമിൽ ഒരാൾ. ചെറുതായി നാട്ടിലെ ഇരട്ടി പ്രായമുള്ള ഒരാളുമായി ബന്ധം ഉണ്ടാവുന്നുണ്ട്. ഒരു ആര്ടിസ്റ്. പ്രണയം അല്ലെങ്കിലും വളരെ ഡീപ്പ് ആയ ഒരു സൗഹൃദം. അദ്ദേഹത്തിന്റെ ഫിലോസഫികളാണ് അവൾക് ജീവിതത്തെ പ്രോഗ്രസീവ് ആയി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. പക്ഷെ അയാൾ ആക്സിഡന്റിൽ മരിക്കുന്നു. കുറെ കാലം അതോർത്തു വിഷമിച്ചു നടന്ന അവളെ തേടി ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ ജോലിക്ക് ഓഫർ വരുന്നു. അവളതു സ്വീകരിക്കുന്നു. ജോലിക്ക് ചെല്ലുമ്പോൾ പണ്ട് സ്‌കൂളിൽ വച്ച് പ്രണയിച്ച ആളെ യാദൃശ്ചികമായി അവിടെ വച്ച് കാണുകയും അയാളുമായി വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നു. അങ്ങനെ അയാളെ കല്യാണം കഴിച്ചു ന്യൂ യോർക്കിൽ സെറ്റിൽ ആവുന്നു…. എങ്ങനെ ഉണ്ട്?”
ഇഷ വല്ലാണ്ടായി. ഈ റോൾ അഭിനയിക്കേണ്ട പാടോർത്താണെന്നു മാത്രം. ഒരുപാടു കഷ്ടപ്പെടേണ്ടി വരും എന്നവൾക് മനസിലായി. ന്യൂയോർക്കിലേക്ക് പോവേണ്ടി വരും എന്ന കാര്യവും അവളുടെ മനസിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *