ഉണ്ടകണ്ണി – 10 3

“നീ…. നീ എത്ര കൊണ്ടാലും പഠിക്കില്ല ടാ … നിന്നെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത് … ഇവൾ… ഇവൾ നിന്നെ കൊല്ലും നീ സൂക്ഷിച്ചോ ”

“എടീ….” അക്ഷര വീണ്ടും അവൾക്ക് നേരെ തല്ലനായി ചീറി . പെട്ടെന്ന് കിരൺ അവളെ വട്ടം കയറി പിടിച്ചു

“അക്ഷര എന്താ ഇത് അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി ”

“എടാ അവൾ പറയുന്ന കേട്ടോ…. ഞാൻ നിന്നെ കൊല്ലും എന്ന് … നീ കേട്ടില്ലേ അത് ”

അക്ഷര കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

“ദേ ഐശ്വര്യ ഞാൻ ഇത്രേ നേരം മാന്യമായി ആണ് പെരുമാറിയത് . അടിസ്ഥാനരഹിതമായി ഇങ്ങനെ ഓരോന്നോകെ പറഞ്ഞ പിന്നെ ഞാൻ അതൊക്കെ മറക്കും കേട്ടല്ലോ ” കിരൺ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു

അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം അവർക്ക് ചുറ്റും കൂടി

“ഒ നിനക്ക് കൊണ്ടല്ലേ .. എന്ന കേട്ടോ നിന്നെ അവൾ കൊല്ലും നിന്റെ അച്ചനെ കൊന്നത് പോലെ ”

“ഐശ്വര്യ…….” .

കിരൺ ന്റെ അലർച്ച ഒരു ഇടിവാൾ പോലെയാണ് അക്ഷരയുടെ കാതിലേക്ക് കയറിയത് അവൾ
കസേരയിലേക്ക് ഇരുന്നു പോയി

ജെറി ഉൾപ്പടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയാണ്

“നീ…നീ … നീ എന്താ പറഞ്ഞത് ” കിരൺ വിശ്വാസം വരാതെ ചോദിച്ചു

“മലയാളം ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ഇവളോട് ചോദിച്ചു നോക്ക് നിന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് … കൊന്നതാ … കൊന്നതാ ഇവളുടെ അച്ഛൻ … ന്നിട്ട് നീ അനുഭവിക്കേണ്ട സ്വത്ത് മുഴുവൻ ഇപോ വച് അനുഭവിച്ചിട്ട് നിനക്ക് ദാനം പോലെ ഓരോ കാര്യങ്ങൾ ചെയ്ത് തരുന്നു … നാണം ഇല്ലെടാ നിനക്ക് അച്ചന്റെ ജീവന്റെ വില വാങ്ങി തിന്നുന്നു ” അവൾ ഉച്ചത്തിൽ അലറി

കിരൺ സ്തബ്ധനായി പോയി … അവനു എന്ത് ചെയ്യണം എന്ന് അറിയില്ല വായിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല അവൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും അതേ അവസ്ഥയിൽ ആണ് .. അക്ഷര കസേരയിലേക്ക് തലക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു.

“അ… അക്ഷ…. ”

അവന്റെ വായിൽ നിന്ന് ഉച്ചത്തിൽ ആ വിളി വന്നു അവന്റെ ശബ്ദം ഇടറിയിരുന്നു

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *