നമ്മൾ ഇത്പോലെ എത്ര പേരെ ഡെയിലി കാണുന്നതാ അവരൊക്കെ പോകുമ്പോ നമ്മൾ വിഷമിച്ചിരുന്നിട്ട് എന്ത് കാര്യം?” മിഴിയെ സമാധാനപ്പെടുത്താൻ പറഞ്ഞത് ആണെങ്കിലും പൂജയ്ക്കും അവൻ പോയതിൽ ഒരു വിഷമം ഉണ്ടായിരുന്നു.
“നീ പറഞ്ഞത് ഒക്കെ ശെരിയാണ് പൂജ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ അവനോട് അന്ന് മോശമായി പെരുമാറി അതാണ് എനിക്ക് സങ്കടം. അവൻ പൊയ്ക്കോട്ടേ പക്ഷേ ഒരു നല്ലൊരു ഗുഡ്ബൈ എങ്കിലും നമ്മൾ കൊടുക്കേണ്ടത് ആയിരുന്നു. അധികം നാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല, എവിടെ നിന്നോ വന്നൊരു പേഷ്യന്റ് മാത്രം ആണ്, എല്ലാം ശെരിയാണ്. But he was a good friend. നമ്മൾ ഇതിനു മുന്നേ കണ്ട പല ആളുകളേം പോലെ ആയിരുന്നില്ല അവൻ നമുക്ക്.
എനിക്ക് അറിയാം നിനക്കും അങ്ങനെ തന്നെ ആവും. അങ്ങനെ ഉള്ളൊരു ആള് നമ്മുടെ ലൈഫിൽ നിന്നും പെട്ടെന്ന് പോകുമ്പോൾ അതും എന്റെ കയ്യിൽ നിന്നും വന്നൊരു മോശം പെരുമാറ്റം കൊണ്ട് പോകുമ്പോ…. അത് ഓർത്താണ് എനിക്ക് സങ്കടം.
മ്മ്.. എല്ലാം ഓക്കേ ആവും പതിയെ പതിയെ നമ്മൾ ഇതും മറക്കുവാരിക്കും. പിന്നെ ഭൂമി ഉരുണ്ടത് അല്ലേ, എവിടേലും വെച്ച് ഇനിയും കാണും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ കണ്ടാൽ എനിക്ക് അവനോട് ഒരു സോറി പറയണം പൂജ. അത്രേ ആഗ്രഹം ഉള്ളു എനിക്ക്.” മിഴിയുടെ കണ്ണ് നിറയാൻ തുടങ്ങിയതും പൂജ അവളെ ചേർത്ത് പിടിച്ചു.
“അതെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല വാ ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. ഇനി റൂമിൽ നിന്ന് നടന്ന് ഹോസ്പിറ്റലിൽ എത്തുമ്പോ തന്നെ ഒരു നേരം ആവും. ആരേം കണ്ടില്ലെങ്കിൽ ഡോക്ടർ പൊരിക്കും പിടിച്ചു” പൂജ വിഷയം മാറ്റിക്കൊണ്ട് എഴുനേറ്റു.
“നീ നിന്റെ റൂമിൽ നിന്നാ പോരാരുന്നോ പൂജാ അവിടെ നിന്ന് കുറച്ച് നടന്നാൽ പോരെ. അതാകുമ്പോ ഞാൻ വരണ വരെ നീ എങ്കിലും അവിടെ ഉണ്ടേൽ ഡോക്ടർ അത്ര പ്രശ്നം ഉണ്ടാക്കില്ലാരുന്നു.”
“ദേ പെണ്ണേ എന്റെ വായിൽ ഇരിക്കണത് കേക്കാൻ നിക്കണ്ട. നീ ഇവിടെ ഇങ്ങനെ ഒടിഞ്ഞു കുത്തി ഇരിപ്പാകും എന്ന് എനിക്ക് അറിയാരുന്നു അതോണ്ട് ഒന്ന് സമാദാനപ്പെടുത്തിയേക്കാം എന്ന് കരുതി വന്നപ്പോ അവള്ടെ മറ്റേടത്തെ ജാഡ ഇറക്കിയാൽ ഉണ്ടല്ലോ…”
“ഹി.. ഹി.. നീ എന്റെ മുത്തല്ലേ, നീ വന്നത് നന്നായി ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്.ഞാൻ ഒന്ന് മുഖം കഴുകി വരാം വെയിറ്റ് എന്നിട്ട് വേഗം പോവാം.” മിഴി അതും പറഞ്ഞു ബാത്‌റൂമിൽ കേറി.
മുഖം കഴുകി ഇറങ്ങിയപ്പോ കുറച്ച് സുഖം തോന്നി മിഴിക്ക്. ഇടയ്ക്ക് എക്സിന്റെ മുഖം ഓർമ വരുമ്പോൾ മാത്രം അവളൊന്നു ഡൌൺ ആകും.
“എടി പിന്നെ ആ 106 ലെ കേസ് കുറച്ച് തലവേദന ആണ്, അയാൾക്ക് എല്ലാരോടും എന്തോ ദേഷ്യം ആണ്. മരുന്ന് കൊടുക്കാൻ പോലും അടുത്തൊട്ട് ചെല്ലാൻ പറ്റില്ല അപ്പൊ ഓച്ചെയെടുക്കാൻ തുടങ്ങും. ഓരോ കുരിശ്.” മിഴി വാച്ച് കെട്ടിക്കൊണ്ട് ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന പൂജയോട് ആയി പറഞ്ഞു.
“അങ്ങനെ ഉള്ളവരോട് നമ്മൾ തിരിച്ചും അങ്ങനെ തന്നെ മറുപടി കൊടുക്കണം പെണ്ണേ. നീ പോയി റെഡി ആയിട്ട് വാ, ഞാൻ വരാം 106ൽ, ഇന്നവന്റെ അവസാനം ആവും. ഈ പൂജ ആരാണെന്നു ഇന്നവൻ അറിയും.”
പൂജ പറഞ്ഞത് കേട്ട് മിഴി ചിരിച്ചു. അത്രനേരം ഉണ്ടായിരുന്ന ഒരു പിരിമുറുക്കം ഒന്ന് അയഞ്ഞത് പോലെ പൂജക്കും തോന്നി.
അവർ ഡോർ ക്ലോസ് ചെയ്ത് ഇറങ്ങാൻ തുടങ്ങിയതും പെട്ടെന്ന് ആണ് അത് സംഭവിച്ചത്…
നാലുപേർ അവരുടെ റൂമിലേക്ക് ഇരച്ചു കയറി. കരയാൻ പോലും മറന്ന് മിഴിയും പൂജയും ഒരു നിമിഷം നിന്നുപോയി.
തുടരും…
