ദേവസുന്ദരി – 10

വിശന്നാൽ ഇങ്ങനെയുമുണ്ടോ ആൾക്കാര്.!!

അമ്മുവതെടുത്തു കുടിക്കണത് കണ്ട് അവളെ നോക്കിപ്പേടിപ്പിക്കുന്ന താടകയേക്കണ്ടപ്പോൾ എന്റെ പിടിവിട്ടുപോയി.

എന്റെ ചിരികണ്ട് ഞെട്ടിയ ജിൻസിയും അമ്മുവും കൂടെ താടകയുടെ ഇരുത്തവും കഴിപ്പും ഭാവവും ഒക്കെ കണ്ടതോടെ ചിരിക്കാൻ തുടങ്ങി. ഒന്നും ചുറ്റും നോക്കിയപ്പോൾ കാണുന്നത് അവിടിരുന്നവരൊക്കെ നേർത്ത ഒരു ചിരിയോടെ ഞങ്ങളെ നോക്കുന്നതാണ്.

അതോടെ കക്ഷി അത്യാവശ്യം വൃത്തിയായിട്ട് ചൂളിപ്പോയി.

“” എടിയതാരും എടുത്തോണ്ടുപോവൂല…. പയ്യെക്കഴിക്ക്..!! “”

ചെറിയൊരു ചിരിയോടെ ജിൻസി അവളെനോക്കിപ്പറഞ്ഞെങ്കിലും അത് കേൾക്കാത്തപോലെ മുഖവും കുനിച്ചിരുന്നുള്ള തീറ്റയായിരുന്നു പിന്നീടങ്ങോട്ട്.

സന്ധ്യയോടടുത്തിട്ടാണ്‌ പിന്നെ ഫ്ലാറ്റിലെത്തുന്നത്. ചെന്ന് കയറിയപാടെ കുളിച്ച് ഫ്രഷ് ആയി കയറിക്കിടന്നു. തലവേദന ഇപ്പോൾ സ്ഥിരമായി മാറിയതുപോലെയാണ്. കുറേ നേരം സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ആവണമത്.

അവിടിരുന്ന ഒരു ബാംമും എടുത്ത് തടവി കിടന്നതും നിദ്രയുടെ മടിത്തട്ടിലേക്ക് ഞാൻ യാത്രയായി.

ഇടക്ക് ജിൻസി വന്ന് കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടായെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു.

*******************

പിന്നീടുള്ള രണ്ടുദിവസം വലിയ സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി. താടകയും ഞാനും വാക്കുകൾ കൊണ്ട് പരസ്പരമുള്ള ചൊറിയലൊഴിച്ചാൽ ബാക്കിയെല്ലാം ശാന്തമായിത്തന്നെ കടന്നുപോയി.

ഓഫീസിലെ കളിയാക്കൽ അന്നത്തെ സംഭവത്തോടെ നിന്നിരുന്നു.

“” എടാ… നീയിപ്പോ എപ്പഴും ഓരോ ചിന്തയിലാണല്ലോ… എന്നതാ പ്രശ്നം?! “”

എന്നത്തേയുംപോലെ ജിൻസിയുടെ ഫ്ലാറ്റിലിരുന്നുള്ള അന്തിചർച്ചയ്ക്കിടെ ജിൻസിയുടെ ചോദ്യമായിരുന്നു അത്.

അപ്പോഴാണ് അമ്മു എന്നെ ശ്രെദ്ധിക്കുന്നത് എന്ന് തോന്നണു.

“” ഹേയ് ഒന്നുല്ലടീ… ഞാനെന്തോ ആലോയ്ച്ചെയാ…!! “”

“” അതന്ന്യാ ചോയ്ക്കണേ നിനക്കെന്തേലും പ്രശ്നോണ്ടോന്ന് എപ്പോനൊക്ക്യാലും അവന്റൊരു ചിന്ത… “”

“” കുഴപ്പൊന്നല്ല ജിൻസീ… അമ്മേപ്പറ്റിയൊക്കെ ഓർത്തതായിരുന്നു…!!””
“” എന്താപ്പോ അമ്മക്ക്…. ഞാനോരുകുത്തങ്ങ് വച്ചുതരും പറഞ്ഞേക്കാം…!! ബാക്കിയുള്ളോർടെ മൂടുകളയാനായിട്ട് ശവം…!! “”

അതിന് ഞാൻ വെറുതേ ഒന്ന് ചിരിച്ചുകാണിച്ചു.

“” ഹോ…! എന്താ ഇളി…. ഉമ്മ്… ചെല്ല് പോയിക്കിടക്കാൻ നോക്ക്… ഗുഡ് നൈറ്റ്‌…!!””

താടകയും ചർച്ചയിൽ ഞങ്ങൾക്കൊപ്പം ഉണ്ടാകുമെങ്കിലും അവൾ നേരത്തേ പോയി കിടക്കും. അങ്ങനെ ജിൻസിയെയും അമ്മുവിനേം വിഷ് ചെയ്തശേഷം ഞാൻ ചെന്ന് കിടന്നു.

എന്തുകൊണ്ടോ എനിക്ക് ഉറക്കം വരുന്നേയില്ലായിരുന്നു. ബാംഗ്ലൂർ നഗരത്തിന് മേൽ ഇരുണ്ടുകൂടിയ കാർമേഘങ്ങൾ പയ്യെ പെയ്തുതുടങ്ങി. ഇരുളിന്റെ മറനീക്കി ഇടയ്ക്കിടെ എത്തിനോക്കിയ മിന്നൽപ്പിണറുകളുടെ വെളിച്ചം എന്റെ റൂമിൽ ഓരോ നിഴൾരൂപങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

അതും വീക്ഷിച്ചുകിടന്ന ഞാൻ വാതിൽപ്പടിയിൽ നിന്നായാ രൂപം കണ്ട് ഞെട്ടിത്തരിച്ചു. കാറ്റിൽ പാറിപറന്ന മുടിയിഴകളോടുകൂടിയ പേടിപ്പിക്കുന്ന ഒരു ഇരുൾ രൂപം.

ഞെട്ടിപ്പിടഞ്ഞെണീറ്റ ഞാൻ ബെഡ്‌ഡിനു സൈഡിലെ സ്വിച്ചിൽ വിരലമർത്തി ലൈറ്റ് തെളിയിച്ചു.

തടകയായിരുന്നു അത്. പാതിരാത്രിക്ക് ആളെപ്പേടിപ്പിക്കാനായിട്ട് ഇറങ്ങിയേക്കുവാ ശവം…!!

ഞാനറിയാതെയൊന്ന് നെഞ്ചിൽ കൈവച്ചുപോയി. ഹൃദയതാളം ഇപ്പോഴും പഴയപടിയായിട്ടില്ല. ഇപ്പളറ്റാക്ക് വന്ന് ചത്തേനെ…! അങ്ങനൊരു കാഴ്ചയായിരുന്നു അത്.

“” പേടിപ്പിച്ചാളെക്കൊല്ലാൻ നോക്കുന്നോടി കോപ്പേ..!! “”

അന്നേരത്തെ ഞെട്ടലിൽ വായീന്ന് വീണുപോയതാണ്.

എന്റെ പ്രതികരണം കണ്ട് അവളൊന്ന് പതറി.

“” ഞാൻ… ഞാനിവിടെക്കിടന്നോട്ടെ…?! “”

അവൾടെവശ്യങ്കേട്ട ഞാൻ കാണുന്നത് സ്വപ്നം വല്ലോമാണോ എന്ന ചിന്തയിലായിരുന്നു.

“” എന്താന്ന്…??!! “”

ചോദ്യങ്കേട്ട ഞെട്ടലിൽ വായീന്ന് തെന്നിത്തെറിച്ച വാക്കാണത്. ഞെട്ടിപ്പാണ്ടാരമടങ്ങി നിക്കുമ്പോ ഞാൻ കേട്ടത് മാറിപ്പോയോ എന്ന സംശയവും ഇല്ലാതിരുന്നില്ല.

“” ഞാൻ… ഞാനിന്നിവിടെ കിടന്നോട്ടെ…!! “”

അപ്പൊ കേട്ടത് തെറ്റീട്ടില്ല എന്ന ആശ്വാസത്തോടെ ഇരുന്നപ്പോഴാണ് എന്താണ് അവളുടെ ആവിശ്യമെന്ന് ഓർക്കുന്നത്. അതോടെ ഒന്നൂടെ ഞെട്ടി.

“” ഏഹ്…. അതൊന്നുമ്പറ്റൂല… അപ്പർത്തെങ്ങാൻ പോയിക്കിടക്ക്… കൂടെക്കിടത്താൻപറ്റിയൊരു സാധനം…. ഉറക്കത്തില് നീയെന്നെക്കൊല്ലൂലാന്ന് ആര് കണ്ട്… !!””

“” പ്ലീസ്… ഞാനിവിടേതേലും മൂലക്ക് കിടന്നോളാ… ഒരു ശാല്യോഞ്ചെയ്യൂല… “”
“” അതൊന്നുമ്പറ്റൂല…!! “”

“” പ്ലീസ്… പേടിച്ചിട്ടാടാ…!””

എന്റീശ്വരാ… ഈ ഇടിയുമ്മിന്നലും പേടിയുള്ള ഇവളെയാണോ ഞാനിത്രേന്നാള് പേടിച്ചേ…! അയ്യേ…!!

ഞാനവളെ ഒരയ്യേ ഭാവത്തോടെ നോക്കിയപ്പോളവള് തുടർന്നു.

“” അത്… അത് ഞാനൊരു സ്വപ്നങ്കണ്ടു… സത്യായിട്ടും ഒറ്റക്ക് പേടിയായിട്ടാടാ… പ്ലീസ്…!! “”

എന്റെ ഭാവം കണ്ടിട്ടൊയെന്തോ അവള് വിവരിച്ചുപറഞ്ഞു.

ഓഹ് അപ്പൊ ഏതാണ്ട് ദുസ്വപ്നം കണ്ട് പേടിച്ചതാണ്. സത്യത്തിലവള് നല്ലപോലെ പേടിച്ചിട്ടുണ്ട് എന്ന് അവളുടെ ഭാവം കണ്ടാത്തന്നെ മനസിലാവുന്നുണ്ട്. കണ്ണ് ചെറുതായി കലങ്ങിയിട്ടുണ്ട്… അവളുടെ ശരീരത്തിലുണ്ടായ വിറയൽ അപ്പോഴും നിന്നിട്ടില്ലായിരുന്നു. അതോടൊപ്പം പുറത്ത് മുഴങ്ങുന്ന ഇടിമുഴക്കങ്ങൾക്ക് അവള് ഞെട്ടിവിറക്കുന്നുമുണ്ട്.

ഒരുനിമിഷം ഞാൻ അല്ലിയെ ഓർത്തുപോയി.

ഒരുദിവസം രാത്രിയിലവള് ഇതുപോലെ കരഞ്ഞുകൊണ്ട് റൂമിലേക്ക് വന്നതാണപ്പോ എനിക്കോർമ്മ വന്നത്.

പിന്നെന്തോ അവളോട്‌ നോ പറയാൻ തോന്നിയില്ല.

“” ഇവിടെക്കിടക്കണയൊക്കെ കൊള്ളാം…!! പക്ഷെ എന്തേലുമ്മിധത്തിലെനിക്ക് ശല്യായ ഞാഞ്ചവിട്ടിപ്പുറത്താക്കും… “”

എന്ന് ഞാൻ പറഞ്ഞപ്പോൾ കുട്ടികള് തലയാട്ടണപോലെ തലയുമിളക്കി അവള് ബെഡ്‌ഡിൽ ഓരം ചേർന്ന് കിടന്നു.

എണീറ്റ് താഴെക്കിടക്കാൻ പറയേണ്ടതാണ്… പക്ഷേ തണുപ്പ് അസ്സഹനീയമാവും എന്നറിയാവുന്നതിനാൽ എതിർത്തില്ല. അല്ലേലും എന്നിലെ മനുഷ്വത്വം മരിച്ചിട്ടില്ലാന്നെ.!

ഇത്രേയുള്ളോ താടക…! ഇവളാണോ ഒരോഫീസ് മൊത്തം വിറപ്പിച്ചിരുന്നേ…!!

ഇവളെയാണല്ലോ ഞാനിത്രേങ്കാലം പേടിച്ചോണ്ട് നടന്നെയെന്നോർത്തപ്പോൾ സത്യത്തിലെനിക്കെന്നോട് പുച്ഛം തോന്നി.

ഞാനുറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ താടക ഉറക്കമ്പിടിച്ചിരുന്നു. ഉറക്കത്തിനിടയിലും അവളിടക്ക് ഞെട്ടുന്നുണ്ടായിരുന്നു. ഇതുനുമ്മാത്രം ഞെട്ടാനിവള് എന്താണാവോ കണ്ടത്…!!

അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി പയ്യെ ഞാനും ഉറക്കത്തിലേക്കാഴ്ന്നു.

*****************************

പിറ്റേന്ന് ഓഫിസ് ഇല്ലായിരുന്നു.അതുകൊണ്ട് അല്പം വൈകിയാണ് ഉറക്കമുണരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *