അവള്‍ ശ്രീലക്ഷ്മി – 3

“ഏയ് ഒന്നുല്ല…” സന്ധ്യ ജാനിയോട് അങ്ങനെ പറഞ്ഞുവെങ്കിലും…രാജീവേട്ടൻ തന്നോട് പലപ്പോഴായി സൂചിപ്പിച്ച ചില കാര്യങ്ങൾ മനപ്പൂർവം സന്ധ്യ മറച്ചുവെച്ചു

“ഏയ്…എന്തോ കാര്യമില്ലാതെ നീ ഇത്ര വിഷമിക്കില്ലലോ…?” ജാനി വീണ്ടും ചോദിച്ചു

“ഇത് സന്തോഷം കൊണ്ട് കരഞ്ഞതാണ്..”അങ്ങനെയൊരു കള്ളം പറഞ്ഞ് സന്ധ്യ ഒഴിഞ്ഞു മാറി

രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് പോയിരുന്നു…

ശ്രീയുടെ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ജാനി ശ്രീയുടെ റൂമിലേക്ക് വരുന്നത്..

“പെണ്ണേ…നിന്‍റെ ഫോൺ അടിക്കുന്നത് കേൾക്കാൻ മേലെ നിനക്ക് എത്ര നേരമായി അത് കിടന്നടിക്കുന്നു…” കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന ശ്രീയോടായി ജാനിയമ്മ ചോദിച്ചു

ശ്രീലക്ഷ്മി അത് ഗൗനിക്കാതെ മുഖം തിരിച്ചു കിടന്നു..
ഫോൺ വീണ്ടും റിങ്ങ് ചെയ്തു കൊണ്ടിരുന്നു..ശ്രീ അത് നോക്കാതെ കിടക്കുന്നത് കണ്ട് ജാനി റൂമിലേക്ക് കയറി ഫോൺ എടുത്തു…

“പെണ്ണേ അഭിമോനാണല്ലോ…നീയെന്താ എടുക്കാഞ്ഞത്…” അത് പറഞ്ഞു കൊണ്ട് തന്നെ ജാനി ആ കാൾ അറ്റന്റ് ചെയ്തു

“..ഹലോ…മോനെ ജനിയമ്മയാടാ അവളിങ്ങ്‌ എത്തിയല്ലോ..നീയെവിടെയാ…”ഇങ്ങോട്ടുള്ള മറുപടിക്ക് മുൻപേ അവർ അങ്ങോട്ട് പറഞ്ഞു

മറുവശത്ത് നിന്നും അഭിയുടെതല്ലാത്ത ശബ്ദം കേട്ടപ്പോൾ ജാനി പെട്ടെന്ന് നിർത്തിയിട്ട്….”ഹാലോ അഭിമോനല്ലേ…പിന്നെ ആരാ ഇത്…അവനെവിടെ…?”

“എ…എ…എന്താ പറഞ്ഞേ….”?

“അയ്യോ മോനേ…എവിടെയാ അവൻ……”ജാനി അലറിവിളിച്ചു കരഞ്ഞുകൊണ്ടിരുന്നു

“അമ്മേ എന്താമ്മേ…എന്തിനാ കരയണെ….”അമ്മയുടെ കരച്ചിൽ കേട്ടതും ശ്രീ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു അമ്മയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ സംസാരിച്ചു…

“ഹലോ…ഇതാരാ സംസാരിക്കുന്ന അഭിയെവിടെ…?

മറുതലയ്ക്കൽ : ഈ ഫോണിന്റെ ഓണറിന്….ആൾക്കു ചെറിയൊരു ആക്സിഡന്‍റെ സംഭവിച്ചിട്ടുണ്ട്..പേടിക്കണ്ട ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്….ഇവിടെ തഴുത്താലം ജങ്ഷനീന്ന് ഒരു 2 കിലോമീറ്റർ മാറിയായിരുന്നു അപകടം

അത്രയും കെട്ടപ്പോഴേക്കും ശ്രീയ്ക്ക് തല കറങ്ങുമ്പോലെ തോന്നി…ആവശ്യമില്ലാത്ത ഒരുപാട് ചിന്തകൾ അവളുടെ മനസ്സിലേക്ക് വന്നുവെങ്കിലും..അവനൊന്നും സംഭവിക്കില്ലെന്ന് ശക്തമായ ഒരു തോന്നൽ അതിനെയെല്ലാം കെടുത്തികളഞ്ഞു..പക്ഷെ ഇന്നത്തെയൊരു ദിവസം അവനോടൊരക്ഷരം മിണ്ടിയിട്ടില്ല എന്നുള്ളത് അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു…

ആ വാർത്ത അറിഞ്ഞിട്ടും അവൾ കരഞ്ഞില്ല…അവനൊന്നും സംഭവിക്കില്ല…എവിടെയോ ഒരു വെള്ളിവെളിച്ചം അവൾക്ക് പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു..പക്ഷെ അവൾ വല്ലാതെ മൂകയായിരുന്നു…

വർത്തായറിഞ്ഞ സന്ധ്യ അലമുറയിട്ട് കരഞ്ഞു.. വല്ലാതെ ഭയന്നുപോയിരുന്നെങ്കിലും രാജീവ് തന്നാലാവും വിധം അയാൾ സമാധാനിപ്പിച്ചു…

അഭിനവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ അവർ മൂന്നുപേരുമെത്തി…ഐ സി യൂവിലായിരുന്നു അവന്‍റെ ബോധം തെളിഞ്ഞിരുന്നില്ല…തലക്കുള്ളമുറിവിൽ നിന്നും നന്നായി ബ്ലഡ് ലോസ്സ് ഉണ്ടായി…കാലിനും പരിക്കു പറ്റിയിരുന്നു പിന്നെ കുറച്ചു മുറിവുകളും സംഭവിച്ചിട്ടുണ്ടായിരുന്നെന്നും ..കുറച്ചു മണിക്കൂറുകൾ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന് ഡോക്ടർ അവരെ അറിയിച്ചു..

കൃഷ്ണകുമാർ വിവരമറിഞ്ഞ് ഹോസ്പിറ്റലിലെത്തി…

“രാജീവെ…എന്താടാ പറ്റിയെ..എങ്ങനെയാ…” മകന്‍റെ അപകടം വിവരം അവശനാക്കിയ അച്ഛൻ രാജീവിനോടായി അയാൾ ചോദിച്ചു

“…എടാ എന്‍റെ മോൻ…അവനെ ഇവിടെ സമയത്ത് എത്തിച്ചിരുന്നില്ലെങ്കിൽ അവനിപ്പോ…….” ആ അച്ഛന്‍റെ വാക്കുകൾ പാതിമുറിഞ്ഞു….

“എന്തോന്നാടാ നീ ഈ കാണിക്കുന്നെ…ഇങ്ങനെ വിഷമിക്കാതിരിക്ക് നീ സന്ധ്യക്ക് ധൈര്യം കൊടുക്കേണ്ടത് നീയല്ലേ..നീ വന്നേ…”
കൃഷ്ണകുമാർ രാജീവിനെ ചേർത്ത് പിടിച്ച് നടക്കൻ തുടങ്ങി

“…ആട്ടെ ഡോക്ടറെ കണ്ടോ നീ..എന്താ പറഞ്ഞേ ഡോക്ടർ…”

“..കണ്ടു…തലക്ക് പരിക്ക് ഉണ്ട് നല്ല ബ്ലഡ് ലോസ്സ് ഉണ്ടായിരുന്നു…ബോധം തെളിഞ്ഞിട്ടില്ലടാ അവന്…”മകനെക്കുറിച്ചുള്ള ചിന്ത ആ മനുഷ്യനെ വല്ലാതെ അലട്ടി

“അവനൊന്നും വരില്ലടാ സന്ധ്യയെ അശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനെയാ..നീ സ്‌ട്രോങ് ആയിരിക്ക് അവനൊന്നും പറ്റില്ല….നിനക്കോർമ്മയില്ലേ അഭിയെകാണുമ്പോൾ എനിക്ക് നിന്‍റെ അച്ഛനെയ ഓർമ്മ വരണതെന്ന് ഞാൻ പറഞ്ഞിട്ടുള്ളത്….നിന്‍റെ അച്ഛൻ ആ ഒരു അപകടം കഴിഞ്ഞിനിയങ്ങേരു നടക്കില്ലെന്ന് എന്ന് വിധിയെഴുതിയതവരെ വരെമാറ്റിപറയിച്ചയാളല്ലേ ..ഇപ്പൊ അങ്ങേര് എവിടാ എന്താ എങ്ങനാ എന്നൊക്കെ നിനക്കറിയില്ലേ……ആ മനുഷ്യന്റെ ബാക്കി ചരിത്രമൊന്നും ഞാനായിട്ട് നിനക്ക് പറഞ്ഞു തരണ്ടല്ലോ..ആ അങ്ങേരുടെ കൊച്ചുമോനല്ലേട അവൻ…അതുകൊണ്ട് നീ ഇങ്ങനെ പേടിക്കാതെ…ഞാൻ പോയി ഡോക്ടറെ ഒന്നു കണ്ടിട്ട് വരാം നീ ഇപ്പൊ അവിടെ ചെന്നിരിക്ക്..”

രാജീവിനെ ഐ സി യു വിന് മുൻപിൽ ബാക്കിയുള്ളവരുടെയൊപ്പം ആക്കിയിട്ട് ഭാര്യ ജാനിയുടെ തോളിലേക്ക് ചായ്‌ഞ്ഞിരിക്കുന്ന സന്ധ്യയോട് ആശ്വാസവാക്കുകൾ പറഞ്ഞയാൾ ശ്രീലക്ഷ്മി ഇരിക്കുന്നിടത്തേക്ക് ചെന്നു..

മൊബൈലിൽ ശ്രീയും അഭിയും ഒരുമിച്ചു നിക്കുന്നൊരു ഫോട്ടോയിലെ അഭിയുടെ മുഖത്ത് തഴുകി ഇരിക്കുന്ന ശ്രീയേയാണ് കൃഷ്ണകുമാർ കണ്ടത്…അസാധാരണമായി മൂകമായി ഇരിക്കുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോ അയാൾക്കത് വല്ലാത്തൊരു വിഷമമുണ്ടാക്കി,

“മോളേ….”

പെട്ടെന്ന് ഞെട്ടിയവൾ എണീറ്റു അയാളെ നോക്കി

“ആ..അച്ഛാ…അച്ഛനെപ്പോ വന്നു…”അവൾ പെട്ടെന്നവളുടെ നിറഞ്ഞു തുളുമ്പാനായി നിന്ന കണ്ണുനീര് തുടച്ചുകൊണ്ടവൾ പറഞ്ഞു

“അച്ഛന്‍റെ മോളെന്താ ഒറ്റയ്ക്ക് മാറിയിരുന്നു കരയാ..?

“ഏയ് ഇല്ലച്ഛാ…”

“മോള് അച്ഛനോട് കള്ളം പറഞ്ഞാ അച്ഛനറിയാട്ടോ…അവനൊന്നും പറ്റില്ല മോളേ നീ വിഷമിക്കാതെ…”

“അറിയാമച്ഛാ..അവനൊന്നും പറ്റില്ല…എനിക്കറിയാം…”അച്ഛനോട് ചേർന്നുനിന്നവൾ പറഞ്ഞു

“പിന്നെന്തിനാ അച്ഛന്‍റെ മോള് വെറുതെ വിഷമിക്കണേ..?”

“അ..അത് ഇന്ന് ഞാനവനോട് പിണങ്ങി..ഒരുപാട് തവണ എന്‍റെ പിറകെ വന്നിരുന്നു…ഇപ്പൊ ഈ ആക്സിഡന്‍റെ നടന്നതും എന്നെ തിരക്കി വരുന്നതിനിടയിലാ..”

“പോട്ടെ മോള് വിഷമിക്കാതെ..സംഭവിച്ചത് സംഭവിച്ചു അവന് പെട്ടെന്ന് സുഖമാവും..ഇനീപ്പോ മോൾക്ക് അത്രക്ക് വിഷമം ആണേൽ അവന് സുഖമാവുംവരെ മോള് തന്നെ അവനെ നോക്കിക്കോ…എന്താ പോരെ..?”

“ഹ്മ്…”അവളൊന്നു മൂളുക മാത്രം ചെയ്തു

“അച്ഛനൊന്ന് ഡോക്ടറിനെ കണ്ടിട്ട് വരട്ടെ..” അത് പറഞ്ഞ് കൃഷ്ണകുമാർ അവിടുന്നു പോയി..
ശ്രീലക്ഷ്മി അവളുടെ ഫോണിൽ അഭിയുടെ ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി അതിലൊന്ന് വിരലോടിച്ചു തഴുകിയവളിരുന്നു…

.

.

.

.

.

.

.

അതേസമയം മറ്റെവിടെയോ ഒരു സ്ഥലത്ത് അധികം വണ്ടികൾ കടന്നുപോകാത്ത ഒരു വിജനമായ ഒരു റോഡിലൂടെ ഒരു സ്കോര്‍പിയോ കാർ പാഞ്ഞുപോയികൊണ്ടിരുന്നു ..കുറച്ചു ദൂരം ആ വിജനമായ റോഡിലൂടെ പോയിട്ട് അല്പം കാടുമൂടിയൊരു പ്രദേശമെത്തിയപ്പോൾ വലത്തോട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലേക്ക് കയറി..ആ വണ്ടി ചെന്ന് നിന്നത് ചുറ്റും നന്നായി കാട് മൂടിയ, മരങ്ങള്‍ ഒരുപടുള്ളത് കൊണ്ട് കുറച്ച് ഇരുട്ട് മൂടിയ ഒരു പ്രദേശം,കുറച്ചു പഴയൊരു ഇരുനില വീട്ടിലേക്കാണ്..ആ വീടിനെ കാണാൻ കഴിയാത്ത വിധം കാടാൽ മൂടപെട്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *