അവള്‍ ശ്രീലക്ഷ്മി – 3 1

“…നീ അവളെ വിഷമിപ്പിക്കരുത്…നിങ്ങടെ രണ്ടുപേരുടെയും മനസ്സെനിക്കറിയാം…നിങ്ങൾ രണ്ടുമെന്‍റെ മക്കൾ തന്നെയാ ജനിച്ച അന്ന് മുതൽ ഒന്നിച്ചാണ് നിങ്ങൾ….”

ജാനിയമ്മ എനിക്ക് മുന്നിലെ വലതു ഭാഗത്തുള്ള ഒരു കസേരയിൽ ഇരുന്ന് എന്നെനോക്കി പറഞ്ഞു തുടങ്ങി”….അഭിമോനെ പിച്ചവെച്ച് നടന്ന കാലം മുതൽ കാണുന്നതാ നിങ്ങളെ രണ്ടിനേം..നിങ്ങടെ ഒരു ചെറിയ അനക്കം പോലും ഞങ്ങൾക്ക് മനസ്സിലാവും….അതുകൊണ്ട് എന്തൊക്കെ ഒളിച്ചാലും ഞങ്ങൾ അമ്മമാർക്ക് അത് മനസ്സിലാവും… ഒരു ജീവിതകാലം മുഴുവൻ നിനക്കവളും അവൾക്ക് നീയുമായി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളുവെനിക്ക്…എന്നാൽ ഈ പ്രായത്തിൽ പലതും എടുത്തുചാടി തീരുമാനിച്ചാൽ ചിലപ്പോൾ നിങ്ങൾ കരുതുംപോലെ ഒന്നുമായിരിക്കണമെന്നില്ല കാര്യങ്ങൾ സംഭവിക്കുന്നത്….അതുകൊണ്ട് എന്ത് തീരുമാനവും ഒരായിരം തവണ ചിന്തിച്ച് ചെയ്യ…”അത് പറഞ്ഞു ജാനിയമ്മ എഴുന്നേറ്റ് തിരികെ പോയി കറി എടുത്ത് വന്നെന്‍റെ പ്ലേറ്റിലേക്ക് കുറച്ചൊഴിച്ചു തന്നു..പക്ഷെ കഴിക്കാൻ എനിക്കായില്ല…എല്ലവരും അറിഞ്ഞാൽ എല്ലാം നാശം ആവുമെന്ന് കരുതിയിരുന്ന എന്നോടിങ്ങോട്ട് ജാനിയമ്മ ഞങ്ങടെ കാര്യം പറഞ്ഞപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ജാനിയമ്മയെയും നോക്കി ഇരുന്നു..
“…നീ എന്താ നോക്കി ഇരിക്കണേ..കഴിക്ക്..”എന്നെ നോക്കി ജാനിയമ്മ പറഞ്ഞു

ഞാൻ കഴിക്കാൻ തുടങ്ങി പക്ഷെ കഴിക്കുന്നത് തൊണ്ടക്ക് താഴേക്ക് ഇറങ്ങാൻ അല്പം പ്രയാസം പോലെ തോന്നി

“…അഭിമോനെ…പ്രായം പത്തിരുപതുണ്ടെങ്കിലും നിങ്ങൾ കുട്ടികളാണ്…ഒരു ജീവിതമൊക്കെ നിങ്ങൾക്കിപ്പോഴും കളികളും ചിരികളും മാത്രമാണ്..ജീവിതം സത്യത്തിൽ തുടങ്ങിയിട്ടില്ല..രണ്ടുപേരും സ്വന്തം കാലിൽ നിൽക്കാൻ പോലും പഠിച്ചിട്ടില്ല.. ജീവിത പരിചയം കുറവാണ് എന്ന കാര്യം നിങ്ങൾക്ക് തന്നെ അറിവില്ല…ഈ കളിയും ചിരിയുമൊക്കെ മാത്രമാവില്ല മുന്നോട്ടുള്ള ജീവിതം..അതൊക്കെ ഫേസ് ചെയ്യാറായിട്ടില്ല നിങ്ങൾ……”അത് പറഞ്ഞ് ജാനിയമ്മ ഒരു നെടുവീർപ്പിട്ടു..

“…ജാനിയമ്മേ…ഞാ..ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല…ശ്രീയെ എനിക്കിഷ്ടമാണ് ഒരുപാട്….”അത്രയും പറഞ്ഞപ്പോഴേക്ക് തന്നെ എന്‍റെ നെഞ്ചിലൊരു വലിയ കല്ല് കയറിയ പോലെയായിരുന്നു

“…അറിയാം മോനെ നിനക്ക് ഏറ്റോം പ്രിയപ്പെട്ടവളാണ് അവളെന്ന്…ഇതിന്‍റെ പേരിൽ നീ വിഷമിക്കുവോന്നും വേണ്ട ഞാൻ ഇതൊന്നുമാരോടും പറയാൻ പോണില്ല..പ്രേമത്തിനൊന്നും ഞാനെതിരല്ല ഒന്നുമില്ലെങ്കിലും ഞാനും ഏട്ടനും പ്രേമിച്ച് തന്നെയല്ലേ കെട്ടിയതും ദ ഇവിടെ വരെ എത്തിയതും………. ശ്രീമോൾക്ക് അത്ര പ്രായമുണ്ടെന്നെ ഉള്ളു പലപ്പോഴും കൊച്ചുകുട്ടികളെപോലെയാ അവൾ…ഒരു പൊട്ടിപെണ്ണ്…

.” ജാനിയമ്മ അവരുടെ വിഷമം എന്നോടയി പറഞ്ഞു

പക്ഷെ യഥാർഥ ശ്രീയെ ഇന്നുവരെ ഞാനൊഴികെ മറ്റാരും കണ്ടിട്ടില്ല..ധൈര്യവും തന്‍റെടവും , എന്നെക്കാൾ എന്തിനും തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള പെണ്ണാണവൾ… വീട്ടിൽ കൊച്ചുകുട്ടിയാണ്..ഞങ്ങളുടെ കുറുമ്പിയായി കളിച്ച് ചിരിച്ച് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി നിൽക്കുന്ന കുട്ടിത്തം മാത്രം നിറഞ്ഞ ശ്രീ…പക്ഷെ അവളിങ്ങനെയൊന്നുമല്ലെന്ന് വിളിച്ചു പറയാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല…ജാനിയമ്മ പറയുന്നത് മാത്രം കേട്ട് ഞാൻ ആഹാരം കഴിച്ചു…

“…അവളെക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ അഭിമോനാവുമെന്ന് തോന്നിയത്കൊണ്ടാ ഇപ്പൊ മോനോടിത് ഞാൻ പറഞ്ഞത്….ആദ്യം രണ്ടുപേരും ഒന്ന് സെറ്റിൽ ആവണം രണ്ടുപേരും സ്വയം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാവണം..ഒരു ജോലിയൊക്കെ ആവുമ്പോ താനെ കാര്യപ്രാപ്തി ഉണ്ടാവും…..”

ജാനിയമ്മ ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി.

“..മോനെ ഇന്നലെ ജാനിയമ്മ മോനോട് അല്പം ദേഷ്യത്തിലാണ് പെരുമാറിയത് എന്ന് ജാനിയമ്മക്ക് അറിയാം പക്ഷെ ഉള്ളിലെ ആദി കൊണ്ടാ അങ്ങനെ പറഞ്ഞു പോയത്…” ജാനിയമ്മ അത് പറഞ്ഞപ്പോ അതിന്‍റെ കാരണം മനസ്സിലാവാതെ ജാനിയമ്മയെ നോക്കി
“..നീ അവളുടെ കൂടെ കൂടുമ്പോ നീയും അവളെ പോലെ കൊച്ചുകുട്ടിയായി മാറുമ്പോലെ…കുട്ടിത്തം മാത്രമുള്ള നിങ്ങൾ ഒരുമിച്ചെങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചപ്പോഴുള്ളൊരു ഭയം…ഇതുപോലെ കളിചിരി മാത്രമായി നടന്നവരാ ഞാനും കൃഷ്ണേട്ടനും..ഞങ്ങൾ പിന്നീടൊരുപാട് കഷ്ടപ്പെടേണ്ടി വന്നു ജീവിച്ചു തുടങ്ങിയപ്പോ…ഇനി നിങ്ങളും അങ്ങനെ അവരുത് എന്നൊരു ആഗ്രഹമുണ്ടെനിക്ക് അതുകൊണ്ട് പറഞ്ഞതാണ് ട്ടോ…പിന്നെ പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ മുന്നോട്ടുള്ള നിങ്ങൾക്കൊരു ജീവിതമുണ്ട് അത് മറക്കാതിയിരുന്നാൽ മതി…പിന്നെ അവളെങ്ങും പോണില്ലലോ നിന്‍റെ കയ്യെത്തും ദൂരെ തന്നെയല്ലേ ഉള്ളത്..” അത്രയും പറഞ്ഞു ജാനിയമ്മ എന്നോട് ആഹാരം കഴിക്കാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരികെ പൊയ്

Leave a Reply

Your email address will not be published. Required fields are marked *