ദേവസുന്ദരി – 10 Like

“” അമ്മേ… എന്നാലും..!! “”

“” ഒരെന്നാലുമില്ല… ഞങ്ങള് ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തെയാണ്. “”

അച്ഛനാണ് പറഞ്ഞത്. പിന്നേ ഞാനെന്ത് പറയാനാണ്.

അതോടെ ഞാനാകെ ഡൌൺ ആയി. ഭക്ഷണം പോലുമിറങ്ങാത്ത അവസ്ഥ.

“” ഞാനിവിടെ ഏട്ടന്റൊപ്പം നിന്നോട്ടെയാമ്മേ…!! “”

അല്ലി ഒരു വിങ്ങലോടെ ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

“” നിനക്കിവിടേക്ക് അഡ്മിഷൻ നോക്കുന്നുണ്ട്… അപ്പൊ ഒരുമാസം കഴിഞ്ഞ് ഇവിടെ വന്ന് നിക്കാട്ടോ… ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോവാം…! “”

അച്ഛനവളെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞപ്പോൾ അവൾ കണ്ണീരോടെ തലയാട്ടി.

വെറുതേ പത്രത്തിൽ വിരലിട്ടിളക്കി കുറച്ച് നേരമിരുന്ന് ഞാനെണീറ്റ് കൈ കഴുകി നേരെ റൂമിലേക്ക് ചെന്നു.

എന്തുകൊണ്ടോ വല്ലാത്തൊരു സങ്കടം എന്നിൽ നിറയുന്നു. അമ്മ എന്തൊക്കെയോ എന്നിൽ നിന്ന് ഒളിക്കുന്നപോലെയും പഴയ പോലെ എന്നോട് പെരുമാറാത്തപോലെയുമൊക്കെ എനിക്ക് തോന്നിക്കൊണ്ടിരുന്നു.

അവിടെക്കിടന്ന് ഞാനുറങ്ങിപ്പോയി.

രാവിലേ എണീക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരം പോലെ. അല്ലിക്ക് പണ്ടേയുള്ള സ്വഭാവമാണ് എന്റെ നെഞ്ചിലിങ്ങനെ തലചായ്ച്ചുള്ള ഈ ഉറക്കം. ഞാനവളെ ചേർത്ത് പിടിച്ചു.

നെഞ്ചിലേക്ക് നോക്കിയ ഞാൻ മരവിച്ചുപോയി. അല്ലിയല്ല പകരം താടക ആയിരുന്നു അത്.

ഒരു നിമിഷം അവളെ അങ്ങനെ നോക്കി നിന്നുപോയി.

ഉറങ്ങുമ്പോൾ ഉള്ള അവളുടെ മുഖം… എന്തൊരു ക്യൂട്ട് ആണത്. കൊച്ചുപിള്ളേരുടെ ഉറക്കം നോക്കിനിക്കുന്നപോലെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കുട്ടിത്തമുണ്ടായിരുന്നു അവളുടെ മുഖത്ത്. ചുവന്ന ആ അല്ലിചുണ്ടുകളിൽ നേർത്ത ഒരു പുഞ്ചിരിയുള്ളപോലെ. കഴുത്തിൽ അമ്മയിന്നലെ സമ്മാനിച്ച മാല ഇടം പിടിച്ചിരുന്നു. അതവളുടെ വിളഞ്ഞ മാമ്പഴം പോലുള്ള മുലയിടുക്കിലേക്ക് ഇറങ്ങിനിക്കുന്നു. അവയുടെ മുഴുപ്പും വെളുപ്പും…!.നോക്കി നിന്നുപോയി.!!

“ഈശ്വരാ… ശത്രുക്കൾക്കിത്രേം സൗന്ദര്യം കൊടുക്കല്ലേ…!! ”

ശത്രു…!! ഇവളെന്റെ ശത്രുവല്ലേ….!!

അവളുടെ സൗന്ദര്യത്തിലലിഞ്ഞ ഞാൻ അത് പൂർണമായും മറന്നിരുന്നു.

“” ഡീ…!! “”

എന്നലറി ഞാനവളെ എന്റെ ദേഹത്തുനിന്ന് തള്ളിമാറ്റി.

അവളൊരു ഞെട്ടലോടെ ഞെട്ടിപ്പിടിച്ചെണീറ്റു.

“” നീ… നീയെന്താ ഇവിടെ….!! ഇന്നലെ ഇവിടെ കിടന്നോന്ന് സമ്മതിച്ചൂന്ന് വച്ച് എന്നും ഇവിടെ സ്ഥിരതാമസമാക്കാന്നാണോ കരുതിയേക്കണേ…!! “”

“” അതമ്മ… അമ്മ പറഞ്ഞിട്ടാ ഞാനിവിടെ…!! “”

“” അമ്മ പറഞ്ഞൂന്ന് വച്ച്..! “”

“” ഹലോ ചൂടാവണ്ട…! അല്ലിയുടെ ഒന്നിച്ച് കിടന്നോളാന്ന് ഞാമ്പറഞ്ഞെയ… അമ്മയാ സമ്മതിക്കാഞ്ഞേ…!””

ആദ്യത്തെ അവളുടെ ഞെട്ടലൊക്കെ മാറിയതും അവള് ഫോമായി.

അത് കണ്ട് ഞാനൊന്ന് പതറാതിരുന്നില്ല.

“” അമ്മ ഈ റൂമിൽ കിടക്കാനാ പറഞ്ഞേ… അല്ലാണ്ട് എന്റെ നെഞ്ചത്ത് കിടക്കണോന്ന് അല്ല…!! “”

പതറലോളിപ്പിച്ച് ഞാൻ പറഞ്ഞതും അവള് ചമ്മി.

“” അതുറക്കത്തില്… അറിയാണ്ട്..!! “”

നന്നായി ചമ്മിയതുകൊണ്ടാണെന്ന് തോന്നുന്നു നേരത്തേ ഉണ്ടായ കനമൊന്നും ശബ്ദത്തിനില്ലായിരുന്നു.

അവളെയൊന്ന് കണ്ണുരുട്ടി ഞാൻ എണീറ്റ് ഫ്രഷ് ആവാനായി പോയി. അമ്മ എണീറ്റ് അടുക്കളയിൽ ആയിരുന്നു. ഒരു മണിക്കൂർ കൂടെ കഴിഞ്ഞാൽ അവർ ഇവിടന്ന് ഇറങ്ങും. എയർപോർട്ടിലേക്ക് വല്യ ദൂരമൊന്നുമില്ല.

“” മോനൂന് ദോശയെടുക്കട്ടെ…?! “”

അമ്മ എന്നോട് ചോദിച്ചതും കേട്ടുകൊണ്ടാണ് താടക അങ്ങോട്ട് കേറിവന്നത്.

അവൾടെ മുഖത്തെയാ തൊലിഞ്ഞ ചിരികൂടെ കണ്ടതും ഫ്ലാറ്റിപ്പോ ഇടിഞ്ഞു വീണിരുന്നെങ്കിൽ എന്നോർത്തുപോയി.!!

അല്ലാണ്ട് പിന്നേ…! ഈ പത്തിരുപത്തിയാറ് വയസുള്ള എന്നെപ്പോലുള്ളവരെ കുട്ടൂസേ മോനൂസേ എന്നൊക്കെ വിളിക്കുന്നതിത്തിരി കോമെഡി ആയ്ട്ട് ആണ് എനിക്കെപ്പഴും തോന്നാറ്. ഒരുമാതിരി ഗുണ്ടകൾക്ക് ഇക്കിളി സുകു എന്ന് പേരിട്ടമാതിരി.!!

അങ്ങനെ ഫുഡ്‌ അടിയൊക്കെ കഴിഞ്ഞ് അവർ ഇറങ്ങാൻ തയാറായി. ജിൻസിക്കിന്ന് ഡ്യൂട്ടി ഉണ്ട്. അമ്മുവും ഇന്ന് തിരിച്ച് ജോയിൻ ചെയ്യുകയാണ്. അവർ രണ്ടുപേരും രാവിലേ ഇവിടേക്ക് വന്ന് അവരെയൊക്കെ കണ്ട് യാത്ര പറഞ്ഞൊക്കെയാണ് ജോലിസ്ഥലത്തേക്ക് പോയത് തന്നെ. ഞാൻ ഇന്ന് ലീവ് ആക്കി. താടകയും ലീവ് ആണെന്നുതോന്നുന്നു. കാരണം ഓഫീസിലേക്കുള്ള ഒരുക്കങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *